17.1 C
New York
Friday, July 1, 2022
Home Health ലോക പുകയില രഹിത ദിനം.

ലോക പുകയില രഹിത ദിനം.

എല്ലാ വർഷവും മെയ് 31 ലോകമെമ്പാടും പുകയിലരഹിത ദിനമായി ആചരിക്കുന്നു .പുകയില ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും പുകയില ഉപയോഗിക്കുന്ന ആളുകൾ പുകയില ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.പുകയില കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987-ലാണ് ലോക പുകയില രഹിത ദിനം ആചരിക്കാൻ തീരുമാനിച്ചത്.1988 മുതലാണ് എല്ലാ വർഷവും മെയ് 31-ന് ലോക പുകയില രഹിത ദിനം ആചരിക്കാൻ ആരംഭിച്ചത് .

“പുകയില : പരിസ്ഥിതിക്കും ഭീഷണി” എന്നതാണ് ഈ വർഷത്തെ ലോക പുകയില രഹിത ദിന സന്ദേശം.രോഗങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉൽപ്പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുകയില കൃഷിയും നിർമ്മാണവും ഉപയോഗവും നമ്മുടെ പ്രകൃതിയെ രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ വിഷലിപ്തമാക്കുന്നു.
പുകയില വ്യവസായം 84 മെഗാടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ വാർഷിക ഹരിതഗൃഹ വാതകമുണ്ടാക്കുന്നു.കൂടാതെ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും കാലാവസ്ഥാ പ്രതിരോധം കുറയ്ക്കുകയും പ്രകൃതി വിഭവങ്ങൾ പാഴാക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു. ഏകദേശം 3.5 ദശലക്ഷം ഹെക്ടർ ഭൂമിയാണ് ഓരോ വർഷവും പുകയില കൃഷിക്കായി നശിപ്പിക്കപ്പെടുന്നത്.പുകയില കൃഷി വനനശീകരണത്തിന് കാരണമാകുന്നു. പുകയിലത്തോട്ടങ്ങൾക്കായുള്ള വനനശീകരണം മണ്ണിന്റെ നശീകരണത്തിനും ,വിളവ് കുറയുന്നതിനും കാരണമാകുന്നു.

രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവ്വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ പ്രാചര്യം 12.7 ശതമാനമാണ്. ഒന്നാം സർവ്വേയിൽ 21 .4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസ്സുള്ള ചെറുപ്പക്കാരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർദ്ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്.മാത്രവുമല്ല പൊതു സ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് ( secondary smoking) കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.

പുകവലി ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്.കേരളത്തിൽ പുകയില മൂലമുള്ള മരണകാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും, വദനാര്‍ബുദവും,ശ്വാസകോശാര്‍ബുദവുമാണ് മുൻപന്തിയിൽ നിൽക്കുന്നത്.പുരുഷന്മാരിൽ കാണുന്ന അർബുദത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് പുകയിലജന്യമായശ്വാസകോശാർബുദവും രണ്ടാമത് പുകയിലജന്യമായ വദനാർബുദവുമാണ്. ഒരു ലക്ഷത്തിൽ അയ്യായിരം പേർക്ക് ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി)എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളിൽ പ്രധാനകാരണം പുകയിലയാണ്.ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍,ആസ്‌ത്മ, ക്ഷയരോഗം എന്നിവ വര്‍ദ്ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോൾ ഫ്രീ നമ്പറുകളായ 1056 ,104 എന്നിവ പുകവലി നിർത്തുന്നവർക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവർത്തിക്കുന്നു.പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ നമ്പറുകളിൽ വിളിച്ച് ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം.കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ്‌ ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ എന്നിവ വഴിയും സർക്കാർ ആശുപത്രികളിൽ പ്രാഥമികതലം മുതൽ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയും കൗൺസിലിംഗും ലഭ്യമാണ്.

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണം മെയ് 31 നു തൃശൂരിൽ വെച്ച് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി കാംപയ്ൻ മോഡിൽ ബോധവത്ക്കരണ പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വർഷം മുതൽ സബ് സെന്റർ തലത്തിൽ കൂടി പുകയില വിരുദ്ധ ക്ലിനിക്കുകൾ ആരംഭിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില വിമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും.ഇതിനായി എൻ.എസ്.എസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.മെയ് 31 ന് തൃശൂർ ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പൂർണ്ണ പുകയില വിമുക്ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളായി പ്രഖ്യാപിക്കും.

പുകയിലയുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിയാം.ഇന്ന് തന്നെ പുകയില ഉപേക്ഷിക്കാം.ഉപയോഗിക്കുന്ന ഓരോ സിഗരറ്റും പുകയില ഉൽപന്നവും നമ്മുടെ ആരോഗ്യത്തെ മാത്രമല്ല നിലനിൽപ്പിനെ ബാധിക്കുന്ന വിലയേറിയ പ്രകൃതി വിഭവങ്ങളും പാഴാക്കുന്നു. നമ്മുടെ ആരോഗ്യത്തിനും നമ്മുടെ ഭൂമിയുടെ ആരോഗ്യത്തിനും പുകയില ഉപേക്ഷിക്കുക.

Facebook Comments

COMMENTS

- Advertisment -

Most Popular

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...

ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും; ജെയ്‌ബു മാത്യുവും തോമസ് തോമസും കോർഡിനേറ്റർമാർ

  ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: