ദമ്പതികൾ തൻ്റെ ലൈംഗികാവയവങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെടുന്നതിനാണ് സംഭോഗം അഥവാ ലൈംഗിക ബന്ധം എന്നു പറയുന്നത്. നമ്മുടെ ജീവിതത്തിൽ സംതൃപ്തമായ ലൈംഗിക ബന്ധം അനിവാര്യമായ ഒന്നാണ് എന്നതിൽ യാതൊരു സംശയവുമില്ല. തൃപ്തികരമായ ലൈംഗിക ബന്ധമില്ലാത്തതുതന്നെയാണ് മിക്ക ദാമ്പത്യ ബന്ധങ്ങളും ശിഥിലമാകുന്നത്.
പ്രത്യുൽപാദനത്തിനു മാത്രമല്ല ലൈംഗികബന്ധം മറിച്ച് ജീവിതത്തിൽ ആനന്ദവും ആശ്വാസവും ഒരുപോലെ ലഭിക്കുന്ന ഒന്നാണ് എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലൈംഗിക വികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്നു. ഇവിടെയാണ് രതിപൂർവ്വ ലീലകൾക്ക് പ്രാധാന്യമുണ്ടാകുന്നത്.
പങ്കാളികൾ തമ്മിലുള്ള മാനസികവും ശാരീരികവുമായ അടുപ്പം വർധിപ്പിക്കുവാനും അമിത രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും, മാനസിക സംഘർഷം ഇല്ലാതാക്കുന്നതിനും, അതുവഴി നല്ല ആരോഗ്യം നിലനിർത്തുന്നതിനും, ഇത് സുഖകരമായ ഉറക്കത്തിനും പതിവായ ലൈംഗിക ബന്ധം നല്ലതാണെന്ന് ശാസ്ത്രം തെളിയിക്കുന്നുണ്ട്.
സംഭോഗസമയത്ത് വർദ്ധിച്ച ക്ഷീണം, ആ സമയത്ത് ആസ്മ ഉണ്ടാവുക, സന്നി ഉണ്ടാകുക, സംഭോഗത്തിനുശേഷം നടുവിന് അസഹ്യമായ വേദനയും, കാഴ്ചക്കുറവും , ഓക്കാനവും, ശർദ്ദിയും ഉണ്ടാകുക, അമിതമായ ക്ഷീണം വെറിപിടിക്കൽ, മൂത്ര വിസർജനത്തിനൂള്ള പ്രേരണ ഉണ്ടാക്കുക ,ഉദ്ധാരണം പൂർത്തിയാകുന്നതിനു മുൻപ് സ്ഖലനം നടക്കുക, സംഭോഗത്തിന് ശേഷം മൂത്രതടസ്സം ഉണ്ടാക്കുക, ലിംഗത്തിൽ പുകച്ചൽ അനുഭവപ്പെടുക, ഇതിനെല്ലാം ഹോമിയോപ്പതി ചികിത്സയിൽ പരിഹാരവുമുണ്ട്. ക്രിയോസോട്ടം ,ബുഫോറാണാ , മോസ്ക്കസ് , നേട്രംകാർബ്, കനാബിസ് ഇൻഡിക്ക,മില്ലിഫോളിയം , ഗ്രാഫൈറ്റിസ്,അബ്രാ ഗ്രീസാ , അഗാരിക്കസ്, സെലിനിയം മെറ്റ് തുടങ്ങിയ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അടുത്തത് സ്വപ്ന സ്ഖലനം ദോഷകരമോ ?