അടുത്ത തായി ഒമ്പത് ധാന്യങ്ങളുടെ ഔഷധ ഗുണത്തെ പരിചയപ്പെടുത്തു കയാണ് ഈ പംക്തിയിലൂടെ.
ചെറുപയർ, വൻ പയർ, കടല, മുതിര, ഉലുവ, ഗോതമ്പ്, ഉഴുന്ന്, എള്ള്, നിലക്കടല എന്നിവയാണ് നവധാന്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നതു്. നമ്മളിൽ മിക്കവരും ഭക്ഷണത്തിന്റെ ഭാഗമായി ഇവ കഴിക്കാറുണ്ട്. പാകം ചെയ്താണ് കഴിക്കുന്നതു്. ധാരാളം പോഷക ഗുണമുള്ള ഈ ധാന്യങ്ങൾ വേവിച്ച് കഴിക്കുമ്പോൾ ഔഷധ ഗുണം കുറയുകയും മുളപ്പിച്ച് കഴിക്കുമ്പോൾ ഗുണം ഏറുകയും ചെയ്യുന്നു.
മുളപ്പിച്ചു കഴിക്കുന്ന ധാന്യങ്ങൾ ശരീര കോശങ്ങൾക്ക് പുനർജനി നൽകാൻ കഴിയുന്നു. ഇതു വഴി ത്വക് രോഗം, പാണ്ഡുരോഗം, കരൾ രോഗം അർബുദ രോഗം എന്നിവയിൽ നിന്നും മോചനം കിട്ടും ഓരോ ധാന്യവും കഴിക്കുന്നതു കൊണ്ടുള്ള ഔഷധ ഗുണങ്ങൾ താഴെ കൊടുക്കുന്നു.
1. ചെറുപയർ
ഉപയോഗിക്കുന്ന ഭാഗം : വിത്ത്, വേര്.
മാതൃരാജ്യം.. ആഫ്രിക്ക – ആഫ്രിക്കൻ ചെറുപയറാണ് ഏറ്റവും മുന്തിയ ഇനം.
തരം: 2 തരമുണ്ട്. പച്ച നിറം, ഇളം മഞ്ഞ നിറം – ഉത്തമം പച്ച നിറമാണ്.
ദോഷം : ഗ്രാഹിയായ തുകൊണ്ട് മലബന്ധമുണ്ടാക്കുന്നു.
ആയുർവേദ വിധിപ്രകാരം പയറുവിളകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ചെറുപയറാണ്. വീടുകളിലും ഹോട്ടലുകളിലും കറി വെക്കാൻ ഉപയോഗിക്കുന്ന ഒരു ചെറുധാന്യമായാണ് മലയാളികൾ ചെറുപയറിനെ കാണുന്നതു്. അതിനപ്പുറം ചെറുപയറിന്റെ ഔഷധ ഗുണത്തെ മനസിലാക്കാൻ ശ്രമിക്കാത്ത വരാണ് നല്ലൊരു ശതമാനം പേരും. 54 ശതമാനം സ്റ്റാർച്ച് ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ശരീര താപം കൃമികരിക്കാൻ ചെറുപയറിന്ന് കഴിയുമെന്നതിനാൽ ചൂടിനെ നേരിടാൻ ചെറുപയർ കഴിക്കണം. ചെറുപയർ ദഹിക്കുവാൻ പ്രയാസമാണ്. കറിവെക്കാനും പലഹാരങ്ങൾ ഉണ്ടാക്കുവാനും , ചെറുപയർ പരിപ്പ് പായസം വെക്കുവാനും പുഴുങ്ങിയ ചെറുപയറിൽ മധുരം ചേർത്തു് സുഖീൻ എന്ന പലഹാരം ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. കൂടാതെ എണ്ണ തേച്ച് കുളിക്കുമ്പോൾ ചെറുപയർ പൊടി ചേർത്ത് താളിയാക്കി ഉപയോഗിക്കുവാനും എടുക്കുന്നു.
കഫപിത്തങ്ങളെ ശമിപ്പിക്കുന്നു , കണ്ണിന്ന് കുളിർമ്മ നൽകുന്നു , രക്തദോഷം ശമിപ്പിക്കുന്നു.
ചില ഔഷധപ്രയോഗം :–
1- ക്ഷീണ ശരീരം – രോഗികളായിട്ടുള്ളവർക്കും രോഗം മാറിയതിനു ശേഷം ശരീരം ക്ഷീണിച്ചവർക്കും ചെറുപയർ സൂപ്പ് വെച്ചും , മറ്റു തരത്തിൽ ആഹാരമായിട്ടും കൊടുക്കാവുന്നതാണ്.
2-ജന്തു പ്രോട്ടീൻ – Animal Protein –
ചെറുപയർ മുളപ്പിച്ച് തോരൻ വെച്ച് കഴിക്കുന്നത് ജന്തു പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും. നേത്ര രോഗം, കരൾ വീക്കം, മഞ്ഞപ്പിത്തം, വയറിളക്കം, ദഹനക്കുറവ്, പനി എന്നീ രോഗമുള്ളവർക്ക് ചെറുപയറിനോളം ഉത്തമമായ ഒരു ആഹാരം ഇല്ല. ചെറുപയർ ആഹാരമായിട്ടാണ് കഴിക്കുന്നതെങ്കിലും ഔഷധമായിട്ടാണ് ഇത് ശരീരത്തിൽ പ്രവർത്തിക്കുന്നത്.
4- ചെറുപയർ താളി :-
ചെറുപയർ പൊടിച്ച് താളിയായി ഉപയോഗിച്ചാൽ തലയിലെ അഴുക്ക് പോകും , താരൻ മാറും.
5 – പ്രമേഹരോഗികളുടെ ഒരു നേരത്തെ ഭക്ഷണമായി ഉപയോഗിച്ച് വിശപ്പടക്കാം , പ്രമേഹ രോഗത്തെ നിയന്ത്രിക്കാം.
6- ഹൃദ്രോഗികൾക്ക് ചെറുപയർ കഞ്ഞി ഉണ്ടാക്കുന്ന വിധം:-
ചെറുപയർ വെള്ളം നനച്ച് വെച്ചാൽ മൂന്നാം ദിവസം മുള പൊട്ടും. ഈ പയർ വറുത്തെടുത്ത് കഞ്ഞി ഉണ്ടാക്കി തേങ്ങാപ്പാലും മധുരവും ചേർത്ത് രാവിലെ കഴിക്കുന്നത് ഹൃദ്രോഗികൾക്ക് ഏറ്റവും ഫലം ചെയ്യും
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി