ഡോ. സാബു.A.S . ഡി.എച്ച്. എം.എസ് എഴുതുന്ന പരമ്പര
ഒരു ഹോമിയോ ഡോക്ടർ എല്ലായിപ്പോഴും ഒരു സൂക്ഷ്മ നിരീക്ഷകൻ കൂടി ആയിരിക്കും. കാരണം ഒരു രോഗി തൻ്റെ പരിശോധന മുറിയിലേക്ക് കടന്നു വരുമ്പോൾത്തന്നെ അയാൾക്ക് കൊടുക്കേണ്ട മരുന്ന് മനസ്സിലേക്ക് ഓടിയെത്തും. ഇതിനാണ് Constitutional remedies അഥവാ ശരീര പ്രകൃതി അനുസരിച്ചുളള മരുന്നുകൾ എന്നു പറയുന്നത്. ഇതു ഹോമിയോപതിയുടെ മാത്രം പ്രത്യേകതയാണ്. ഒരാളുടെ നടത്തം, ഇരുത്തം, മുഖഭാവം, സംഭാഷണം, ഇഷ്ടാനിഷ്ടങ്ങൾ, ചില ചേഷ്ടകൾ എല്ലാം ഇതിൽ പ്പെടുന്നതാണ്. ഉദാഹരണത്തിന് “ഡോക്ടർ ജീവിതം മടുത്തു, മരിച്ചാൽ മതി “എന്ന രോഗി പറയുകയാണെങ്കിൽ , പെട്ടെന്ന് തന്നെ നമുക്ക് മരുന്ന് നിശ്ചയിക്കാൻ സാധിക്കും.
വന്ധ്യതാ ചികിത്സയിൽ അമിതവണ്ണം സ്ത്രീകളിലും, പുരുഷന്മാരിലും വളരെയധികം പ്രശ്നമായി വരാറുണ്ട്. ഇവരിൽ വണ്ണം കുറയുന്നതിനും, വയറു കുറയുന്നതിനുമുളള മരുന്നുകളോടൊപ്പം ദിവസേനയുള്ള വ്യായാമവും നിർദ്ദേശിക്കാറുണ്ട്. ഇതോടൊപ്പം ഭക്ഷണ നിയന്ത്രണങ്ങളും ആവശ്യമായി വരുന്നുണ്ട്. അമിതമായി മധുരം, പുളി ഉപ്പ്, ഇരുവ്, കൊഴുപ്പു കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ അതുപോലെ മദ്യപാനം, പുകവലി, മുറുക്ക് ഇവയെല്ലാം ഒഴിവാക്കേണ്ടതായുണ്ടു.
സ്ത്രീകളിൽ അമിത വണ്ണം കുറയ്ക്കുന്നതിനായുളള ഹോമിയോ മരുന്നിനോടെപ്പം ശരിയായ ഭക്ഷണക്രമവും, കൃത്യമായ വ്യായാമവും ചെയ്യുകയാണെങ്കിൽ ഇവരിൽ കൂടുതലായി കണ്ടുവരുന്ന "PCOD" അഥവാ അണ്ഡാശയ സിസ്റ്റിന് പരിഹാരം കാണുന്നതിന് വളരെപ്പെട്ടെന്നു തന്നെ സാധിക്കാവുന്നതേയുള്ളൂ. ഇതിന് ദമ്പതികളുടെ കൂട്ടായ സഹകരണം അത്യാവശ്യം തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഇതിനായി, കാൽകേറിയാകാർബ് , ലൈക്കോപ്പോഡിയം , സൈലീഷ്യ, ഏപ്പിസ്മെൽ. ലാക്കസിസ് , കോളോസിന്തിസ് തുടങ്ങിയ ധാരാളം മരുന്നുകൾ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നൽകി ഫലപ്രാപ്തിയിൽ എത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ ലൈംഗിക വിരക്തി
ഇത് പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ്. ലൈംഗിക ആഗ്രഹം കുറഞ്ഞുവരുന്നു സംഭോഗസമയത്ത് മുറിക്കുന്നത് പോലെയുള്ള വേദന, താമസിച്ചുവരുന്ന ആർത്തവവും മലബന്ധവും, അപസ്മാര രോഗികളിൽ കാണുന്ന ലൈംഗികവിരക്തി, ചിലരിൽ പരിപൂർണമായ ലൈംഗികവിരക്തിയും ഒപ്പം ഗർഭാശയ വേദനയും. നേരത്തെ വരുന്ന നീണ്ടു നിൽക്കുന്ന ആർത്തവം, ഇതോടൊപ്പം വർദ്ധിച്ച ക്ഷീണവും കണ്ടുവരുന്നു. ഇതിനെല്ലാം ഹോമിയോപ്പതിയിൽ പരിഹാരങ്ങളുംമുണ്ട്. ഇനി ദമ്പതികൾ ഡോക്ടറിൽ നിന്ന് മറച്ചുവയ്ക്കുന്ന ചില പ്രധാന വിഷയങ്ങൾ പ്രതിപാദിക്കേണ്ടതായിട്ടുണ്ട്.
തുടരും…