വന്ധ്യത ഒരിക്കലും ഒരു ശാപമല്ല . ദമ്പതികൾ വിവാഹശേഷം ഒരു വർഷക്കാലത്തോളം ഒരുമിച്ച് താമസിക്കുകയും സാധാരണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും കുട്ടികൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഇവരെ വന്ധ്യതയുടെ ഗണത്തിൽപ്പെടുത്താം. വന്ധ്യതയുടെ കാരണങ്ങളിലേക്ക് നോക്കുമ്പോൾ ഒന്നാം സ്ഥാനത്ത്, മനുഷ്യരിലെ മാനസിക പിരിമുറുക്കം തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത് ലൈംഗികതയെക്കുറിച്ചുളള അറിവില്ലായ്മയും, തെറ്റിദ്ധാരണകളും ഉൽക്കണ്ഠയുമാണെന്ന് പറയാതിരിക്കാൻ വയ്യ. ഒട്ടുമിക്ക ദമ്പതികൾക്കും ഒരു കൗൺസിലിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
വിവിധചികിത്സാസമ്പ്രദായങ്ങൾക്ക് വിധേയമായ ശേഷമാണ് മിക്ക ദമ്പതികളും ഒരു ഹോമിയോ ഡോക്ടറെ സമീപിക്കുന്നത്. ഇവിടെയാണ് ഹോമിയോപ്പതിയുടെ പ്രസക്തിയും.
ഹോമിയോപ്പതിയിൽ രോഗത്തെ അല്ല മറിച്ച് രോഗിയേയാണ് ചികിത്സിക്കുന്നത്, അങ്ങനെ നോക്കുമ്പോൾ ഒരു രോഗി മറ്റൊരു രോഗിയിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. അപ്പോൾ കൊടുക്കുന്ന മരുന്ന് വിത്യസ്തമായി വരും. ഉദാഹരണം പറയുകയാണെങ്കിൽ രണ്ടു പേരുടെ സ്വഭാവങ്ങൾ അപഗ്രഹിച്ചു പഠിക്കുകയാണെങ്കിൽ അവ വ്യത്യസ്തങ്ങളായിരിക്കും.
വന്ധ്യതാ ചികിത്സയിൽ ദമ്പതികളുടെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങളെ ആഴത്തിൽ പഠന വിധേയമാക്കേണ്ടതുണ്ട്. ഇതിൽ തന്നെ ഒന്നാമതായി മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചാൽ, ഓരോ വർഷം കഴിയുന്തോറും ദമ്പതികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഇത് വീണ്ടെടുക്കുക എന്നതാണ് ഒരു ഹോമിയോ ഡോക്ടറുടെ ആദ്യ ദൗത്യം, ഇതിൽ വിജയിച്ചാൽ വന്ധ്യതാ ചികിത്സയിൽ പകുതി വിജയിച്ചു എന്നു തന്നെ പറയാം. പിന്നീട് വരുന്നത് ശാരീരികമായുണ്ടാകുന്ന മാറ്റങ്ങളാണ്, വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു വീഴ്ച്ചയോ, ആഘാതമോ പോലും ഹോമിയോ മരുന്നുകൾ നിശ്ചയിക്കുന്നതിലേക്കുളള ചൂണ്ടുപലക ആയേക്കാം.
തുടരും…..