17.1 C
New York
Thursday, December 2, 2021
Home Health സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി.

ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനം.

ഡെലിവറി പാര്‍ട്ണര്‍ മേഖലയിലേക്ക് സ്ത്രീകളെ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ഉത്തരവിന് പിന്നിലുണ്ട്.

സ്വിഗ്ഗിയുടെ ഭാഗമായി ജോലി ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാരായ 99 ശതമാനം സ്ത്രീകളും 45 വയസിനു താഴെ പ്രായമുളളവരാണ്.

ആയിരത്തോളം സ്ത്രീകളാണ് സ്വിഗ്ഗിയുടെ ഡെലിവറി പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ത്രീകളായ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് ശൗചാലയം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് റസ്‌റ്റോറന്റ് ഉടമകളുമായി സ്വിഗ്ഗിയും സൊമാറ്റോയും ധാരണയിലെത്തിയിട്ടുണ്ടായിരുന്നു.

നേരത്തെ ഡെലിവറി കമ്ബനിയായ സൊമാറ്റോയും സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കിയിരുന്നു. ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സുരക്ഷിതമല്ലെന്ന് തോന്നുന്ന സ്ഥലങ്ങളിലേക്കുളള ഓര്‍ഡറുകള്‍ നിരസിക്കാനുളള അവസരമുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: