17.1 C
New York
Wednesday, January 19, 2022
Home Health ഉറക്കം കൂടിയാൽ മറവിരോഗം വരുമോ.

ഉറക്കം കൂടിയാൽ മറവിരോഗം വരുമോ.

ഉറക്കം കൂടിയാൽ മറവിരോഗം വരുമോ. ?

പഠനങ്ങൾ പറയുന്നതിങ്ങനെ
ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത്. അല്ലെങ്കില്‍ കളരിക്ക് പുറത്ത്. കാര്യങ്ങള്‍ ചെയ്യുമ്പോൾ പ്രായോഗികമായ മധ്യഭാഗം പിടിക്കാതെ അങ്ങേയറ്റത്തോ ഇങ്ങേയറ്റത്തോ ചെയ്ത് കുളമാക്കുന്നവരെ ഉദ്ദേശിച്ചുണ്ടാക്കിയ പഴമൊഴിയാണ് ഇത്. ഉറക്കത്തിന്‍റെ കാര്യത്തിലും ഇത് അക്ഷരം പ്രതി ശരിയാണ്.

ആവശ്യത്തിന് സമയം ഉറങ്ങാത്തത് മാത്രമല്ല  കൂടുതല്‍ നേരം കിടന്ന്  ഉറങ്ങുന്നതും മനുഷ്യന്‍റെ  ധാരണാശേഷി കുറച്ച് അല്‍ഷിമേഴ്സ് അടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്ന് അമേരിക്കയില്‍ നടന്ന ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. ബ്രെയിന്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. 

മോശം ഉറക്കവും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നിരവധി പഠനങ്ങള്‍ ഇതിനു മുന്‍പും ചൂണ്ടിക്കാട്ടിയിരുന്നു. ശരാശരി 75 വയസ്സ് പ്രായമുള്ള 100 പേരിലാണ് പുതിയ പഠനം നടത്തിയത്. ഇവരുടെ ഉറക്കത്തിന്‍റെ 
ദൈര്‍ഘ്യവും ഗുണനിലവാരവും പരിശോധിക്കപ്പെട്ടു.

അല്‍ഷിമേഴ്സിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ സംബന്ധിച്ചും ഇവരില്‍ പരിശോധനകള്‍ നടത്തി. നാലര വര്‍ഷക്കാലത്തേക്ക് ഇവരുടെ ധാരണാശേഷി നിരന്തരമായി വിലയിരുത്തി. 
ഇവരില്‍ 88 പേര്‍ക്ക് ധാരണാശേഷിയില്‍ തകരാറൊന്നും ഉണ്ടായില്ല. 11 പേര്‍ക്ക് വളരെ ചെറിയ തോതിലുള്ള തകരാറും ഒരാള്‍ക്ക് ലഘുവായ തകരാറും കണ്ടെത്തി.

ഒരു ദിവസം ശരാശരി അഞ്ചര മണിക്കൂറില്‍ താഴെയോ ഏഴര മണിക്കൂറില്‍ അധികമോ ഉറങ്ങിയവരുടെ ധാരണാശേഷിയുടെ സ്കോര്‍ താഴേക്ക് വന്നതായും അല്‍ഷിമേഴ്സിന്‍റെ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ക്കും ഇത് ബാധകമായിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഒരു മധ്യദൂരം സ്വീകരിച്ച്  അഞ്ചര മണിക്കൂറിനും ഏഴര മണിക്കൂറിനും ഇടയില്‍  ഉറങ്ങിയവര്‍ക്ക് ധാരണാശേഷിയില്‍ കുറവുണ്ടായില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: