രോഗങ്ങൾ വന്നിട്ട് ചികിത്സ തേടുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്? അതിനുള്ള ഏക പോംവഴി നമ്മുടെ പ്രതിരോധ ശക്തി കൂട്ടുക എന്നതാണ്. അത്തരത്തിൽ പ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് പരിചയപ്പെടാം.
പെട്ടെന്നുള്ള മഴ എന്നത് കാലാവസ്ഥയെ പൂർണ്ണമായും മാറ്റുന്ന ഒന്നാണ്. തണുപ്പുകാലം വരുമ്പോൾ, സ്വയം ശരീരത്തിൽ ചൂടും പ്രതിരോധശേഷിയും നിലനിർത്താൻ നമ്മൾ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. അതുപോലെ തന്നെ ചൂട് കാലാവസ്ഥയിലും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. നാമെല്ലാവരും ഇത്രയും കാലം നമ്മുടെ ആരോഗ്യത്തെ വേണ്ടത്ര ശ്രദ്ധിക്കാതെ അവഗണിച്ചപ്പോൾ 2020 എന്ന വർഷം നമ്മളിൽ പലർക്കും ഒരു തിരിച്ചറിവ് നൽകിയിട്ടുണ്ട്. നമ്മുടെ ദൈനംദിന ഭക്ഷണക്രമം മുതൽ വ്യായാമം വരെ അണുബാധയുടെ സാധ്യത തടയുന്നതിന് എല്ലാം നടപടികളും കൈക്കൊള്ളേണ്ടത് പ്രധാനമാണെന്ന് നമ്മൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട്.
പ്രതിരോധശേഷി കെട്ടിപ്പടുക്കാം
രോഗപ്രതിരോധ ശേഷി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയില്ല, ഇതിന് നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണ്. ശക്തമായ രോഗപ്രതിരോധ ശേഷി പല രോഗങ്ങൾക്കെതിരെയും, പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ നമ്മെ സഹായിക്കും.
നമുക്ക് എന്തുചെയ്യാൻ കഴിയും?
നമ്മുടെ ചർമ്മത്തിനും മുടിക്കും നഖത്തിനും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. ക്യാൻസർ പോലുള്ള അപകടകരമായ ചില രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കൽ പ്രവർത്തനത്തിനെതിരെ പോരാടുന്നതിന് വിറ്റാമിൻ സി സഹായിക്കുന്നു. ഫ്രീ റാഡിക്കൽ പ്രവർത്തനം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം പ്രതിരോധശേഷി ദുർബലമാക്കും എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
വിറ്റാമിൻ സി ഉറവിടങ്ങൾ
വിറ്റാമിൻ സി സമ്പുഷ്ടമായ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, വേരുകൾ എന്നിവയുണ്ട്. എന്നാൽ ഓറഞ്ച് വിറ്റാമിൻ സി യുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ്. പഞ്ചസാര നിറച്ചതിനാൽ വിപണിയിൽ ലഭ്യമായ പാക്കറ്റ് ഓറഞ്ച് ജ്യൂസ് ഒരിക്കലും വാങ്ങി കുടിക്കരുത്. കാരണം, ഇത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യാൻ മാത്രമേ ഉപകരിക്കൂ.