17.1 C
New York
Sunday, June 13, 2021
Home Health പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 4

പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 4

ഡോ. അനിൽ കുര്യൻ സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം

ദന്ത ശുചീകരണം എങ്ങനെ ?

ദിവസവും രണ്ടു നേരം പല്ലു തേയ്ക്കണം എന്നു പറയുന്നത് എന്തിന് ?

ഭക്ഷണ അവശിഷ്ടങ്ങളിലും ഉമിനീരിലുമുള്ള ജൈവ ഘടകങ്ങളിലും സൂഷ്മാണുക്കൾ പ്രവർത്തിച്ച് പ്ലാക്ക് എന്ന നേരിയ പാട പോലുള്ള വസ്തു പല്ലിനു മുകളിൽ ഉണ്ടാക്കുന്നു. വായ്നാറ്റത്തിനും , പല്ലു കേട് വരുന്നതിനും, മോണ രോഗത്തിനും കാരണം ഈ പ്ലാക്കിലുള്ള സൂക്ഷ്മാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷ വസ്തുക്കളാണ്. പല്ല് ബ്രഷ് ചെയ്തു 12 മണിക്കൂറിനുള്ളിൽ തന്നെ പുതിയ പ്ലാക്ക് രൂപപ്പെടുന്നു. അതിനാൽ ശരിയായ വിധത്തിൽ രണ്ടുനേരം പല്ലു തേയ്ക്കണം.

മോണയിൽ നിന്ന് പല്ലിൻറെ അറ്റത്തേക്ക് വരുന്ന വിധത്തിൽ മുകളിലത്തെ പല്ലുകൾ മുകളിൽനിന്ന് താഴോട്ടും, താഴത്തെ പല്ലുകൾ താഴെനിന്ന് മുകളിലോട്ടും ആണ് തേയ്ക്കേണ്ടത്. പല്ലിൻറെ മുൻഭാഗം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പിൻഭാഗവും , കടിക്കുന്ന പ്രതലവും . സോഫ്റ്റായ ബ്രഷിൽ ഒരു പയറു മണിയുടെ വലിപ്പത്തിൽ പേസ്റ്റ് എടുത്തശേഷം മൃദുവായി ഉരസിയാൽ മതി. ഹാർഡ് ബ്രഷുകൾ ഉപയോഗിച്ച് വളരെ അമർത്തി ബ്രഷ് ചെയ്താൽ പല്ലിലെ ഇനാമൽ തേഞ്ഞു പോയി പുളിപ്പ് ഉണ്ടാകുo. മൂന്നു മിനിറ്റിൽ താഴെ സമയം കൊണ്ട് ബ്രഷ് ചെയ്ത് അവസാനിപ്പിക്കണം . പല്ലിൻറെ ഇടകൾ വൃത്തിയാക്കുവാൻ ഡന്റൽ ഫ്ലോസ് , ഇൻറർ ഡന്റൽ ബ്രഷുകൾ തുടങ്ങിയവ ഉപയോഗിക്കുക. പല്ല് ബ്രഷ് ചെയ്ത ശേഷം മൗത്ത് വാഷ് ഉപയോഗിച്ച് വായ് കഴുകുന്നത് കൂടുതൽ ഫലം ചെയ്യും.

ശ്രദ്ധിക്കുക:

  1. ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുമ്പോൾ മൃദുവായ ബ്രസ്സിൽസ് ഉള്ളതും വായ്ക്കുള്ളിൽ സുഗമമായി ഉപയോഗിക്കാൻ പറ്റുന്നതുമായ ബ്രഷുകൾ തിരഞ്ഞെടുക്കുക. ഹാർഡ് ബ്രഷുകൾ ഉപയോഗിക്കാതിരിക്കുക.
  2. ഫ്ലൂറൈഡ് ഉള്ള പേസ്റ്റുകൾ കൂടുതൽ ഫലം നൽകും . ജൽ പേസ്റ്റുകൾ തിളക്കം വർധിപ്പിക്കുമെങ്കിലും ഇനാമൽ കൂടുതൽ തേഞ്ഞു പോകുവാൻ ഇടയാകും. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള പേസ്റ്റുകൾ ലഭ്യമാണ്.
  3. പല്ലിൻറെ ഇടകളിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാൽ ഡന്റൽ ഫ്ലോസ് ഇൻറർ ഡന്റൽ ബ്രഷുകൾ തുടങ്ങിയവ ഉപയോഗിക്കണം.
  4. പല്ലുതേക്കുമ്പോൾ പുളിപ്പ് അനുഭവപ്പെടുക, മോണയിൽ നിന്ന് രക്തം വരിക തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
  5. ഇടയ്ക്കിടെ ഒരു കണ്ണാടിയുടെ മുമ്പിൽ നിന്ന് പല്ലുകൾ പരിശോധിക്കുകയും പല്ലിൽ കറുത്ത കുത്തുകളോ വെളുത്ത പാടുകളോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. തുടക്കത്തിലേ കണ്ടെത്തിയാൽ വലിയ പണച്ചെലവില്ലാതെ കേടുകൾ അടച്ച് പല്ല് സംരക്ഷിക്കുവാൻ സാധിക്കും.

തുടരും….

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap