17.1 C
New York
Saturday, September 18, 2021
Home Health നിപ്പാ വൈറസിനെതിരെ എങ്ങനെ പ്രതിരോധിക്കാം.

നിപ്പാ വൈറസിനെതിരെ എങ്ങനെ പ്രതിരോധിക്കാം.

✍ലാൽ കിഷോർ

2018 ലും 19 ലും നമ്മെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് വീണ്ടും നമുക്കിടയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.കോവിഡ് എന്ന
മഹാമാരിയെ നമ്മൾ നേരിടുന്ന ഈ സാഹചര്യത്തിൽ നിപ്പ വൈറസിനെതിരെയും പ്രതിരോധം സൃഷ്ടിക്കാൻ തീർച്ചയായും
നമുക്ക് കഴിയും.

നിപ്പാ വൈറസിനെതിരെ നമുക്ക് പ്രതിരോധം സൃഷ്ടിക്കണമെങ്കിൽ ആ വൈറസിനെ
കുറിച്ചും അത് എങ്ങനെയാണ് മനുഷ്യരിൽ
രോഗവ്യാപനത്തിന് കാരണമാകുന്നതെന്നും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. ആ അറിവുകളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്.

1999 ൽ സിംഗപ്പൂരിലെയും, മലേഷ്യയിലെയും പന്നി വളർത്തൽ കർഷകർക്കിടയിലാണ്
നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പഴംതീനി വവ്വാലുകളെയാണ് വൈറസ് ആദ്യമായി ബാധിക്കുന്നതെന്ന് നമുക്കിന്ന് അറിയാമെങ്കിലും പന്നികളിലൂടെയാണ് അന്ന് രോഗവ്യാപനം ഉണ്ടായത്.

നിപ വൈറസ് അതിന് ശേഷം 2004 ൽ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മിക്കവാറും എല്ലാ വർഷവും കേസുകൾ പിന്നീട് അവിടെ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.

നിപ്പ വൈറസ് വളരെ മാരകമായ രോഗമാണ് നമ്മളിലേക്ക് എത്തിക്കുന്നത്. ശരാശരി മരണനിരക്ക് ഏകദേശം 75 ശതമാനമാണ്, നിലവിൽ ഈ രോഗത്തെ ചികിത്സിക്കാൻ മരുന്നുകളോ വാക്സിനുകളോ ഇല്ലാ എന്നുള്ളതാണ് നമ്മെ ഭീതിപ്പെടുത്തുന്ന വലിയൊരു കാര്യം.

ഭൂമിയിലെ ലക്ഷക്കണക്കിന് വൈറസുകളുടെ ഇടയിൽ ഒരെണ്ണം മാത്രമാണ് നിപ്പ വൈറസ്. ഇവ RNA വൈറസുകളുടെ ഗണത്തിൽ പെടുന്നവയാണ്. പ്രധാനമായും ഫ്രൂട്ട് ബാറ്റുകൾ അഥവാ പഴംതീനി വവ്വാലുകളിലാണ് ഈ വൈറസുകളെ സാധാരണയായി കണ്ടുവരുന്നത്.

ഈ വൈറസുകൾ എവിടെയാണ് സ്ഥിതികൊള്ളുന്നതെന്നും അവ എങ്ങനെ മനുഷ്യരിലേക്ക് പകരുന്നുവെന്നും അറിയാൻ ശാസ്ത്രജ്ഞർ നിരന്തരം പഠനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.

ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ രോഗ കാരണമായ വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് ഏറ്റവും
വലിയ വെല്ലുവിളി.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന വൈറസുകളെയാണ് സൂനോട്ടിക് ഡിസീസ് എന്ന് വിളിക്കുന്നത്. നിപ്പയും ഒരു സൂനോട്ടിക്ക് ഡിസീസ് ആണ്. മനുഷ്യരും
മൃഗങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കാരണം, രോഗങ്ങൾക്ക് കാരണമാകുന്ന അണുക്കൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്നു. അതുപോലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് നിപ്പ.

ഏഷ്യയിലെയും, ഓസ്‌ട്രേലിയയിലെയും, ദക്ഷിണ പസഫിക് മേഖലകളിലും കാണപ്പെടുന്ന പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് ഈ രോഗം പടർത്തുന്നത്. വവ്വാലുകൾ യഥാർത്ഥത്തിൽ വൈറസുകളുടെ ഒരു കലവറ തന്നെയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മറ്റ് പല മൃഗങ്ങളിലും പഠനങ്ങൾ നടത്തിയെങ്കിലും വവ്വാലുകളെ മാത്രമാണ് ഈ വൈറസിന്റെ ഉറവിടമായി കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇവയുടെ രക്തത്തിലും, ഉമിനീരിലും,മലമൂത്ര വിസർജ്യത്തിലും ഈ വൈറസിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും.

ഈ വവ്വാലുകൾ എങ്ങനെയാണ് വൈറസിനെ മനുഷ്യരിലേക്ക് എത്തിക്കുന്നത്. അതൊരു വലിയ ചോദ്യം തന്നെയാണ്.
അത് എങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം.

വവ്വാലുകൾ സാധാരണയായി അവയെ ഉപദ്രവിക്കുമ്പോൾ അല്ലാതെ മനുഷ്യരെ ഒരിക്കലും കടിക്കാറില്ല.പൊതുവെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നും വളരെ അകലെയാണ് വവ്വാലുകളുടെ ആവാസവ്യവസ്ഥ നിലകൊള്ളുന്നത്.

പക്ഷേ, വവ്വാലുകൾ ഭക്ഷണത്തിനായി ഏതെങ്കിലും ഒരു പഴത്തിൽ കടിക്കുമ്പോൾ പ്രശ്നങ്ങൾ അവിടെ നിന്ന് തുടങ്ങുന്നു.വവ്വാലിന്റെ ഉമിനീർ ആ പഴത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിലൂടെ വൈറസ് ആ പഴത്തിൽ അതിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത്..

വവ്വാൽ കടിച്ച ഈ പഴം മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കുമ്പോൾ നിപ്പ വൈറസ് ആ ജീവിയുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു.
വൈറസുകൾ വവ്വാലുകളെ രോഗികളാക്കുന്നില്ല. എന്നാൽ ഇവ മനുഷ്യരിൽ മാരകമായ അണുബാധയ്ക്ക് കാരണമാകുന്നു.നിപ്പ വൈറസ് മനുഷ്യരിലേക്ക് എത്തുമ്പോൾ വളരെ ഗുരുതരമായ
ശാരീരിക അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്.

മലേഷ്യയിലും സിംഗപ്പൂരിലും ആദ്യ കാലഘട്ടത്തിൽ റിപ്പോർട്ട് ചെയ്തത് ഏകദേശം 300 കേസുകളാണ്. അവരിൽ 100 ലേറെ ആളുകൾ മരണപ്പെടുകയും ചെയ്തു.രോഗവ്യാപനം നിയന്ത്രിക്കാൻ പത്തുലക്ഷത്തോളം പന്നികളെയാണ്
അന്ന് അവിടുത്തെ ഗവണ്മെന്റുകൾ കൊന്ന് തള്ളിയത്.

നമ്മുടെ നാട്ടിൽ ഈ രോഗവ്യാപനം എങ്ങനെയാണ് ഉണ്ടായതെന്ന് അറിയാൻ പല പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

എന്നാൽ ഈ മേഖലയിലെ വിദഗ്ധർ ബംഗ്ലാദേശിൽ നടത്തിയ ചില പഠനങ്ങളിൽ നിന്നും വൈറസ് എങ്ങനെയാണ് വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന് വിശദീകരിക്കാം.

ബംഗ്ലാദേശിൽ, 4% ത്തിൽ താഴെ പഴംതീനി വവ്വാലുകളിൽ ഈ വൈറസിന്റെ സാന്നിധ്യം ഉള്ളതായി പറയപ്പെടുന്നു.

പണ്ട് കാലങ്ങളിൽ ആളുകൾ വവ്വാലുകളെ വേട്ടയാടുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നും കാണാറില്ല. രോഗത്തിന്റെ ഉറവിടവും അവിടെ നിന്നല്ല.

വൈറസ് വ്യാപനം സാധാരണയായി കണ്ടുവരുന്നത് ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ്. ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ ഉറവിടം എങ്ങനെ ആയിരുന്നെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ബംഗ്ലാദേശിലെ ചില പ്രദേശങ്ങളിൽ ആളുകൾ ഈന്തപ്പഴത്തിന്റെ ചാറ് ശേഖരിച്ച് വിൽക്കാറുണ്ട്. ഈന്തപ്പനയുടെ ചാറ്, അത് ശേഖരിക്കുന്ന കലത്തിലേക്ക് ഒഴുകുമ്പോൾ, പഴംതീനി വവ്വാലുകൾ ജ്യൂസ് കുടിക്കുന്നത് പോലെ ഈ ചാറ് കുടിക്കാറുണ്ട്. ഈ സമയത്ത് ശേഖരിക്കപ്പെടുന്ന കലത്തിലേക്ക് വവ്വാലുകളുടെ ഉമിനീർ അല്ലെങ്കിൽ മൂത്രംകൊണ്ട് അത് മലിനമാകാനുള്ള സാധ്യതകൾ ഏറെയാണ്.

ഈന്തപ്പഴത്തിന്റെ ഈ ചാറ് കുടിക്കുന്ന ഒരാളിലേക്ക് വൈറസ് പകരുകയും ആ വ്യക്തിയിലൂടെ മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കുകകയും ചെയ്യുന്നു.

നിപ്പ വൈറസ് ബാധിച്ച ഒരു വ്യക്തിയുടെ ശരീര ദ്രാവകങ്ങളിൽ നിന്നുമുണ്ടാകുന്ന കോണ്ടാക്ട് മൂലമാണ് ഈ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്.നമ്മൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ചെറു തുള്ളികൾ പുറത്തേക്ക് തെറിക്കാറുണ്ട്. ഈ തുള്ളികളിലൂടെ വൈറസും പുറത്തേക്ക് എത്തുന്നു, ഇങ്ങനെ പുറത്തേക്ക് വരുന്ന വൈറസ് ഒന്നുകിൽ മറ്റൊരാളുടെ കണ്ണുകളിലൂടെയോ മൂക്കിലൂടെയോ വായിലിലൂടെയോ അയാളുടെ ശരീരത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു.രക്തം അല്ലെങ്കിൽ മൂത്രംപോലെയുള്ള സ്രവങ്ങളിൽ നിന്നും രോഗം ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് പകരാം.

നിപ വൈറസ് ബാധിച്ചാൽ അത് തലച്ചോറിന്റെ വീക്കം അതായത് (എൻസെഫലൈറ്റിസ്) പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. തുടർന്ന് മരണം വരെ സംഭവിക്കാം.

4 മുതൽ 14 ദിവസം വരെയാണ് നിപ്പ വൈറസിന്റെ ഇൻകുബേഷൻ പീരിഡ്. വൈറസ് ബാധിച്ചതിന് ശേഷം 4-14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തിൽ പനിയും തലവേദനയുമാണ് കാണപ്പെടുന്നത്.
ചുമ, തൊണ്ടവേദന, ഛർദ്ദി,ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളും കണ്ടുവരുന്നു.

മസ്തിഷ്ക വീക്കം അഥവാ (എൻസെഫലൈറ്റിസ്) സംഭവിച്ചാൽ രോഗി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും ബോധരഹിതനാകുകയും ചെയ്യുന്നു. തുടർന്ന് രോഗി 24 മുതൽ
48 മണിക്കൂറിനുള്ളിൽ അതിവേഗം കോമയിലേക്ക് കടക്കുന്നു.

40 മുതൽ 75% കേസുകളിലും മരണം സംഭവിക്കാം.നിപ്പ വൈറസ് ബാധയെ അതിജീവിച്ചവരിൽ ദീർഘകാല പാർശ്വഫലങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, നിരന്തരമായ Convulsions, personality changes എന്നിവയും ഇവരിൽ കണ്ടുവരുന്നു.

നിപ വൈറസ് ഇൻഫെക്ഷന് നിലവിൽ ചികിത്സകളൊന്നും ലഭ്യമല്ല.രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് സപ്പോർട്ടീവ് ട്രീട്മെന്റ് കൊടുക്കാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ.

ഇപ്പോളത്തെ സാഹചര്യത്തിൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധർ പറയുന്നത്. 2018 ലും 2019 ലും നിപ്പയെ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിന് മതിയായ അനുഭവ സമ്പത്തുണ്ട്. രണ്ടാമതായി, കോവിഡ് കാരണം, നമ്മൾ ഇപ്പോൾ വൈറസ് വ്യാപനം തടയുന്നതിനായി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. ഈ വൈറസിന്റെ വ്യാപനം തടയുന്നതിനും നമ്മൾ ചെയ്യേണ്ടത് അതൊക്കെ തന്നെയാണ്.

സാമൂഹിക അകലം,ഫേസ് മാസ്‌ക്കിന്റെ ഉപയോഗം, കൈകഴുകൽ, സാനിറ്റൈസറിന്റെ ഉപയോഗം ഇതൊക്കെയാണ് രോഗവ്യാപനം തടയാൻ മുൻപോട്ടും നമ്മൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ.

നിപ്പ വൈറസിന്റെ കാര്യത്തിൽ രോഗിയുടെ അവസ്ഥ ഗുരുതരമാകുമ്പോളാണ് അണുബാധ പടരാൻ സാധ്യതകൾ കൂടുതൽ ഉള്ളത്.അതിനാൽ തുടക്കത്തിൽ തിരിച്ചറിയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്താൽ തീർച്ചയായും ഈ വൈറസിന്റെ വ്യാപനം തടയാൻ നമുക്ക് സാധിക്കും.

ഒരു പകർച്ചവ്യാധിയുടെ സാധ്യതകളെ
നേരത്തേ തന്നെ നമുക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഒരുപാട് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും. അതത്ര എളുപ്പമല്ല. ഈ ലോകത്ത് ഒരു മഹാമാരി ഉയർന്നുവരാനുള്ള സാധ്യതകളും അവസരങ്ങളും നിരവധിയാണ്. എന്നാൽ അത് മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള വിഭവങ്ങൾ നമുക്ക് പരിമിതവുമാണ്. അത് മനസ്സിലാക്കി നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്.

മനുഷ്യരിലേക്ക് കടക്കാനുള്ള വൈറസുകളുടെ ഒരു മാർഗം വവ്വാലുകളാണ് എന്നുള്ളത് നമുക്ക് അറിയുന്ന ഒരു കാര്യമാണ്. എന്നാൽ ഒരു പകർച്ചവ്യാധി ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ നമ്മൾ എടുക്കുന്നുണ്ടോ എന്നുള്ളത് വലിയൊരു ചോദ്യമാണ്.

മനുഷ്യരുടെയും വന്യജീവികളുടെയും സഹവർത്തിത്വം മാരകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും എന്നുള്ളതിന് സംശയമില്ല. എന്ന് കരുതി മറ്റ് ജീവജാലങ്ങളെ നമുക്ക് ഇല്ലാതാക്കാൻ കഴിയില്ല.അവയുടെ ആവാസവ്യവസ്ഥ ഈ ഭൂമിയിൽ നില നിന്നെങ്കിൽ മാത്രമേ നമുക്കും ജീവിക്കാൻ കഴിയുകയുള്ളൂ.

നമ്മുടെ ആവാസവ്യവസ്ഥയെ സന്തുലിതമാക്കുന്നതിനും മനുഷ്യരുടെ ആരോഗ്യത്തിനും വന്യജീവികൾ വളരെ നിർണായകമായ പങ്കാണ് വഹിക്കുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ അവയുടെ രോഗസാധ്യതകളെ കുറയ്ക്കുകയും, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവരോടൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കുകയുമാണ് വേണ്ടത്.

ഭയം ഒന്നിനും ഒരു പരിഹാരമല്ല. കരുതൽ തന്നെയാണ് വേണ്ടത്. ആ കരുതലുകൾക്കായി ഇനിയും അറിവുകൾ നമ്മൾ നെടേണ്ടതുണ്ട്. കഴിഞ്ഞ് പോയ കാലങ്ങളിൽ നിന്നും പോരായ്മകൾ തിരിച്ചറിഞ്ഞു കൊണ്ട്, തെറ്റുകൾ ആവർത്തിക്കപ്പെടാതെ, ഈ ഒരു വൈറസിനെയും തടയേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

✍ലാൽ കിഷോർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...

തിരിഞ്ഞുനോക്കുമ്പോൾ – രതീഷ്

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ നായകനായും, പിന്നീട് ഒരിടവേളക്ക് ശേഷം വില്ലനായും അരങ്ങിൽ നിറഞ്ഞുനിന്ന നടനാണ് ശ്രീ രതീഷ്. ഒരുപക്ഷെ ചെയ്ത നായകവേഷങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയെടുത്ത വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അപൂർവ്വം ചില...

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...
WP2Social Auto Publish Powered By : XYZScripts.com
error: