ക്രിസ്മസ് വേളയിൽ കുടുംബ കൂട്ടായ്മകളിലും മാസ്ക് ധരിക്കാൻ യൂറോപ്യന്മാരോട് അഭ്യർഥിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).
യൂറോപ്പിൽ ശൈത്യകാല അവധിക്കാലത്ത് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലുകളുടെ കോവിഡ് വ്യാപന സാധ്യത വളരെ കൂടുതലാണ്. കോവിഡ് കേസുകൾ വീണ്ടും ഉയരുന്നത് തടയാൻ വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവ തങ്ങളുടെ പങ്ക് വഹിക്കണമെന്നും ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു.
സാധ്യമെങ്കിൽ കുടുംബ കൂട്ടായ്മകൾ പുറത്ത് നടത്തണം.
വീടിനകത്ത് പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമുള്ളമുള്ളപ്പോൾ മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത് എല്ലാവരെയും സുരക്ഷിതരാക്കുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാവുകയും ശൈത്യകാലമടുക്കുകയും ചെയ്തതോടെ യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർ പ്പെടുത്തിത്തുടങ്ങിയിരിക്കുകയാണ്.