17.1 C
New York
Sunday, December 4, 2022
Home Health പ്രകൃതിയെ മാനിക്കുക, പ്രകൃതിയിൽ നിന്നു പഠിക്കുക

പ്രകൃതിയെ മാനിക്കുക, പ്രകൃതിയിൽ നിന്നു പഠിക്കുക

Bootstrap Example

ആയുരാരോഗ്യസൗഖ്യം-3

(തയ്യാറാക്കിയത് : മാത്യു ശങ്കരത്തിൽ)

നിത്യ സുന്ദരമാണു പ്രകൃതി . നിത്യയൗവനമാണിതിന് . നൂറ്റാണ്ടുകൾ കടന്നുപോകുമ്പോഴും സന്തുലിതാവസ്ഥയിൽ വിടർന്നു ചിരിക്കുകയാണു പ്രകൃതി .
എന്തു പാഠമാണ് പ്രകൃതി നമുക്കു തരുന്നത് ?പ്രകൃതിയിലേക്കു മടങ്ങി വരൂ എന്നതുതന്നെ.
തനിമയിലേക്ക് , ശുദ്ധിയിലേക്ക് തിരിച്ചുവരാൻ പ്രകൃതി അഭ്യർഥിക്കുമ്പോൾ നമ്മിൽ മിക്കവരും അതു ചെവിക്കൊള്ളുന്നില്ല . ഈ നിരാകരണം ദുരന്തകാരണവുമാകുന്നു .
പ്രകൃതി നിയമങ്ങൾക്കനുസരിച്ചാണ് ഭാരതത്തിന്റെ ശാസ്ത്രശാഖകളെല്ലാം രൂപപ്പെട്ടത്.
ആയുർവേദവും അങ്ങനെതന്നെ. ആയുർവേദം; ആ വാക്കിന്റെ വിശുദ്ധാർഥത്തിൽ, ജീവിതത്തെക്കുറിച്ചുള്ള അറിവുതന്നെ. അതായത് ആയുർവേദം കൊണ്ടു വിവക്ഷിക്കുന്നതു രോഗചികിത്സ മാത്രമല്ല .

പൂർണ്ണ ആരോഗ്യം എങ്ങനെ നിലനിർത്താമെന്നും ശാരീരിക- മാനസികാവസ്ഥകളുടെ പൂർണതയിൽ ജീവിതം എങ്ങനെ കൊണ്ടുപോകാമെന്ന് ആയുർവേദം പറഞ്ഞു തരുന്നു.
നീളുന്ന യൗവനത്തിന്, പൂർണാരോഗ്യത്തിന്റെ വരത്തിന് ഋതുചര്യകളും യഥാവിധി അനുഷ്ഠിക്കണമെന്നും ആയുർവേദം പറയുന്നുണ്ട് .
എന്താണ് ഋതുചര്യ ? നമുക്കറിയാം പ്രകൃതിയുടെ ഭിന്നമുഖങ്ങളാണു ഋതുക്കൾ . മഴയിൽ കരയുകയും വെയില് പോലെ ചിരിക്കും പൂച്ചിറക്കുകളോടെ നിറഭരിതമായി ചുറ്റിലും നിറയുകയും ഉള്ള മരവിപ്പിച്ചു തണുക്കുകയും ഇലകളത്രയും കൊഴിച്ച് അടുഋതുവിനെ പ്രതിക്ഷയോടെ കാമിക്കയും....

ഹേമന്തം, ശിശിരം, വസന്തം , 

ഗ്രീഷ്മം, വർഷം , ശരത് എന്നിങ്ങനെ ഋതുക്കൾ ആറ്. ഹേമന്തം നവംബർ മുതൽ ജനുവരി വരെ. വസന്തം മേയ് വരെ ഗ്രീഷ്മം ജൂലൈ വരെയും വർഷം സെപ്റ്റംബർ വരെയും ശരത് നവംബർ വരെയും.
ഇനി ഋതുചര്യകളിലേക്കു പ്രവേശിക്കുക. എങ്ങനെയാണു പ്രകൃതിയുടെ ഭിന്നമുഖങ്ങളിലൂടെ ശരീരത്തിന്റെ ഭിന്നപരിപാലന ങ്ങളിലൂടെ നാം സഞ്ചരിക്കേണ്ടത്
ഹേമന്തത്തിൽ തണുപ്പാണ്. അഗ്നി (ദഹനശക്തി) കൂടുതലാവും അക്കാലയളവിൽ . ശരീരത്തിനു കൂടുതൽ ഭക്ഷണം ആവശ്യം. അല്ലെങ്കിൽ വാത ദോഷം വേരിറക്കിയേക്കും . ഹൃദയരോഗങ്ങൾ, വിവിധ വാതരോഗങ്ങൾ തുടങ്ങിയവയ്ക്കു സാധ്യത .

എണ്ണ ഉപയോഗിച്ചുള്ള ഉഴിച്ചിൽ ഫലപ്രദം. കൈകാലുകൾ കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കണം .
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വേണം. ഗോതമ്പ് , അരി , കരിമ്പുനീര്, പാൽ, തേന് തുടങ്ങിയവ കഴിച്ചാൽ ഉത്തമം.
ശിശിരകാലത്തെ ചര്യകൾ ഏതാണ്ടു ഹേമന്തത്തിലേതുപോലെതന്നെ. വസന്തത്തിൽ കഫദോഷസാധ്യത
ആസ്മ, ശ്വാസകോശ രോഗങ്ങൾ , ജലദോഷം തുടങ്ങിയ വരാതെ സൂക്ഷിക്കുക .
മധുരം , പുളി , എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണപദാർഥർങ്ങൾ ത്യജിക്കുക; പകലുറക്കവും, ഗോതമ്പ് , തേൻ , ലൈംഗികബന്ധം, മിതമായ വ്യായാമങ്ങൾ , വമനം, നസ്യം ഉഴിച്ചിൽ തുടങ്ങിയവ വസന്തത്തിൽ ഉത്തമം.
ഗ്രീഷ്മത്തിൽ സൂര്യാഘാതം , രക്തസ്രവം, ജലക്കുറവ് തുടങ്ങിയവ അനുഭവപ്പെടും . ഉപ്പ് , പുളി, ചൂടുള്ള ഭക്ഷണവും ജലവും എന്നിവ കഴിയുന്നത്ര കുറയ്ക്കണം, വ്യായാമങ്ങളും .
ഗ്രീഷ്മത്തിന്റെ ബാക്കി പത്രം വർഷത്തിൽ വീണു കിടക്കുന്നു.‘അഗ്നി’ യുടെ കുറവ് പ്രശ്നമുണ്ടാക്കിയേക്കാം. വാത- പിത്ത-കഫങ്ങളുടെ ദുഷിപ്പ് ഹാനികരമാണ് .
ഉദരരോഗങ്ങൾക്കും സാധ്യത. പകലുറക്കവും അമിതവ്യായാമവും സൂര്യസ്നാനവും ലൈംഗികബന്ധവും കുറയ്ക്കണം തേൻ, ഗോതമ്പ് , അരി, സൂപ്പ്, അരിഷ്ടം, ചൂടുവെള്ളം എന്നിവ ഉത്തമം . മഴക്കാലത്ത് ശേഖരിച്ച ‘പിത്തം’ ദുഷിക്കുന്നത് ശരത്കാലത്ത്.
തൈര് , സൂര്യസ്നാനം, എണ്ണയുള്ള ഭക്ഷണപദാർത്ഥങ്ങൾ, അമിതമായ ഉപ്പ് ,പകലുറക്കം തുടങ്ങിയവ കുറയ്ക്കണം . മധുരം, കട്ടിയില്ലാത്ത ഭക്ഷണം എന്നിവയാണ് കഴിക്കേണ്ടത് . പഞ്ചകർമ്മ ചികിത്സയും ഉത്തമം .

ഇനി പാലിക്കേണ്ട ദിനചര്യകളെക്കുറിച്ചു പറയാം .

ബ്രാഹ്മേ മുഹൂർത്തേ ഉത്തിഷ്ഠേൽ സ്വസ്ഥോ രക്ഷാർഥമായുഷ' എന്നാണ് പ്രമാണം.
രോഗമൊന്നും ഇല്ലാത്തവർ ആയുസിന്റെ രക്ഷയ്ക്കായിട്ട് ബ്രാഹ്മമായ മുഹൂർത്തത്തിൽ  ഉണർന്നെഴുന്നേൽക്കണം പുലർകാലേ ഉണരണം എന്ന് അർത്ഥം .
ശരീരത്തെക്കു റിച്ച് പിന്നീട് ചിന്തിക്കണം . മലമൂത്രവിസർജനം ദന്തശോധന എന്നിവ കഴിഞ്ഞാൽ എണ്ണ തേയ്ക്കുക.
'ശിരശ് ശ്രവണപാദേഷ്ഠ ' എണ്ണ തേയ്ക്കണ്ട (തലയിൽ , ചെവിയിൽ, പാദങ്ങളിൽ) തുടർന്ന് വ്യായാമം ആകാം . ഭുലാലാടങ്ങളിഗൽ ( നെറ്റി തടങ്ങളിലും മൂക്കിന്റെ വശങ്ങളിലും) വിയർപ്പുകണങ്ങൾ പൊഴിയുമ്പോൾ വ്യായാമം മതിയാക്കാം ., ഒരു മനുഷ്യന്റെ ആകെയുള്ള ബലത്തിന്റെ പകുതി ഉപയോഗിച്ചു എന്നു തോന്നുമ്പോൾ വ്യായാമം നിർത്തണം.
പിന്നെ കുളി. ചൂട് വെള്ളത്തിൽ കുളിച്ചാൽ ബലം വർധിക്കും . എന്നാൽ ചൂടുവെള്ളം തലയിൽ ഒഴിക്കരുത് . കണ്ണിനും തലമുടിക്കും അത് ദോഷം ചെയ്യും .

 നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേൽക്കുക- അതാണ് ആരോഗ്യത്തിന് ഉത്തമം.
 എത്ര മണിക്കൂർ ഉറങ്ങണം? ആറു മുതൽ എട്ടു മണിക്കൂർവരെയാകാം. സുഖമായ ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ് .
 സുഖസുഷുപ്തിനഷ്ടപ്പെട്ടാലോ ? എത്ര ഉറങ്ങിയാലും ഉന്മേഷം കിട്ടില്ല . പതിവായ യോഗാസനം നല്ല ഉറക്കം നൽകും.
 പലകയടിച്ച കട്ടിലാണ് ഉറക്കത്തിന് ഉത്തമം. നല്ല പായും കട്ടിയുള്ള വിരിപ്പും ചെറിയ തലയണയും ഉണ്ടെങ്കിൽ ഉറക്കം സുഖമായി .
 മെത്തയിൽ ശരീരം അമർന്നു കിടന്നാൽ രക്ത സഞ്ചാരത്തിന് തടസ്സം വരാം.നടുവേദന ഉണ്ടാകാം .
എങ്ങനെ കിടക്കണം ? ജീവികളിൽ മനുഷ്യൻ മാത്രമേ മലർന്നുകിടന്നുറങ്ങാറുള്ളു. ചെരിഞ്ഞുകിടന്നുറങ്ങുന്നതാണ് നന്ന് .
ഉണർന്നു കഴിഞ്ഞാലോ? ചാടി എണീക്കരുത് . കണ്ണു തുറന്ന് പരിസരവുമായി ബന്ധപ്പെടുക. എന്നിട്ട്, കൈകാലുകളും നട്ടെല്ലും നീട്ടിനിവർത്തി സാവധാനം എഴുന്നേൽക്കുക.
 വാർധക്യത്തെ കീഴടക്കുന്നതിൽ മനുഷ്യമനസ്സ് വഹിക്കുന്ന പങ്ക് സുപ്രധാനം. എഴുപതിലും എൺപതിലുമൊക്കെ യുവത്വം നശിക്കാതെ മനസുകളുടെ ഉടമകൾ ഏറെ.
 അൻപതുകളിലും അതിനു മുമ്പും അകാല വാർധക്യം പ്രാപിച്ചവരും ധാരാളം.
 ചലവും ചഞ്ചലമായ മനസിൽ വികാരങ്ങളുടെയും വിചാരങ്ങളുടെയും തിരക്കാണ് .കുശലതയോടുകൂടി കർമങ്ങൾ ചെയ്യുവാൻ അവർക്ക് പ്രയാസം .ഈ അവസ്ഥയിൽ മനസുകൊണ്ടു തന്നെയാണ് മനസ്സിനെ ഉദ്ധരിക്കേണ്ടത്, ഭയവും ആകുല ചിന്തകളും ആരോഗ്യത്തിന്റെ ശത്രുവാണ്.

 ഓരോ വികാരങ്ങളും അതതിനനുസൃതമായ ഓരോ ദ്രാവകങ്ങൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നു .
 ദർവികാരങ്ങൾ വിഷലിപ്തമായ ദ്രാവകങ്ങൾ സൃഷ്ടിക്കുന്നു .ഇത് ശരീരത്തിൽ ക്രമാതീതമായി അടിഞ്ഞു കൂടുമ്പോൾ രോഗമായി പരിണമിക്കുന്നു.
കാമക്രോധാദിവികാരങ്ങൾക്ക് അധീനരാകാത്തെ മനസിനെ സൂക്ഷിച്ചാൽ ശരീരം ആരോഗ്യപൂർണമായിരിക്കും
വാർധക്യത്തെ ചെറുത്തുനിൽക്കാനുള്ള 'രസായനചികിൽസ' യെക്കുറിച്ച് അടുത്തയാഴ്ച .

തയ്യാറാക്കിയത് : മാത്യു ശങ്കരത്തിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: