ചില പുരുഷൻമാരില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ലിംഗോദ്ധാരണം കുറഞ്ഞു വരുകയോ, നടക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അവസ്ഥയാണ്. ഇതിനുപിന്നിൽ പല കാരണങ്ങളുമുണ്ടാകാം, പ്രധാനമായും മാനസികമായ പിരിമുറുക്കം തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. മനസ്സിലെ അനാവശ്യ ചിന്തകളെ കടിഞ്ഞാണിട്ടു നിർത്തുകയാണെങ്കിൽ ഒരു പരിധിവരെ ഈ പ്രശ്നത്തെ മറികടക്കാൻ സാധിക്കും.
എപ്പോഴും ദമ്പതികൾ കുടുംബത്ത് സന്തോഷവും സമാധാനവും നിലനിർത്തുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഇതിനായി ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറായേ മതിയാകൂ കൂടാതെ മദ്യപാനം, പുകവലി, മറ്റു ലഹരിപദാർത്ഥങ്ങൾ പൂർണ്ണമായും നിർത്തേണ്ടതായിട്ടുണ്ട്.
ശാരീരികമായ ചില കാര്യങ്ങളും ഉദ്ധാരണത്തെ ബാധിക്കാറുണ്ട്. പ്രമേഹം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ, തുടങ്ങിയ മറ്റു പല പ്രശ്നങ്ങളും ഉദ്ധാരണത്തിന് തടസ്സമാക്കാം. ഇതിനൊക്കെ ഹോമിയോപതിയിൽ പരിഹാരമുണ്ട്.
ഭാഗികമായോ പൂർണമായോ ഉദ്ധാരണം ഇല്ലാതാവുക, കഠിന വേദനയോടുകൂടിയ ഉദ്ധാരണം, സംഭോഗ സമയത്ത് ഉദ്ധാരണമില്ലാത്ത അവസ്ഥ, ലിംഗ പൊട്ടി പോകുമെന്ന തോന്നൽ, ഇടയ്ക്കിടെയുണ്ടാകുന്ന ഉദ്ധാരണവും പ്രാസ്റ്റേറ്റിൽ നിന്നും സ്രവം തുള്ളിയായി വരുക, ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ഉദ്ധാരണം, രതിമൂർച്ചക്ക് ശേഷമുണ്ടാകുന്ന ഉദ്ധാരണം, രാവിലെ മാത്രം ഉണ്ടാകുന്ന ഉദ്ധാരണം, ഇതിനെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സയുമുണ്ട്.
അഗ്നസ് കാസ്റ്റസ്, ലെസിത്തിനം, പിക്റിക് ആസിഡ്, സെപ്പിയ, കൊണിയം മാക്, അർജൻ്റം നൈട്രിക്കം, ആർണിക്കാ, കാൻന്താരീസ്, ഫ്ളുറിക് ആസിഡ്, ലൈക്കോപ്പോഡിയം, തുടങ്ങിയ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇനി സംഭോഗത്തെ കുറിച്ചാകാം
തുടരും.