17.1 C
New York
Sunday, June 13, 2021
Home Health പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 5

പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 5

ഡോ. അനിൽ കുര്യൻ സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം

പാൽപ്പല്ലുകളുടെ പരിചരണം

മനുഷ്യായുസ്സിൽ രണ്ട് സെറ്റ് പല്ലുകളാണ് ഉണ്ടാവുക. ശൈശവദശയിൽ കാണുന്ന പാൽപ്പല്ലുകളും , അവ കൊഴിഞ്ഞു പോയ ശേഷം മുളച്ചുവരുന്ന സ്ഥിരം ദന്തങ്ങളും . പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുവാൻ ഉള്ളതാണ് എന്ന കാരണത്താൽ അവയുടെ പരിചരണത്തിൽ പലരും ഉപേക്ഷ കാണിക്കാറുണ്ട്. എന്നാൽ പാൽപ്പല്ലുകൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.

  1. താടിയെല്ലുകളുടെ സ്വാഭാവിക വളർച്ചയ്ക്ക് കൊഴിഞ്ഞു പോകുന്നതുവരെ പാൽപ്പല്ലുകൾ നിലനിർത്തേണ്ടത് ആവശ്യമാണ്.
  2. സംസാരഭാഷ പഠിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചാരണശുദ്ധി കൈ വരാൻ പാൽപ്പല്ലുകൾ അത്യന്താപേക്ഷിതം.
  3. തന്റെ കേടുവന്ന പല്ലുകൾ കാട്ടി കൂട്ടുകാർ കളിയാക്കുന്നത് കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കും. ഇത് ഉൾവലിയാൻ ഉള്ള പ്രേരണ കുട്ടിയ്ക്കു നൽകുന്നു.
  4. പാൽപ്പല്ലുകൾ സ്വാഭാവികമായി ഇളകി പോകുന്ന പ്രായത്തിനു മുമ്പ് എടുത്തുകളഞ്ഞാൽ അതിനുശേഷം വരുന്ന പല്ലുകൾ നിരതെറ്റി വരാൻ സാധ്യത കൂടുന്നു.
  5. പാൽപ്പല്ലുകൾ എടുത്തുകളഞ്ഞ സ്ഥലത്ത് എല്ലു വന്ന മൂടുകയോ അതിനു പിന്നിലുള്ള പല്ലുകൾ ആ സ്ഥലത്തേക്ക് നീങ്ങി വന്ന് അടഞ്ഞു പോവുകയോ ചെയ്താൽ അവിടെ വരേണ്ട സ്ഥിരoദന്തങ്ങൾ എല്ലിന്റെ ഉള്ളിൽ കുടുങ്ങി പോകാനുള്ള സാധ്യതയുണ്ട്.
  6. പല്ലു നഷ്ടപ്പെട്ട വിടവിലേക്ക് നാക്ക് തള്ളുക പോലെയുള്ള ദുശീലങ്ങൾ മൂലം മറ്റു പല്ലുകൾക്കും ദോഷം സംഭവിക്കാം. ചില സംശയങ്ങൾക്ക് മറുപടി
  7. എപ്പോൾ മുതൽ കുട്ടികളുടെ പല്ലുതേച്ചു തുടങ്ങണം ?

ആദ്യത്തെ പാൽപ്പല്ല് മുളച്ചു വരുമ്പോൾ തന്നെ ദന്തസംരക്ഷണം തുടങ്ങണം. ആദ്യമൊക്കെ ഭക്ഷണശേഷം വൃത്തിയുള്ള തുണിയോ പഞ്ഞിയോ നനച്ച് അതുകൊണ്ട് തുടച്ച് കൊടുത്താൽ മതിയാകും. പേയ്സ്റ്റോ, ബ്രഷോ ഉപയോഗിക്കണമെന്നില്ല. കൂടുതൽ പല്ലുകൾ മുളച്ചു വരുന്നതിനനുസരിച്ച് പ്രായത്തിന് ഇണങ്ങുന്ന തരത്തിലുള്ള പേസ്റ്റും ബ്രഷും ഉപയോഗിച്ച് ബ്രഷ് ചെയ്തു തുടങ്ങാം.

  1. ഏതു പേസ്റ്റ് ആണ് കുട്ടികൾ ഉപയോഗിക്കേണ്ടത് ? കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്.
  2. പല്ലു കേട് വരുന്നത് തടയാൻ കാൽസ്യം ഗുളിക കൊടുത്തതു കൊണ്ട് പ്രയോജനം ഉണ്ടോ ? പല്ലു കേട് വരുന്നത് കാൽസ്യ ത്തിന്റെ കുറവുകൊണ്ടാണോ ?

പല്ല് മോണയ്ക്കുള്ളിൽ ഉണ്ടായി വരുമ്പോഴാണ് കാൽസ്യ ത്തിന്റെ ആവശ്യം. പല്ല് പുറത്തു വന്നതിനു ശേഷം പിന്നീട് കാൽസ്യം കൊടുത്തതുകൊണ്ട് കേട് വരുന്നത് തടയാൻ കഴിയില്ല.

  1. സമ പ്രായത്തിലുള്ള മറ്റു കുട്ടികളുടെ പല്ല് കൊഴിഞ്ഞു പോയി പുതിയത് വന്നിട്ടും തന്റെ കുട്ടിയുടെ പല്ല് കൊഴിഞ്ഞു പോകുകയോ പുതിയവ വരുകയോ ചെയ്തില്ല. കാരണം?

ഒരേ പ്രായമുള്ള കുട്ടികളിൽ പല്ല് കൊഴിഞ്ഞു പോകുന്നതും വരുന്നതും തമ്മിൽ മാസങ്ങളുടെ അന്തരം ഉണ്ടാകാം. ഒരു വർഷത്തിലേറെയായി പല്ല് കൊഴിഞ്ഞു പോവുകയോ പുതിയവ വരുകയോ ചെയ്യുന്നില്ലെങ്കിൽ ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിക്കാം.

  1. കേടുവന്ന പാൽപ്പല്ലുകൾ അടയ്ക്കുന്നത് കൊണ്ടോ റൂട്ട് കനാൽ ട്രീറ്റ്മെൻറ് കൊണ്ടോ ദോഷം ഉണ്ടോ ?

കേടുവന്ന പല്ലുകൾ അടച്ചു സംരക്ഷിക്കാം. കേട് അധികരിച്ചു കഴിഞ്ഞാൽ റൂട്ട് കനാൽ ട്രീറ്റ്മെൻറ് നടത്തി അവ സ്വാഭാവികമായി കൊഴിഞ്ഞു പോകുന്നതുവരെ സംരക്ഷിക്കേണ്ടതാണ്.

തുടരും …

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap