17.1 C
New York
Wednesday, August 17, 2022
Home Health പ്രമേഹരോഗത്തോടനുബന്ധിച്ച് തോൾ വേദന ; ആയുർവേദത്തിൽ പരിഹാരം ഇങ്ങനെ.

പ്രമേഹരോഗത്തോടനുബന്ധിച്ച് തോൾ വേദന ; ആയുർവേദത്തിൽ പരിഹാരം ഇങ്ങനെ.

പ്രമേഹരോഗത്തോടനുബന്ധിച്ച് സാധാരണ കാണുന്ന ഒരു ലക്ഷണമാണ് ഈ തോൾ വേദന. എന്നാൽ, ചില ആർത്രൈറ്റിക് രോഗം മൂലവും തോൾ സന്ധിക്കേൽക്കുന്ന ആഘാതം മൂലവും ഇതേ ലക്ഷണങ്ങൾ കാണാറുണ്ട്. തോൾസന്ധിക്കു വരുന്ന നീർക്കെട്ടാണ്. ഈ പ്രശ്നത്തിനു കാരണം. വേദന മൂലം തോൾ സന്ധി അനക്കാതെയും കൈപൊക്കാതെയും മറ്റുമിരുന്നാൽ ഈ സന്ധിയെ നിയന്ത്രിക്കുന്ന പേശികൾക്കു ബലക്ഷയം സംഭവിക്കാം. ഇത് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കും. അതിനാൽ, തുടക്കത്തിലേ തന്നെ അകത്തേക്ക് ഔഷധവും പുറമേ ലേപനങ്ങളും മറ്റും ഉപയോഗിച്ച് നീർക്കെട്ടു മാറ്റി, വേദന കുറഞ്ഞതിനു ശേഷം ചെറിയ തോതിൽ ഫിസിയോതെറപ്പി തുടരണം.

ഈ സമയത്ത്, മുറിവെണ്ണ, കർപ്പാസാസ്ഥ്യാദി തൈലം തുടങ്ങിയവ ഡോക്ടറുടെ നിർദേശപ്രകാരം പുറമേ പുരട്ടാവുന്നതാണ്. ഈ രോഗചികിത്സയിൽ ആദ്യമായി നീർക്കെട്ടു മാറാനും (ആന്റിഇൻഫ്ലമേറ്ററി) പിന്നീട്, സന്ധിക്കു സംഭവിച്ച അപചയം മാറാനും (ആന്റിഡിജനറേറ്റീവ്) ഉള്ള ചികിത്സകളാണ് ചെയ്യേണ്ടത്. തോൾസന്ധിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന പേശികളെ ബലപ്പെടുത്താൻ ഫിസിയോതെറപ്പി സഹായിക്കുന്നു. അങ്ങനെ തോൾസന്ധിയുടെ ചലനശേഷി വീണ്ടെടുക്കാം.
മൂന്നുമാസം മുതൽ ആറു മാസം വരെ ചികിത്സ വേണ്ടിവരുന്ന രോഗമാണിത്. സന്ധിയുടെ തേയ്മാനവും അപചയവും പൂർണമായും മാറാൻ അത്താഴശേഷം ചില ഘൃതങ്ങൾ സേവിക്കാൻ ‍ഡോക്ടർമാർ നിർദേശിക്കാറുണ്ട്. പഴക്കമേറിയ രോഗാവസ്ഥയിൽ ഇലക്കിഴി, നസ്യം (മൂക്കിലൂടെയുള്ള ഔഷധപ്രയോഗം) എന്നിവയും ആവശ്യമാണ്. രോഗഹരമായ ഔഷധസേവയും ഇലക്കിഴിയും വേണ്ടതായ ഫിസിയോതെറപ്പിയും ഈ രോഗചികിത്സയിൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: