17.1 C
New York
Thursday, June 30, 2022
Home Health ഏപ്രിൽ -2 ഓട്ടിസം ബോധവൽക്കരണ ദിനം

ഏപ്രിൽ -2 ഓട്ടിസം ബോധവൽക്കരണ ദിനം

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

ഓട്ടിസം ഇന്ന് പലർക്കും ആ പദം കേട്ടു പരിചയമുണ്ട്. എന്നാൽ ഇന്നും ബുദ്ധിമാന്ദ്യത്തെ ആണ് ഓട്ടിസം എന്ന് പലരും കരുതുന്നത്. എന്നാൽ എല്ലാ ഓട്ടിസ ബാധിതർക്കും ബുദ്ധി മാന്ദ്യം ഉണ്ടാവണം എന്നില്ല. അതുപോലെ എല്ലാ ബുദ്ധി മാന്ദ്യവും ഓട്ടിസം ആയിരിക്കില്ല.

എന്താണ് ഓട്ടിസം എന്ന് നോക്കാം

ഓട്ടിസം‘ എന്നത് സാധാരണ കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ്. മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും ചേര്‍ന്ന് സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തൊരവസ്ഥ. സ്വയം എന്നർഥമുള്ള ‘ആട്ടോസ്‘ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ‘ലിയോ കാനർ’ എന്ന മനോരോഗ വിദഗ്ദനാണ് 1943-ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.

ഓട്ടിസം കുട്ടിക്കാലം മുതലേ കാണാനാകുമെന്നതാണ് പൊതുധാരണ. സാധാരണ മൂന്നുവയസിനുള്ളില്‍ത്തന്നെ ഇത് തിരിച്ചറിയാനാകും. പക്ഷെ ആജീവനാന്തം നിലനില്‍ക്കുന്ന ഈ അസാധാരണാവസ്ഥ ജന്മനാല്‍ പ്രകടമാകാം; അല്ലെങ്കില്‍ 23 വയസ്സിനുള്ളില്‍ എപ്പോഴെങ്കിലും മാത്രം പ്രകടമായെന്നുംവരാം.

ഓട്ടിസമുള്ള കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ട്. സാധാരണ കുട്ടികള്‍ സംസാരിക്കുന്ന സമയത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ സംസാരിക്കില്ല. കുട്ടിക്ക് ഒരു വയസു കഴിഞ്ഞെങ്കിലും ഒരു വാക്കുപോലും സംസാരിക്കാതിരിക്കുന്നത് ഓട്ടിസം ലക്ഷണമാകാം. സാധാരണ ഒന്നര, രണ്ടു വയസുള്ള കുട്ടികള്‍ മറ്റുള്ളവരെ അനുകരിക്കുന്നതു പതിവാണ്. ഇതില്‍നിന്നും വ്യത്യസ്തമായി പരിസരവും ചുറ്റുപാടുകളുമായി യാതൊരു ബന്ധവും കുട്ടിയുടെ പെരുമാറ്റത്തില്‍ കാണുന്നില്ലെങ്കില്‍ അത് ഓട്ടിസം ലക്ഷണവുമാകാം. ഓട്ടിസമുള്ള ചിലകുട്ടികള്‍ക്ക് കേള്‍വിക്ക് പ്രശ്‌നമുണ്ടാകും. ഇവര്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ താല്‍പര്യം കാണിക്കില്ല. ഇത്തരം കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങിയാലും ചിലപ്പോള്‍ ചോദ്യങ്ങളോടൊന്നും പ്രതികരിച്ചെന്നുവരില്ല. ചോദിക്കുന്നതുതന്നെ അവര്‍ തിരിച്ചുചോദിച്ചെന്നുംവരാം.

ഓട്ടിസമുള്ള കുട്ടികള്‍ ചിലപ്പോള്‍ സംസാരിക്കുന്നത് പരസ്പരബന്ധമില്ലാതെയായിരിക്കും. പറയുന്നതിന് അര്‍ത്ഥമുണ്ടായില്ലെന്നും വരും. പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുപറയുന്നതും ഓട്ടിസമുള്ള കുട്ടികളുടെ പ്രത്യേകതയാണ്.

പ്രധാനമായും ഓട്ടിസത്തിനുപിന്നിൽ ജനിതക കാരണങ്ങളൾ, പാരിസ്ഥിതീക കാരണങ്ങൾ എന്നിങ്ങനെ രണ്ടായി തിരിക്കാം ചിലപ്പോൾ അമ്മയുടെ ഹൈപ്പർ ടെൻഷൻ, കുട്ടിയുടെ ജനന സമയത്ത് കുട്ടിയ്ക്ക് ഉണ്ടായിട്ടുള്ള ശ്വാസതടസ്സം, മറ്റു രോഗാവസ്‌ഥ ഇതെല്ലാം ഓട്ടിസത്തിന് കാരണമാകാം.
ഓട്ടിസത്തിനു  പിന്നിൽ ഒട്ടനവധി കാരണങ്ങൾ ഉണ്ട്. ഗർഭകാലത്ത് അമ്മ കഴിക്കുന്ന  ചിലയിനം ഔഷധങ്ങള്‍, മെര്‍ക്കുറി പോലുള്ള ലോഹങ്ങള്‍, ചില വാക്സിനുകള്‍, ചില ആഹാരവസ്തുക്കള്‍ എന്നിവ ഓട്ടിസത്തിനു കാരണമായേക്കുമെന്ന് ഒരു പഠനം പറയുന്നു. മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്‍െറ ദ്വാരം അടക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.സ്രാവ്, കൊമ്പൻ സ്രാവ്, അയക്കൂറ, തുടങ്ങിയ കടല മത്സ്യങ്ങളിൽ മെർക്കുറി കൂടുതലായി അടങ്ങിയിരിക്കുന്നു . അത് പോലെ തന്നെ ഇരുമ്പിന്റെ അപര്യാപ്തത ,  പുകവലിക്കുന്ന അമ്മമാര്‍ എന്നിവയും ഓട്ടിസത്തിനുള്ള കാരണങ്ങളായി ചൂണ്ടികാട്ടപ്പെടുന്നു. അത് പോലെ തന്നെ, വ്യാവസായിക മാലിന്യങ്ങൾ നിറഞ്ഞ അന്തരീക്ഷം, മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവക്ക് എതിരെ നല്‍കുന്ന എം.എം.ആര്‍ വാക്സിന്‍ എന്നിവയും ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. വ്യക്തിയുടെ ജനിതകഘടനയും  ഓട്ടിസത്തിനനുകൂലമായ ഒരു കാരണമാണ്.

ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേതന്നെ കടുത്ത സംഗീതവാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പലമേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസികവ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്

ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓട്ടിസം എന്ന ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അന്നുമുതല്‍ക്കുതന്നെ അമേരിക്കയിലും ഇംഗ്ളണ്ടിലും മറ്റ് വികസിതരാജ്യങ്ങളിലും ഓട്ടിസം ഗൌരവപൂര്‍ണ്ണമായ ഗവേഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകമൊട്ടാകെ ലക്ഷോപലക്ഷം കുട്ടികള്‍ ഈ അവസ്ഥയ്ക്ക് കീഴടങ്ങിയതായി കാണുന്നു. ഇതില്‍ ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടേതിനേക്കാള്‍ വളരെയേറെ കൂടുതലാണ്.

ഓട്ടിസം ബാധിച്ച മിക്കകുട്ടികളും കാഴ്ചയ്ക്ക് വളരെ സാധാരണക്കാരായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേതന്നെ കടുത്ത സംഗീതവാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പലമേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. അസാമാന്യമായ ബുദ്ധിശക്തിയും ചിലകുട്ടികളിൽ കാണാറുണ്ട്.

ഓട്ടിസം ലക്ഷണങ്ങൾ

വിവിധവ്യക്തികളില്‍ പലനിലകളിലായിട്ടാണ് ഓട്ടിസം കാണപ്പെടുക. അത് സംസാരശേഷി ഒട്ടുമില്ലാത്തതും കടുത്ത പഠനവൈകല്യമുള്ളതുമായ അവസ്ഥമുതല്‍ സ്വന്തമായി വരുമാനമാര്‍ഗ്ഗം ആര്‍ജ്ജിക്കാനും കുടുംബം പുലര്‍ത്താനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (IQ) ഉള്ള അവസ്ഥവരെ കാണാം. ഓട്ടിസം ബാധിച്ച മിക്കവ്യക്തികളിലും പൊതുവായി കാണപ്പെടുന്നതാണ് സ്വഭാവവൈകല്യങ്ങള്‍. ഓട്ടിസം ബാധിച്ച ഒരുവ്യക്തിയെ സംബന്ധിച്ച് ചുറ്റുമുള്ള ലോകം ആശയക്കുഴപ്പം നിറഞ്ഞ ഒന്നാണ്; കാരണം, അവര്‍ ഒഴികെ മറ്റെല്ലാവരും ശരിയായ പെരുമാറ്റരീതികള്‍ അറിയുന്നവരാണ്. സമൂഹവുമായി ഒത്തിണങ്ങി പ്രവര്‍ത്തിക്കാന്‍ ഓട്ടിസം ബാധിച്ച ഒരുവ്യക്തിക്ക് വളരെയേറെ ബുദ്ധിമുട്ടാണ്. ശരിയായ സംസാരശേഷി ഇല്ലായ്മയും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് അവര്‍ക്ക് മുമ്പില്‍ വിഘ്നമാകുന്നു. കൂടാതെ ഓട്ടിസം ബാധിച്ച വ്യക്തികള്‍ പൊതുവേ സംവേദനശക്തി കൂടുതല്‍ ഉള്ളവരാണ്.

ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എ ന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ബുദ്ധിപരിമിതിയല്ല. ഓട്ട ിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരുമാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളുമാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് കൂടുതല്‍ ഗുരുതരമായാണ്.

ആശയവിനിമയം തന്‍റെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ് രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പലപ്പോഴും പ്രയാസപ്പെടുന്നു. ചില ആശയവിനിമയ രീതികള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലായാല്‍ പോലും വീടിന് പുറത്തുളള ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഓട്ടിസമുളള കുട്ടികള്‍ക്ക് ആംഗ്യം ഉപയോഗിച്ചോ സംസാരിച്ചോ ആശയവിനിമയം പ്രയാസകരമാണ്. സംസാരിക്കുന്ന ശബ്ദത്തിലും ഉച്ചാരണത്തിലും സമപ്രായക്കാരില്‍ നിന്ന് വ്യത്യാസം കാണാം. ഉയര്‍ച്ച താഴ്ച്ച ഇല്ലാതെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നതായും അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിച്ച് പറയുന്നതായും കാണാം. കൂടാതെ ചോദ്യങ്ങള്‍ ചോദ്യരൂപേണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. മറ്റുളളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും പേര് വിളിച്ചാലോ പുഞ്ചിരിച്ചാലോ അതിനോട് പ്രതികരിക്കാനുമുളള കഴിവ് കുറവായിരിക്കും.

ഓട്ടിസം വ്യത്യസ്തതരം

ആസ്‌പെര്‍യേസ് സിന്‍ഡ്രം (Asperger syndrome) ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരില്‍ ബുദ്ധിപരിമിതികള്‍ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താല്‍പര്യം മാത്രമേ പ്രകടിപ്പിക്കുന്നുളളൂ.

ചൈല്‍ഡ്ഹുഡ് ഓട്ടിസം ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ്സ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്

റെറ്റ്‌സ് സിന്‍ഡ്രം (Rett syndrome)

പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെ കാണപ്പെടുമെങ്കിലും അതിന് ശേഷം കഴിവുകള്‍ നഷ്ടപ്പെടുന്നു.

ചൈല്‍ഡ്ഹുഡ് ഓട്ടിസം

ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ്സ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്

ചികിത്സ

നേരത്തെ പറഞ്ഞ പോലെ, കൃത്യമായി കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ പൂർണ്ണമായും ഭേതമാക്കാൻ കഴിയുന്ന ഒന്നാണ് ഓട്ടിസം. എത്ര നേരത്തെ ഓട്ടിസം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. തുടര്‍ചികിത്സയും പരിചരണവും ഏറെ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ് ഓട്ടിസം.  മാതാപിതാക്കളുടെ സ്നേഹം, ലാളന എന്നിവയും ഓട്ടിസം ഭേദമാകാൻ ഏറെ അനിവാര്യമാണ്. ആയുർവേദ ചികിത്സയും ഒട്ടിസത്തിനു മികച്ച രീതിയിലുള്ള പിൻബലം നൽകുന്നതായി കാണുന്നു.  സ്നേഹപാനം, ശിരോപിച്ചു, മൃദുസ്നേഹശോധനം, വസ്തി, നസ്യം, അഞ്ജനം തുടങ്ങിയ ചികിത്സകള്‍ ഇതിനായി ആയുർവ്വേദം കൽപ്പിക്കുന്നു. ഒട്ടിസത്തിന് ഹോമിയോപ്പതിയിലും ഇന്ന് മികച്ച ചികിത്സ ലഭ്യമാണ്. എന്നാൽ നേരത്തെ തിരിച്ചറിയുക എന്നതാണ് ഇവിടെയും പ്രധാനം.

ഓട്ടിസം ബാധിച്ച പ്രമുഖർ

ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്‍, കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ്, മുൻ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ, എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു.

ഓട്ടിസം ഒരു അമ്മയുടെ കുടുംബ സന്തോഷത്തിന്റെ അവസാനമല്ല.മറിച്ച് കുടുംബത്തെ കൂടുതൽ സ്നേഹിക്കാനും സന്തോഷിപ്പിക്കാനുമുള്ള ഒരു അമ്മയുടെ അവസരമാണ്.
ഓട്ടിസം ഒരു അച്ഛനെ കൂടുതൽ കരുത്തനും കുടുംബത്തെ കൂടുതൽ കരുതുന്നവനുമാക്കുന്നു.

ഓട്ടിസം ഉള്ള മക്കളെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചു എല്ലാം നല്ലതിനെന്ന് കരുതി ഈ ഹ്രസ്വജീവിതത്തെ നമുക്ക് ധന്യമാക്കാം ❤

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

Facebook Comments

COMMENTS

- Advertisment -

Most Popular

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള...

110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു’; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌.

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസിന്റെ പ്രതികരണം. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ജാ​ഗ്രത...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: