വളരെയധികം പേരെ മാനസികമായി പ്രയാസപ്പെടുത്തുന്ന ഒന്നാണ് സ്വപ്ന സ്ഖലനം. കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രത്യുല്പാദന ഗ്രന്ഥികളുടെ പ്രവർത്തനഫലമായി പുരുഷ ഹോർമോൺ ശരീരത്തിൽ ഉണ്ടാകുകയും അതോടൊപ്പം ലൈംഗികതയോട് താല്പര്യം ഉണ്ടാകുകയും ചെയ്യുന്നു.
എതിർലിംഗത്തോടുള്ള താല്പര്യം വർദ്ധിക്കുന്നതു മൂലം രാത്രികാലങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി സ്വപ്നം കാണുകയും സ്ഖലനം സംഭവിക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിൽ ഇത് ഇടയ്ക്കിടെ സംഭവിക്കാവുന്ന ഒന്നാണ്
ഇങ്ങനെ സ്വപ്നസ്ലഖനം ഇടക്കിടെ സംഭവിക്കുന്നുണ്ടെങ്കിൽ ഒരു രോഗമായി കണക്കാക്കരുത് . മറിച്ച് വളർച്ചയുടെ ഭാഗമായി കരുതിയാൽ മതിയാകും . അങ്ങനെ നോക്കുമ്പോൾ സ്വപ്നസ്ഖലനം എന്നത് ദോഷകരമല്ല . എന്നാൽ മുപ്പത് വയസ്സിനു മുകളിൽ ഇതിൻ്റെ എണ്ണം കുറഞ്ഞു കാണപ്പെടുന്നു .
സ്വയംഭോഗം ചെയ്യുന്നവരിലും സ്വപ്നസ്ഖലനത്തിൻ്റെ എണ്ണം കുറഞ്ഞു കാണാറുണ്ട് . എന്നാൽ പലതവണ രാത്രിയിൽ സ്വപ്നസ്ഖലനം നടക്കുന്നതിനോടൊപ്പം ലിംഗത്തിൽ പുകച്ചിൽ വേദന ഇവയുടെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ് .
ചിലരിൽ സ്വപ്നത്തോടുകൂടിയോ അല്ലാതെയോ സ്ഖലനം നടക്കുന്നു , ഉറങ്ങുമ്പോൾ സ്ഖലനം നടക്കുകയും രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുകയും ചെയ്താൽ, . ജനനേന്ദ്രിയം തണുത്ത് തളന്നിരിക്കുകയും ഉദ്ധാരണം കൂടാതെ സ്ഖലനം നടക്കുകയും ചെയ്യുക, മാനസിക തളർച്ചയും ഓർമ്മക്കുറവും ഉണ്ടാകുക ഇതിനെല്ലാം ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുമുണ്ട് കലേഡിയം , ലൂപിലിനം , സെലീനിയം മെറ്റ് , ആഗ്നസ് , കാസ്റ്റസ് , ത്യുജാ , തുടങ്ങിയ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട് .
അടുത്തത് വൃഷണവീക്കത്തിന് ചികിത്സയുണ്ടോ ?
(തുടരും..)