17.1 C
New York
Thursday, October 21, 2021
Home Health പല്ലുകൾ സംരക്ഷിക്കൂ: ശ്വസിക്കാം ഈസിയായി – 11. ദന്തരോഗ നിവാരണം: ചില വിദഗ്ധ ചികിത്സകൾ. (അവസാന...

പല്ലുകൾ സംരക്ഷിക്കൂ: ശ്വസിക്കാം ഈസിയായി – 11. ദന്തരോഗ നിവാരണം: ചില വിദഗ്ധ ചികിത്സകൾ. (അവസാന ഭാഗം)

ഡോ. അനിൽ കുര്യൻ, സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം

  1. റൂട്ട് കനാൽ ട്രീറ്റ്മെൻറ്

പലരും ഭയത്തോടെ കാണുന്ന ചികിത്സാരീതിയാണ് റൂട്ട് കനാൽ ട്രീറ്റ്മെൻറ്. പല്ലിൻറെ പുറമേയുള്ള ആവരണം ആണ് ഇനാമൽ . അതുകഴിഞ്ഞാൽ ഡന്റീൻ എന്ന ആവരണം വരുന്നു. അതിനും ഉള്ളിലാണ് പല്ലിൻറെ മജ്ജ(Pulp) ഉള്ളത്. ഇനാമലിൽ തുടങ്ങുന്ന കേട് പല്ലിൻറെ മജ്ജ വരെ വ്യാപിച്ചു കഴിയുമ്പോൾ പല്ലുവേദന, നീർക്കെട്ട് തുടങ്ങിയവ ഉണ്ടാകുന്നു. കേടുവന്ന മജ്ജ നീക്കംചെയ്തു gutta percha പോലുള്ള വസ്തുക്കൾ വച്ച് അടയ്ക്കുന്നതാണ് റൂട്ട് കനാൽ ട്രീറ്റ്മെൻറ്. കേടുവന്ന പല്ല് എടുത്തുകളഞ്ഞ് വെപ്പുപല്ല് വയ്ക്കുന്നതിലും അഭികാമ്യം റൂട്ട് കനാൽ ട്രീറ്റ്മെന്റാണ്. ദോഷഫലങ്ങൾ ഒന്നും ഇല്ല . പല്ലിൻറെ പ്രത്യേകത കൊണ്ടോ മറ്റു പല കാരണങ്ങളാലോ അപൂർവ o ചിലരിൽ റൂട്ട് കനാൽ ചികിത്സ ഫലിക്കാതെ വന്നേക്കാം. എന്നാൽ റൂട്ട് കനാൽ ചികിത്സ ചെയ്ത പല്ലുകൾ ജീവിതാവസാനംവരെ നിലനിൽക്കും.

2. ഫ്ലാപ്പ് സർജറി / മോണ ചികിത്സ

പല്ലിൻറെ മുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാക്കും കക്കയും (calculus) മോണയ്ക്കുള്ളിലേക്കിറങ്ങി മോണയും എല്ലും ദ്രവിപ്പിക്കുന്നു. തുടർന്ന് പല്ലുകൾ ഇളകുകയും നഷ്ടപ്പെടുകയും ചെയ്യും. ചിലപ്പോൾ മോണ ഒരു പോക്കറ്റ് പോലെ താഴോട്ടിറങ്ങി രോഗാണുക്കളുടെ പ്രഭവകേന്ദ്രമായി തീരും. ഇങ്ങനെയുള്ള അവസ്ഥയിൽ മോണ പല്ലിൽ നിന്ന് അല്പം വിടർത്തി ഉൾഭാഗം വൃത്തിയാക്കുന്നതിനെയാണ് ഫ്ലാപ്പ് സർജറി എന്ന് പറയുന്നത്. ഈ ചികിത്സ വഴി വഴി മോണ രോഗം മാറുകയും പല്ലിന്റെ ഇളക്കം കുറയുകയും ചെയ്യും.

  1. ഡന്റൽ ഇoപ്ലാന്റ് (Dental Implant)

കൃത്രിമ പല്ലുകൾ വയ്ക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഡന്റൽ ഇംപ്ലാന്റ്. ടൈറ്റാനിയം മെറ്റലിന്റെ ഒരു സ്ക്രൂ (implant) എല്ലിൽ പിടിപ്പിക്കുകയും അതിൻറെ മുകളിൽ വെപ്പ് പല്ലുകൾ വയ്ക്കുകയും ചെയ്യുന്നു. മറ്റു പല്ലുകൾ രാകി ചെറുതാക്കേണ്ടതിന്റെയോ ഊരി മാറ്റാവുന്ന പല്ലുകളുടേതു പോലെ പ്ലേറ്റുകളുടെയോ ആവശ്യം ഇതിനില്ല. പല്ലുകൾ സ്വാഭാവികമായി നിൽക്കുന്നതിനു സമാനമായ രീതിയിൽ മോണയിൽ ഉറപ്പിച്ചു വയ്ക്കുന്നു. ചില രോഗങ്ങൾ ഉള്ളവരിലും എല്ലിന് കട്ടി ഇല്ലാത്തവരിലും ഈ ചികിത്സ നടത്താനാവില്ല.

  1. സിറാമിക് വെനീറുകൾ

മുൻനിര പല്ലുകളുടെ നിറം, ആകൃതി, വലിപ്പം തുടങ്ങിയവയുടെ വ്യത്യാസം കൊണ്ടുള്ള അഭംഗി പരിഹരിക്കുന്നതിനാണ് സിറാമിക് വെനീറുകൾ ഉപയോഗിക്കുന്നത്. മുൻ പല്ലുകൾക്കിടയിലെ വിടവുകൾ മാറ്റാനും ഈ രീതി ഉപയോഗിക്കും. ദീർഘനാൾ പല്ലിൽ കമ്പി ഇട്ടു കൊണ്ട് നടക്കാൻ താൽപര്യമില്ലാത്തവർക്കും ഈ രീതി ഉപകരിക്കാറുണ്ട്. പല്ലുകൾ അല്പം രാകി അതിൽ സിറാമിക് കൊണ്ടുള്ള ക്യാപ്പുകൾ (മുഴവനായോ ഭാഗികമായോ മറയ്ക്കുന്നത്) ഇടുന്ന ചികിത്സാ രീതിയാണിത്.

(പരമ്പര അവസാനിച്ചു )

പ്രശസ്ത ദന്തരോഗ വിദഗ്ധൻ ഡോ. അനിൽ കുര്യൻ, (സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം), മലയാളി മനസ്സിന്റെ വായനക്കാർക്കായി തയ്യാറാക്കി വന്നിരുന്ന “പല്ലുകൾ സംരക്ഷിക്കൂ : ശ്വസിക്കാം ഈസിയായി” എന്ന പരമ്പര ഇവിടെ പൂർണ്ണമാവുകയാണ്.

പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പല്ല് സംരക്ഷിക്കുവാനും മനോഹരമായ പുഞ്ചിരി നിലനിർത്താനും എന്തൊക്കെ ചെയ്യണമെന്നും, അതാത് സമയത്ത് കൈക്കൊള്ളേണ്ടതായ പരിഹാരമാർഗ്ഗങ്ങളും, മുൻകരുതലുകളും, നിർദ്ദേശങ്ങളും വളരെ വിശദമായി ഏതൊരു സാധാരണക്കാരനും വായിച്ചാൽ മനസ്സിലാവുന്ന ലളിതമായ രീതിയിൽ വിശദീകരിച്ച ഈ തുടർപരമ്പര ഏവർക്കും ഏറെ പ്രയോജനപ്രദമായിരുന്നു എന്നതിൽ സംശയമില്ല.

പല്ലുമായി ബന്ധപ്പെട്ട് നിത്യ സംശയങ്ങൾ, പല്ലിൻറെ വളർച്ചാ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, , ദന്ത ചികിത്സയുടെ നൂതന സാങ്കേതിക വിദ്യകൾ.. ഇങ്ങനെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്തിൽ പ്രാവീണ്യം നേടിയിട്ടുള്ള ഡോ. അനിൽ കുര്യൻ, അദ്ദേഹത്തിന്റെ തിരക്കുകൾക്കിടയിലും മലയാളി മനസ് വായനക്കാർക്കായി ഈ പരമ്പര തയ്യാറാക്കാൻ സമയം കണ്ടെത്തിയതിന് മലയാളി മനസ്സ് കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു.🙏🙏🙏

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാവ്യപൂർവം അയ്യപ്പന് …….

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്...

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക്...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ്...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ...
WP2Social Auto Publish Powered By : XYZScripts.com
error: