17.1 C
New York
Tuesday, May 17, 2022
Home Health ആരോഗ്യജീവിതം -11 (അശോകൻ ചേമഞ്ചേരി)

ആരോഗ്യജീവിതം -11 (അശോകൻ ചേമഞ്ചേരി)

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

പത്തിലയോടനുബന്ധിച്ച് കഴിക്കാവുന്ന 6 ഇലകൾ കൂടി പരിചയപ്പെടുത്തുന്നു

1- ഉഴുന്നില: – ഉഴുന്ന് കഴിക്കുന്നതു് പ്രമേഹരോഗത്തെ കുറക്കാൻ സഹായിക്കുന്നതു പോലെ ഉഴുന്നില തോരൻ വെച്ച് കഴിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന്ന് നല്ലതാണ്.

2- ചേമ്പ് ഇല:- ചേമ്പിന്റെ തളിരിലയും തണ്ടും തോരൻ വെച്ച് കഴിച്ചാൽ വയർ ശുദ്ധിയാകും.

3- ഉപ്പുഞ്ഞൻ :- ഉപ്പുഞ്ഞൻ ഇല കറിയിൽ ചേർത്തും തോരൻ വെച്ചും കഴിക്കാം. വളരെയധികം ഔഷധ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കുന്നു.
ചൊറി, ചിരങ്ങ്, എന്നീ അസുഖങ്ങൾക്ക് ഉപ്പൂഞ്ഞ ന്റെ ഇല അരച്ച് ശരീരത്തിൽ പുരട്ടുകയും ഇലയുടെ നീരെടുത്ത് ചെറിയ അളവിൽ കഴിക്കുകയും ചെയ്യാം.

4- കൊടവൻ ഇല:- ഈ ഔഷധ സസ്യം പ്രധാനമായും തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്തു കയാണ് ചെയ്യുന്നത്. ഇല തോരൻ വെച്ച് കഴിക്കാം. ഇതിന്റെ ഫലമായി സുഖ നിദ്ര, ബുദ്ധിയും ഓർമ്മ ശക്തിയും ഹൃദയ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കൽ, ചർമ്മരോഗം തടയൽ എന്നിവ പ്രധാനമായും ചെയ്യുന്നു. മന്ദബുദ്ധിയുള്ളവർ, ആർത്തവ രോഗമുള്ളവർ എന്നിവർക്കും വളരെ ഗുണം ചെയ്യുന്നു.

5 – കരിക്കാടി / അഞ്ചിലച്ചി :- ഇതൊരു ചീരയാണ്. ഇതിൽ 90 ശതമാനവും വെള്ളമാണ്. പ്രോട്ടീൻ, ധാതുലവണങ്ങൾ, വിറ്റാമിനുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

6- മണിത്തക്കാളി :- ഇതിന്ന് ധാരാളം പേരുകളുണ്ട്. മുളക് തക്കാളി, കുട്ടിത്തക്കാളി, മടത്തക്കാളി, കരിന്തക്കാളി എന്നൊക്കെ പേരുകൾ മണിത്തക്കാളിക്കുണ്ട്. ഇത് പ്രധാനമായും രണ്ടു തരമുണ്ട്. കായ പഴുക്കുമ്പോൾ ഒന്ന് ചുവന്ന നിറവും , മറെറാന്ന് കറുത്ത നിറവും ആയിരിക്കും. ഇതിന്റെ ഔഷധ ഗുണങ്ങൾ താഴെ കൊടുക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നു , വേദന സംഹാരിയാണ്, ശരീരത്തിലെ മുഴതളെ ഇല്ലാതാക്കുന്നു. ഇല പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് കൊണ്ട് ആന്തരീകവും ബാഹ്യവുമായ എല്ലാ മുറിവുകളെയും ഉണക്കുന്നു. രക്തസ്രാവം നിർത്തുന്നു , വായ്പ്പുണ്ണ് മാറ്റുന്നു, കാൻസറിന്ന് ശമനമുണ്ടാക്കുന്നു. കട്ട പിടിച്ച മലം ഇളക്കി കളയുന്നു.

ഔഷധ സസ്യങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
മലിന ജലത്തിൽ വളരുന്ന സസ്യങ്ങൾ, കുപ്പയിലും ശവപ്പറമ്പിലും കാണുന്ന സസ്യങ്ങൾ, ചില വ്യവസായ ശാലകളുടെ പരിസരത്ത് വളരുന്ന സസ്യങ്ങൾ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല.

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: