17.1 C
New York
Tuesday, May 17, 2022
Home Health പത്തിലയും അതിന്റെ ഗുണങ്ങളും (ആരോഗ്യ ജീവിതം - 9)

പത്തിലയും അതിന്റെ ഗുണങ്ങളും (ആരോഗ്യ ജീവിതം – 9)

അശോകൻ ചേമഞ്ചേരി

പത്തിലയും അതിന്റെ ഗുണങ്ങളും

മിഥുനം, കർക്കിടക മാസത്തിലെ മഴയിൽ ചെടികൾക്ക് പുതു ജീവൻ വെക്കുന്ന സമയമാണ്. അതു വരെ വാടിയും ഉണങ്ങിയും കിടന്ന ചെടികൾ പ്രസരിപ്പോടെ ഉയിൽത്തെഴുന്നേൽക്കും. കൂടാതെ ഭൂമിയിൽ ഉണങ്ങിക്കിടന്ന വിത്തുകൾ തനിയെ കിളിർത്തുവരും. താള്, തകര, ചേന, മത്തൻ, കുമ്പളം, മുള്ളൻ ചീര, ആനത്തുവ്വ,നെയ്യുണ്ണി, ചെറുപയർ, തഴുതാമ, ഉഴുന്ന്, ചേമ്പ്, ഉപ്പുഞ്ഞൻ, കൊടവൻ, കരിക്കാടി, മണിത്തക്കാളി എന്നിങ്ങനെ പത്തു പതിനാറ് ഇനം കാണും . ഇവയെല്ലാം ഒന്നിച്ച് ലഭിച്ചു എന്ന് വരില്ല. അതുകൊണ്ടാണ് പത്തില പ്രയോഗം എന്ന് പറയുന്നത്. കർക്കിടകം 32 ദിവസമുണ്ട്. ഈ മുപ്പത്തിരണ്ടു ദിവസവും പ്രസ്തുത ഇലകൾ കഴിച്ചാൽ ഒരു വർഷത്തേക്കുള്ള ആരോഗ്യ സംരക്ഷണത്തിന്റെ തുടക്കമാവും. ഇതു വഴി ശരീരത്തിന്റെ ബലവും ആരോഗ്യവും വീണ്ടെടുക്കാനാവും. വയറ് ശുദ്ധിയാകും. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, അർബുദം തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താനാവും.

ഇവയുടെ പ്രയോഗവും ഗുണങ്ങളും ചുവടെ കൊടുക്കുന്നു.

1- താള് ഇല – ചേമ്പ് വർഗത്തിൽ പെട്ട സസ്യമാണ് താള്. ചതിപ്പു നിലങ്ങളിലും തോട്ടിൻ കരകളിലും താള് നന്നായി വളരുന്നു. പ്രത്യേകിച്ചും മഴക്കാലത്ത് ഇത് സുലഭമാണ്. ഇലയുടെ നടുക്കുള്ള ചുവന്ന പൊട്ടു കണ്ട് താളിനെ മനസിലാക്കാൻ കഴിയും. താളിന്റെ തളിരിലയാണ് ഉപയോഗിക്കേണ്ടത്. ഇതിൽ കാത്സ്യം പോസ്ഫറസ് അടക്കമുള്ള ധാരാളം മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്.

2- തകര ഇല – ഏകവർഷിയായ തകര ഇല തിരിച്ചറിയാൻ ചില പ്രത്യേകതകളുണ്ട്. തകര ഇലക്ക് ചെറിയ ദുർഗന്ധമുണ്ട്. പൂവുകൾക്ക് മഞ്ഞ നിറമാണ്. ഇലകൾ സന്ധ്യയാകുമ്പോഴേക്കും കൂമ്പി നിൽക്കുന്നത് കാണാം. ഇത്രയുമാണ് തകരയുടെ പ്രത്യേകത.

മലബന്ധം, ചൊറി, ചിരങ്ങ്, ശ്വസ കോശ രോഗങ്ങൾ എന്നിവക്കെല്ലാം ആശ്വാസം ലഭിക്കും കൂടാതെ ശരീരത്തിൽ കടന്നു കൂടിയ മാലിന്യത്തെ നിർവ്വീര്യമാക്കാനുള്ള കഴിവും തകര ഇലയ്ക്കുണ്ട്

അശോകൻ ചേമഞ്ചേരി

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: