17.1 C
New York
Thursday, October 21, 2021
Home Health പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 6

പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 6

ഡോ. അനിൽ കുര്യൻ സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം

പല്ലുകൾക്ക് ദോഷം വരുത്തുന്ന ദുശീലങ്ങൾ

കുട്ടികൾ പല ദുശ്ശീലങ്ങളും കാട്ടാറുണ്ട് . അതിന് ശാരീരികവും മാനസികവും സാമൂഹികവുമായ പല കാരണങ്ങൾ ഉണ്ട് .

  1. എപ്പോഴും വായ തുറന്നു വച്ചിരിക്കുന്ന കുട്ടി /വായ തുറന്നു ഉറങ്ങുന്ന കുട്ടി .

ചില കുട്ടികൾക്ക് ടോൺസിലും , അഡിനോയിഡ് ഗ്രന്ഥിയും ഒക്കെ വളരെയധികം വലിപ്പം ഉണ്ടെങ്കിൽ മൂക്കിലൂടെ ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടാകും. ഇങ്ങനെയുള്ള കുട്ടികൾ വായിലൂടെ ആയിരിക്കും ശ്വസിക്കുക. മുഴുവൻ സമയവും വായ് തുറന്നു വച്ചിരിക്കുന്ന കുട്ടികളുടെ മോണ മുന്നോട്ട് ഉന്തി വരാനും ഡന്റൽ ആർച്ച് വീതി കുറയുവാനും സാധ്യതയുണ്ട്. കുട്ടികൾ മുഴുവൻ സമയവും വായ് തുറന്നു വയ്ക്കുന്നതായി കണ്ടാൽ ENT ഡോക്ടറെ കൊണ്ടു പരിശോധി പ്പിക്കേണ്ടതാണ് .

  1. വിരൽ കുടിക്കുന്ന കുട്ടികൾ: മൂന്നു നാലു വയസ്സുവരെ വിരൽ കുടിക്കുന്നത് സ്വാഭാവികമാണ്. അതിനു ശേഷവും വിരൽ കുടിക്കുന്നുണ്ടെങ്കിൽ അത് താടിയെല്ലുകളുടെ വളർച്ചയേയും ദന്ത നിരയുടെ ക്രമത്തയും ബാധിക്കും. മൂന്നു നാലു വയസ്സ് കഴിഞ്ഞിട്ടും വിരൽ കുടിക്കുന്ന സ്വഭാവം തുടർന്നാൽ ചികിത്സ ആവശ്യമാണ്.
  2. നാക്കുകൊണ്ട് പല്ലു തള്ളുക / പല്ലിന് ഇടയിലുള്ള വിടവിലൂടെ നാക്ക് തള്ളി കൊണ്ടിരിക്കുക.

പല്ല് ഉന്തി വരാൻ കാരണമായേക്കാവുന്ന ഒരു ദുശീലമാണിത്. ചികിത്സ തേടണം.

  1. കൈയിലുള്ള സാധനങ്ങളിൽ (പേന പോലുള്ളവ ) എപ്പോഴും കടിച്ചു കൊണ്ടിരിക്കുക /നഖം കടിക്കുക

തീരെ ചെറിയ കുട്ടികളിൽ സ്വാഭാവികമായി കാണുന്നത് ആണെങ്കിലും മുതിർന്ന ശേഷവും ഈ ശീലം തുടർന്നാൽ ചികിത്സ വേണം. ഈ ശീലം മൂലം പല്ലിനു തേയ്മാനം, പല്ല് പൊട്ടി പോകുക, ഇൻഫക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാo .

  1. ചുണ്ടും നാക്കും കടിച്ചു മുറിക്കുക , സ്വയം മോണയിൽ കുത്തി പരിക്കേൽപ്പിക്കുക

ഇത്തരം കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപെട്ടവരാകാം . മാതാപിതാക്കളുടെയോ കൂട്ടുകാരുടെയോ ശ്രദ്ധ കിട്ടാനും ചില കുട്ടികൾ ഇതുപോലെയൊക്കെ പെരുമാറാറുണ്ട്. ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. പകരം കുട്ടിയെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് വിപരീത ഫലം ഉളവാക്കും.

  1. മിഠായികളോ (ലോലിപോപ്പ് പോലുള്ളവ) മറ്റു മധുരപലഹാരങ്ങളോ ഇറക്കാതെ വളരെ നേരം കടിച്ചു പിടിച്ചു കൊണ്ടിരിക്കുകയോ നാവിനടിയിലോ ചുണ്ടുകൾക്കിടയിലോ സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യുക.

ഇതുമൂലം മധുര പലഹാരങ്ങളിലെ പഞ്ചസാര പല്ലുമായി വളരെനേരം സമ്പർക്കത്തിൽ ഇരിക്കുകയും രോഗാണുക്കളുടെ പ്രവർത്തനഫലമായി പല്ലിനു കേട് വരികയും ചെയ്യുന്നു. എന്ത് ഭക്ഷണം കഴിച്ചാലും മിഠായി ആണെങ്കിൽ പോലും വായ് കുലുക്കു കുഴിഞ്ഞു കഴുകുവാൻ കുട്ടികളെ ശീലിപ്പിക്കണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: