17.1 C
New York
Friday, July 1, 2022
Home Health ഇന്ന് ലോക രക്തദാന ദിനം.

ഇന്ന് ലോക രക്തദാന ദിനം.

എല്ലാ വർഷവും ജൂൺ 14 നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തം ദാനത്തിലൂടെ നിരവധി ജീവനുകളാണ് നാം രക്ഷിക്കുന്നത്. എല്ലാക്കാലത്തും രക്തദാനത്തിന് പ്രധാന്യം ഉണ്ടെങ്കിലും കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രധാന്യം ഏറുന്നു. കോവിഡ് ബാധിച്ച് നിരവധി ആളുകളാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ചികിത്സയുടെ പല ഘട്ടങ്ങളിലും ഇവർക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലും നാം അത് കണ്ടതാണ്.

ഓക്സിജൻ സിലിണ്ടർ, ആശുപത്രി ബെഡുകൾ, പ്ലാസ്മ ദാനം, രക്തം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ നിരവധി കോവിഡ് രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ സാധിച്ചത്. സുരക്ഷിതമായ രീതിയിലുള്ള രക്ത ദാനവും അത് രോഗികൾക്ക് പകർന്ന് നൽകുന്നതിനെ കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ലോക രക്തദാന ദിനം ലക്ഷ്യം വെക്കുന്നതും അതാണ്.

ചരിത്രം.

രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.
2005 ജൂൺ 14 നാണ് ലോക ആരോഗ്യ സംഘടന ആദ്യമായി ലോക രക്തദാന ദിനമായി ആചരിച്ചത്. പിന്നീട് അങ്ങോട്ട് എല്ലാ വർഷവും രക്തദാനത്തിന്റെ പ്രധാന്യം അറിയിച്ചും ലോകത്ത് എമ്പാടുമുള്ള രക്തദാനം ചെയ്യുന്നവർക്ക് നന്ദി പറഞ്ഞും ദിനം ആചരിച്ച് വരുന്നു.

പ്രാധാന്യം.

ലോകത്തെ മിക്ക രാജ്യങ്ങളിലെയും പൊതുജന ആരോഗ്യ പരിപാലന മേഖലയിൽ രക്തത്തിന്റെ ലഭ്യത കുറവ് നേരിടുന്നുണ്ട്. ആളുകൾ രക്തം ദാനം ചെയ്യാൻ മുന്നോട്ട് വരിക എന്നത് മാത്രമാണ് ഇതിന് പോംവഴി. കോവിഡ് 19 മഹാമാരിയുടെ ഈ കാലത്ത് വൈറസ് ബാധിച്ച രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ പ്ലാസ്മ ദാനവും, രക്ത ദാനവും വലിയ പ്രാധാന്യം വഹിക്കുന്നു.

പ്രമേയം.

“രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. പരിശ്രമത്തിൽ പങ്കുചേരൂ, ജീവൻ രക്ഷിക്കൂ”
(“Donating blood is an act of solidarity. Join the effort and save lives”) എന്നതാണ് ഈ വർഷത്തെ പ്രമേയം.
രക്ത ദാനത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നു എന്നത് പോലെ തന്നെ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ സൽകർമ്മം കാരണമാകുന്നു.

18നും 65നും ഇടയിൽ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാൽ ഇന്ന് ധാരാളം പെണ്‍കുട്ടികളും രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്.

മുൻവർഷങ്ങളിലെ പ്രമേയങ്ങൾ.

2021- രക്തം നൽകൂ, ലോകത്തെ സ്പന്ദിക്കുന്നതാക്കൂ.

2016- രക്തം നമ്മെ ഏവരേയും ബന്ധിപ്പിക്കുന്നു

2015- എന്റെ ജീവൻ രക്ഷിച്ചതിനു നന്ദി

2014- അമ്മയെ രക്ഷിക്കാൻ സുരക്ഷിത രക്തം

2013- ജീവൻ ഒരു ഉപഹാരമായി നൽകൂ

2012- ഒരോ രക്തദാതാവും ഒരു ഹീറോ ആണ്

രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍?

എച്ച്‌ഐവി/എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല.
മഞ്ഞപിത്തം പിടിപ്പെട്ട ഒരാൾക്ക് ഒരു വർഷത്തേക്ക് രക്തദാനം ചെയ്യാൻ സാധിക്കില്ല.
മലേറിയ വന്നിട്ടുള്ളവർ അതിന് ശേഷം ഒരു വർഷത്തേക്ക് രക്തം ദാനം ചെയ്യാൻ പാടില്ല.
ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവർ പ്രമേഹരോഗത്തിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർ രക്ത ദാനത്തിന് യോഗ്യരല്ല.
സ്ത്രീകൾ ഗർഭധാരണ സമയത്തും മുലയൂട്ടുന്ന സമയത്തും രക്തം ദാനം ചെയ്യാൻ പാടില്ല.
ടാറ്റൂ, ബോഡി പിയേഴ്‌സിങ് എന്നിവ ചെയ്തവർ ആറ് മാസത്തേക്ക് രക്തം ദാനം ചെയ്യരുത്.
മദ്യം മയക്കുമരുന്ന് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർ രക്തം ദാനം ചെയ്യാൻ പാടില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: