കൊറോണക്കാലത്തെ ദന്തസംരക്ഷണം
സമസ്ത മേഖലയെയും ബാധിച്ചിരിക്കുന്ന മഹാമാരിയായി തീർന്നിരിക്കുന്നു കൊറോണ . വ്യായാമത്തിന് പോലും പുറത്തിറങ്ങാൻ പറ്റാതെ വീടിനു അകത്തിരിക്കുന്ന ഒരു കാലഘട്ടം. ഡോക്ടറുടെ അടുത്തേക്ക് പോകുവാൻ പ്രത്യേകിച്ച് ഒരു ദന്തൽ ക്ലിനിക്കിൽ പോകുവാൻ പലരും ഭയപ്പെടുന്നു .
ദന്തൽ ക്ലിനിക്കിൽ പോയാൽ തങ്ങൾക്കും കൊറോണ ബാധിക്കുമോ എന്ന ഭയമാണ് പലർക്കും . പല്ലുവേദനയ്ക്കും മറ്റും ഫോണിലൂടെ ഡോക്ടറുമായി സംസാരിച്ച് മരുന്ന് വാങ്ങി കഴിക്കുകയാണ് പലരും. അസുഖങ്ങൾക്ക് യഥാവിധി ചികിത്സ നടത്താത്തതിനാൽ അസുഖങ്ങൾ ആവർത്തിക്കുന്നു. സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. കൊറോണക്കാലത്ത് ദന്തൽ ക്ലിനിക്കിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
- രണ്ടുനേരം ശരിയായ വിധത്തിൽ പല്ല് ബ്രഷ് ചെയ്യുകയും മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്താൽ ദന്തരോഗങ്ങൾ ഒരുപരിധിവരെ ഒഴിവാകും.
- ദന്തരോഗങ്ങൾ കൂടുകയോ മറ്റ് അടിയന്തര ഘട്ടങ്ങൾ വരുകയോ ചെയ്താൽ ദന്ത ഡോക്ടറുടെ സഹായം തേടാം.
- ഡോക്ടറുമായോ ക്ലിനിക്കിലെ മറ്റ് സ്റ്റാഫ്മായോ ഫോൺ മുഖാന്തരം ബന്ധപ്പെട്ട് അപ്പോയിറ്റ്മെന്റ് എടുക്കുകയും കൃത്യസമയത്ത് എത്തിച്ചേരുകയും വേണം.
- പനി, ചുമ , മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ ദന്തൽ ക്ലിനിക് സന്ദർശിക്കരുത്.
- മാസ്ക്, ഗ്ലൗസ്സ് മുതലായവ ഉപയോഗിക്കുകയും കൈകൾ സാനിറ്റെയിസ് ചെയ്യുകയും വേണo.
- റിസപ്ഷനിൽ സാമൂഹിക അകലം പാലിക്കുക.
- ഓരോ ചികിത്സയ്ക്ക് ശേഷവും ക്ലീനിക്ക് ക്ലീൻ ചെയ്ത് സാനിറ്റയിസ് ചെയ്യാൻ സമയം എടുക്കുന്നതിനാൽ ഡോക്ടർ വിളിക്കുന്നത് വരെ കാത്തിരിക്കുക.
- ക്ലിനിക്കിന് അകത്തേക്ക് പോകുമ്പോഴും പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കുകയും കൈകൾ സാനിറ്റയിസ് ചെയ്യുകയും വേണം.
- ട്രീറ്റ്മെന്റ് ഏരിയയിൽ രോഗിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
- ക്ലോർഹെക്ക്സ്സിഡിൻ അടങ്ങിയ മൗത്ത് വാഷുകൾ 99.9 ശതമാനം കൊറോണ രോഗാണുവിനെയും 30 സെക്കന്റ് കൊണ്ട് നശിപ്പിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറെ കാണുന്നതിനു മുമ്പും ശേഷവും ക്ലോർഹെക്സ്സിഡിൻ മൗത്ത് വാഷുകൊണ്ട് വായ് നല്ലവണ്ണം കഴുകുക.
- ഡോക്ടറെ ചൂണ്ടിക്കാണിക്കാനാണ് എങ്കിൽകൂടി സ്വന്തം വിരലുകൾ കൊണ്ട് വായ്ക്കുള്ളിൽ സ്പർശിക്കരുത്. സ്പർശിക്കേണ്ടി വന്നാൽ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം മാത്രമേ തൊടാൻ പാടുള്ളു.
രോഗാണു വ്യാപനംതടയാനുള്ള എല്ലാവിധ മുൻകരുതലുകളും എടുത്ത ശേഷമാണ് ദന്തൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ക്ലിനിക്ക് സന്ദർശിക്കുന്നതിന് ഭയക്കേണ്ടതില്ല.
ശേഷം അടുത്തതിൽ ..
