മുട്ടുവേദന
മുട്ടുവേദന മനുഷ്യനെ അലട്ടുന്ന ഒരു സാധാരണ രോഗമാണല്ലോ.ഏത് പ്രായക്കാരേയും ഈ രോഗം ബാധിക്കാം. തേയ്മാനവും സന്ധിവാതവുമാണ് സാധാരണകാരണങ്ങൾ. അപൂർവ്വം രോഗികളിൽ ടൂമറുകളും അണുബാധയും മുട്ടുവേദനയ്ക്ക് കാരണമാകാം.
മനുഷ്യശരീരത്തിലെ ഒരു പ്രധാനസന്ധിയാണ് കാൽമുട്ട്. കതകിൻ്റെ വിജാഗിരിപോലെ മടങ്ങുകയും നിവരുകയും ചെയ്യുന്ന സന്ധി. ശരീരത്തിൻ്റെ ഭാരത്തെ ചുവന്ന് നമ്മുടെ നടത്തയുൾപ്പെടുയുള്ള ചലനങ്ങൾക്ക് തുണയേകുന്ന സന്ധി. നമ്മളെ ചുമന്നും നടത്തിയും തേയ്മാനം ബാധിക്കുന്ന സന്ധി. ഫീമർ ,ടിബിയ ,മുട്ടുചി രട്ട എന്നിങ്ങനെ മൂന്ന് അസ്തികൾ ചേർന്നാണ് കാൽമുട്ട് രൂപം പ്രാപിക്കുന്നത്. ഈ അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്കുറവും സന്ധിയെ ബാധിക്കാം.
സന്ധിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ
1 . സന്ധിവാതം ,അഥവാ തേയ്മാനം
2 .റുമറ്റോയിഡ് ആർത്രൈറ്റിസ്
3 .സന്ധിയിലെ ക്ഷയം
4. Gout (യൂറിക് ആസിഡ് കൂടിയതുമൂലമുള്ള അവസ്ഥ )
5 .Synovitis (സന്ധിയുടെ ആവരണത്തിൻ്റെ അണുബാധ )
6 .മുഴകൾ
7 . Septic arthritis (സന്ധിയിലെ അണുബാധ )
8 .Synovial sarcoma (സന്ധിയിലെ ക്യാൻസർ )
Dr .S. D .അനിൽ കുമാർ