17.1 C
New York
Sunday, June 13, 2021
Home Health പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 3

പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി – 3

ഡോ. അനിൽ കുര്യൻ സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം

വായ്‌നാറ്റം മാറാരോഗമോ?

ധാരാളം പേരെ അലട്ടുന്ന വലിയ പ്രശ്നമാണ് വായ്നാറ്റം. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോഴും അഭിമുഖങ്ങളിൽ പങ്കെടുക്കേണ്ടി വരുമ്പോഴുമൊക്കെ നമ്മുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്ന ഘടകങ്ങളിൽ വലിയ പങ്കു വായ്‌നാറ്റം ആണ് . പലവിധ പൊടിക്കൈകൾ പ്രയോഗിച്ചിട്ടും തീരാ തലവേദനയായി വായ്‌നാറ്റം നിലനിൽക്കുന്നു. ഇതിന് പ്രതിവിധി ഇല്ലേ ?

വായ്‌നാറ്റം എങ്ങനെ ഉണ്ടാകുന്നു ?

വായ്‌നാറ്റം ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്. 90 ശതമാനം വായ് നാറ്റത്തിനും കാരണം പല്ലിന്റെ അല്ലെങ്കിൽ വായുടെ ശുചിത്വം ഇല്ലായ്മയാണ്. വായ്ക്കുള്ളിൽ സ്വാഭാവികമായി കാണപ്പെടുന്ന ചില രോഗാണുക്കൾ ഭക്ഷണപദാർത്ഥങ്ങളിലും ഉമിനീരിലെ ജൈവ ഘടകങ്ങളിലും പ്രവർത്തിക്കുന്നതിനാൽ ഉണ്ടാകുന്ന സൾഫർ കലർന്ന സംയുക്തങ്ങളാണ് ഇതിലെ പ്രധാന വില്ലൻ. വദന ശുചീകരണം ശരിയായ വിധത്തിൽ അല്ലെങ്കിൽ പല്ലിന്റെ മുകളിൽ അടിഞ്ഞുകൂടുന്ന പ്ലാക്കുകളിലും പല്ലിന്റെ ഇടകളിൽ തങ്ങിനിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും രോഗാണുക്കൾ വളർന്നു പെരുകുന്നു. ഈ രോഗാണുക്കൾ ഉണ്ടാക്കുന്ന വിഷവസ്തുക്കൾ മോണരോഗം, പല്ലുകളിൽ പോട് എന്നിവയ്ക്ക് കാരണമാക്കുന്നു. പോട് ഉള്ള പല്ലുകൾ ഉടൻ വൃത്തിയാക്കി അടച്ചില്ലെങ്കിൽ ആ പോടിനുള്ളിൽ ഭക്ഷണസാധനങ്ങൾ അടിഞ്ഞുകൂടുകയും രോഗാണുക്കളുടെ പ്രവർത്തനഫലമായി വായ്നാറ്റം ഉണ്ടാകുകയും ചെയ്യും.

10 ശതമാനത്തിൽ താഴെ ആൾക്കാരിൽ മറ്റു കാരണങ്ങൾകൊണ്ടും വായ്നാറ്റം ഉണ്ടാകാം. സൈനസൈറ്റിസ്, ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം (മദ്യം, മസാല കലർന്ന ഭക്ഷണങ്ങൾ, ഉള്ളി വെളുത്തുള്ളി തുടങ്ങിയവയുടെ അമിത ഉപയോഗം), ആമാശയ സംബന്ധമായ അസുഖങ്ങൾ (വയറ്റിലെ അൾസർ , GRED,ദഹനക്കേട്, മലബന്ധം പോലുള്ളവ) , പുകവലി , ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ കൊണ്ടും വായ്നാറ്റം ഉണ്ടാകാം.പ്രമേഹമുള്ളവരിലും നോമ്പു നോക്കുന്നവരിലും വായ് വരളുന്ന അസുഖം (Dry Mouth) ഉള്ളവരിലും വായ്നാറ്റത്തിനുള്ള സാധ്യതയുണ്ട്.

വായ്‌നാറ്റം മാറാരോഗമോ? പ്രതിവിധി ഇല്ലേ ?

വായ്നാറ്റം സംശയിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് കാരണം കണ്ടെത്തുകയാണ് ആദ്യ നടപടി. വദന ശുചിത്വ കുറവുകൊണ്ടുണ്ടാകുന്ന വായ്നാറ്റം പൂർണ്ണമായി മാറ്റാനാകും. പല്ലു ക്ലീൻ ചെയ്യിക്കുകയും കേടുവന്ന പല്ലുകൾ യഥാവിധി ചികിത്സിക്കുകയും ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് വദന ശുചീകരണം നടത്തുകയും ചെയ്താൽ മതി. മറ്റ് അസുഖങ്ങൾ കൊണ്ടുണ്ടാകുന്ന വായ്നാറ്റം മാറ്റാൻ ആ അസുഖങ്ങൾക്കുള്ള ചികിത്സയാണ് വേണ്ടത് .

വായ്‌നാറ്റം മാറാരോഗമോ? വരാതിരിക്കാനുള്ള നിർദ്ദേശങ്ങൾ

  1. രാവിലെയും വൈകിട്ടും ശരിയായവിധത്തിൽ പല്ല് ബ്രഷ് ചെയ്യുക
  2. പേസ്റ്റ് ഉപയോഗിച്ച് പല്ല് ബ്രഷ് ചെയ്ത ശേഷം ഏതെങ്കിലും മൗത്ത് വാഷ് ഉപയോഗിച്ച് വായ് കഴുകുന്നത് മെച്ചപ്പെട്ട ഫലം നൽകും .
  3. ധാരാളം വെള്ളം കുടിക്കുക.
  4. ഭക്ഷണശേഷം നിർബന്ധമായും വായ് കുലുക്കു കുഴിഞ്ഞു കഴുകുക
  5. അമിതമായി മസാല കലർന്ന ഭക്ഷണം, പുകവലി, മദ്യം ഇവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
  6. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ദന്തഡോക്ടറെ കണ്ട് പല്ലു ക്ലീൻ ചെയ്യിക്കുക.
  7. കേടുവന്ന പല്ലുകൾ, കുറ്റിപ്പല്ലുകൾ (Root stumps) തുടങ്ങിയവയ്ക്ക് വേണ്ടുന്ന ചികിത്സ ചെയ്യുക.
  8. ഊരി മാറ്റുന്ന തരത്തിലുള്ള വെപ്പ് പല്ലുകൾ ഉപയോഗിക്കുന്നവർ ഭക്ഷണശേഷം അവ ഊരി വൃത്തിയായി കഴുകിയ ശേഷം തിരികെ വയ്ക്കുക.
  9. ആമാശയ സംബന്ധമായ അസുഖങ്ങൾ, സൈനസൈറ്റിസ് തുടങ്ങിയവയ്ക്ക് ചികിത്സ തേടുക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap