17.1 C
New York
Thursday, October 28, 2021
Home Health കൊറോണയുദ്ധത്തില്‍ മറ്റൊരു നാഴികകല്ലിന് സാക്ഷിയാ വാന്‍ ഒരുങ്ങുകയാണ് ലോകം.

കൊറോണയുദ്ധത്തില്‍ മറ്റൊരു നാഴികകല്ലിന് സാക്ഷിയാ വാന്‍ ഒരുങ്ങുകയാണ് ലോകം.

മെര്‍ക്ക് ആന്‍ഡ് കോ ഇന്‍കോര്‍പ്പറേഷന്റെ മരുന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചു. കൊറോണ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ മെര്‍ക്കിന്റെ മരുന്നുകള്‍ വിജയകരമാണെന്ന് മുന്‍പ് പഠനങ്ങള്‍ വന്നിരുന്നു. മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും മരണനിരക്ക് കുറച്ചുവെന്നും കമ്ബനി അവകാശപ്പെട്ടിരുന്നു.

മരുന്ന് സ്വീകരിച്ച അമേരിക്കയിലെയും വിദേശത്തുമുള്ള 775 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഡാറ്റ വിശകലനം ചെയ്താണ് കമ്ബനി ഈ അനുമാനത്തിലേക്കെത്തിയത്. പഠനത്തില്‍ കൊറോണ ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് കമ്ബനി വ്യക്തമാക്കി.

നിലവില്‍ മരുന്നിന് സാരമായ പാര്‍ശ്വഫലങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മരുന്നുകള്‍ വിജയകരമായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ സംഘടനകളുടെ അഗീകാരം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മരുന്ന് നിര്‍മ്മാതാവ് ഇ.മെര്‍ക്ക് കെ ജി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി എഫ്ഡിഎയെ സമീപിച്ചത്.

അംഗീകാരം ലഭിച്ചാല്‍ കൊറോണയ്‌ക്കുള്ള ആദ്യ ആന്റി വൈറല്‍ മരുന്നാകും മെര്‍ക്ക് നിര്‍മ്മിക്കുന്ന മോള്‍നുപിരാവിര്‍ എന്ന മരുന്ന്. അഞ്ചു ദിവസം തുടര്‍ച്ചയായി സ്വീകരിക്കേണ്ടതാണ് മെര്‍ക്ക് മരുന്ന്. ദിവസത്തില്‍ നാല് വീതം രണ്ട് നേരം മരുന്ന് കഴിക്കാനാണ് കമ്ബനി നിര്‍ദേശം.

അതേസമയം ഫൈസര്‍, റോച്ചെ, അറ്റേ തുടങ്ങിയ മരുന്ന് നിര്‍മ്മാണ കമ്ബനികള്‍ വികസിപ്പിക്കുന്ന കൊറോണ ഓറല്‍ മരുന്നുകളുടെ പരീക്ഷണ ഫലങ്ങള്‍ വരും മാസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: