17.1 C
New York
Wednesday, December 1, 2021
Home Health ആയുർവേദ ശാഖയ്ക്കു വളരാനും വികസിക്കാനും ഇനിയും ഒട്ടേറെ സാധ്യതകൾ ഉണ്ടെന്ന്; മന്ത്രി വീണാ ജോർജ്.

ആയുർവേദ ശാഖയ്ക്കു വളരാനും വികസിക്കാനും ഇനിയും ഒട്ടേറെ സാധ്യതകൾ ഉണ്ടെന്ന്; മന്ത്രി വീണാ ജോർജ്.

ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും രാജ്യാന്തരീയ മാനദണ്ഡങ്ങൾ അനുസരിച്ച് ഗവേഷണ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള ഗവേഷണ സ്ഥാപനം സർക്കാർ കണ്ണൂരിൽ തുടങ്ങിയിട്ടുണ്ട്. 1,500 ഹെക്ടർ ഭൂമിയിൽ ഔഷധസക്കൃഷി തുടങ്ങാനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കും. ആധുനിക കാലത്ത് ആയുർവേദത്തിന്റെ പര്യായമായി ആര്യ വൈദ്യശാല മാറിയെന്നും മന്ത്രി പറഞ്ഞു. “ആധുനിക രീതിയിൽ കേരള പാരമ്പര്യം ” എന്ന വിഷയത്തിൽ തിരുവനന്തപുരം ശാഖാ മാനേജർ ഡോ.പി.സുകുമാർ വാരിയർ പ്രഭാഷണം നടത്തി. മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം. വാരിയർ, സിഇഒ ഡോ.ജി.സി. ഗോപാല പിള്ള, അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.മുരളീധരൻ , ചീഫ് എഡിറ്റർ ഡോ.കെ.മുരളി, റിസർച് ചീഫ് ഡോ.പി.ആർ.രമേശ്, ഡപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.കെ.വി.രാജഗോപാലൻ, ജോയിന്റ് ജനറൽ മാനേജർ പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ കൈലാസമന്ദിര പരിസരത്ത് മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം. വാരിയർ പതാക ഉയർത്തി. ട്രസ്റ്റിമാരായ പി.രാഘവ വാരിയർ, ഡോ.പി.രാംകുമാർ , വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

” പോഷണം ആയുർവേദത്തിലൂടെ ” എന്ന ആയുർവേദ ദിന സന്ദേശം ജനങ്ങളിലെത്തിക്കാൻ ആര്യവൈദ്യശാല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ചേർന്നു വിവിധ പരിപാടികൾ നടത്തി. വിവിധ ശാഖകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ദിനാചരണം നടന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: