കൊഴുപ്പുകൾ മൂന്ന് വിധമാണ്.
1- പൂരിത കൊഴുപ്പ് :- ബീഫ്, ചെമ്മീൻ, ഞണ്ട്, പാം ഓയൽ എന്നിവ കഴിച്ചാൽ ശരീരത്തിൽ പൂരിത കൊഴുപ്പ് ഉണ്ടാകുന്നു. ഇത് ശരീരത്തിൽ ചീത്ത കൊളസ്ട്രോളിനെ ഉയർത്താൻ സഹായിക്കുന്നു.
2- അപൂരിത കൊഴുപ്പ് :- കോൺ ഓയൽ, ഒലീവ് ഓയൽ, വെളിച്ചെണ്ണ, സൺ ഫ്ലവർ ഓയൽ, തവിടെണ്ണ തുടങ്ങിയവ അപൂരിത കൊഴുപ്പ് ഉണ്ടാക്കുന്നവയാണ്. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ഉയർത്താൻ സഹായിക്കുന്നു
3- ട്രാവൻസ്ഫാറ്റ് :- ഈ കൊഴുപ്പുകൾ മുകളിൽപ്പറഞ്ഞ ഏത് തരം എണ്ണയും ഭക്ഷണം പാകം ചെയ്യാൻ തിളപ്പിച്ചതിന്ന് ശേഷം ബാക്കി വരുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്നതാണ്. ഈ രൂപത്തിൽ എണ്ണ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം സ്ഥിരമായി കഴിച്ചാൽ അലർജി, തുമ്മൽ, ചൊറിച്ചിൽ, വയറുകടി തുടങ്ങിയ അസുഖങ്ങൾ വരും
ഹോട്ടലുകൾ, പലഹാര നിർമ്മാണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പാകം ചെയ്ത് ബാക്കി വരുന്ന എണ്ണ തന്നെ തുടർ ദിവസങ്ങളിലും എടുക്കുകയാണ് പതിവ്. കുറച്ച് ദിവസം കഴിയുമ്പോൾ ഈ എണ്ണ കറുത്തു പാകം ചെയ്യുന്ന വയെ കറുപ്പ് നിറം ബാധിക്കുമ്പോഴാണ് എണ്ണമാറ്റുന്നത്. അതുകൊണ്ട് പുറമേ നിന്ന് കഴിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന്ന് മുമ്പായി ഇത് കഴിക്കണോ എന്ന് ചിന്തിക്കുക. കൂടുതലായി കഴിക്കാതിരിക്കുക.
ശീലമാക്കേണ്ടവ
ആറു മണിക്കൂർ ഉറങ്ങുക., ചെറു മത്സ ങ്ങൾ കറി വെച്ച് കഴിക്കുക; നിത്യവും ഒരു ഇളനീർ കഴിക്കുക. വെണ്ണ നീക്കിയ മോര് കഴിക്കുക. പഴങ്ങളും പച്ചക്കറി കളും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാവിലെ എഴുന്നേറ്റ ഉടനെ 4 ഗ്ലാസ് വെള്ളം കുടിക്കുക. ചുക്ക് വെള്ളം, രാമച്ചമിട്ട് തിളപ്പിച്ച വെള്ളം, തിളപ്പിച്ചാറിയ വെള്ളം, ജീരക വെള്ളം, മല്ലി വെള്ളം, ചന്ദനം തിളപ്പിച്ച വെള്ളം എന്നിവ കാലാവസ്ഥക്കനുസരിച്ച് മാറി മാറി ഉപയോഗിക്കുക.
വൈകുന്നേരം വീടുകളിൽ പുകക്കുന്നത് നല്ലതാണ്. ഗുൽഗുലു, വയമ്പ്, വെളുത്തുള്ളി, മങ്ങൾ, വേപ്പില ഇവ സമം എടുത്ത് അഷ്ടഗന്ധം ചേർത്തു പുകക്കുക.
തുടരും…
അശോകൻ ചേമഞ്ചേരി