ഡോ. സാബു.A.S . ഡി.എച്ച്. എം.എസ് എഴുതുന്ന പരമ്പര
ശുക്ലത്തിൽ ബീജങ്ങൾ തീർത്തും ഇല്ലാത്ത ഒരു അവസ്ഥയെ ആണ് അസോസ്പെർമിയ എന്നു പറയുന്നത്. ഇതിനുള്ള ചികിത്സ വളരെ പ്രയാസകരമായ ഒന്നാണ്. എന്നിരുന്നാലും ഈ വിഷയം വളരെയധികം ആഴത്തിൽ ചിന്തിക്കുകയും പഠന വിധേയമാക്കുകയും ചെയ്താൽ ചില കേസുക്കൾ നമുക്ക് രക്ഷപ്പെടുത്താനാകും. ഹോമിയോപ്പതിയിൽ ധാരാളം മരുന്നുകൾ ഇതിനായി പറയുന്നുണ്ട്. എന്നാൽ ശരീരപ്രകൃതി അനുസരിച്ചുള്ള മരുന്നിനോടൊപ്പം, തന്നെ രോഗലക്ഷണങ്ങളെയും കണക്കിലെടുത്ത് ഉത്തമമായ ഒരു മരുന്ന് കണ്ടെത്താൻ സാധിക്കും. ഉദാഹരണം ശുക്ലത്തിൽ ബീജങ്ങൾ ഇല്ലാതെ വരുന്നതിനോടൊപ്പം ലൈംഗിക ആഗ്രഹം അടിച്ചമർത്തുകയോ കുറഞ്ഞോ കാണുന്നു.
ഒരു സ്ത്രീയെ കാണുകയോ സ്പർശിക്കുകയോ, ഒരു സാമീപ്യം പോലും ചില പുരുഷന്മാരിൽ ശുക്ല വിസർജനം ഉണ്ടാക്കുന്നു. ശുക്ലത്തിൽ പഴുപ്പിൻ്റെയും രക്തത്തിൻ്റെയും അംശം കാണുക.
അസോസ്പെർമിയ എന്ന അവസ്ഥയ്ക്ക് ഹോമിയോപ്പതിയിൽ ലക്ഷണങ്ങളെ ആസ്പദമാക്കി ചിനിയം സൽഫ്, ട്രിബുലസ് സ്ട്രിച്ചിയം, കൊണിയം മാക്, ഡാമിയാന , ഹമാമിലിസ് , ആർണിക്കാ , അബ്രോട്ടാനം സ്ട്രിച്ചിയം , മെഡോറിനം മുതലായ മരുന്നുകൾ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഒളിഗോസ്പേർമിയ
ഒളിഗോസ്പേർമിയ ഇതോടൊപ്പം ചിന്തിക്കേണ്ട ഒരു വിഷയമാണ്. ശുക്ലത്തിൽ ബീജങ്ങൾ ഭാഗീകമായികാണുന്നു എന്നതാണ് പ്രത്യേകത. ഇവിടെയും ഹോമിയോപ്പതിക്ക് ഫലപ്രദമായ ചികിത്സ നൽകാനകും. ചികിത്സയോടൊപ്പം തന്നെ ആഹാരത്തിൽ ചിലത് ഉൾപ്പെടുത്താവുന്നതാണ്. പാൽ, ബദാം, ഉഴുന്ന് ചേർന്ന ആഹാരങ്ങൾ അതുപോലെ പൂവൻപഴം തുടങ്ങിയവ കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ സഹായിക്കും. അതുപോലെതന്നെ തണുത്ത വെള്ളത്തിലുള്ള സ്നാനവും നല്ലതുതന്നെ, ഇതോടൊപ്പം മദ്യപാനം, പുകവലി, മുറക്ക്, മറ്റ് ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അമിതമായ ടെൻഷൻ പാടില്ലാത്ത ഒന്നാണ്. കൂടുതൽ ചൂടിൽ നിന്ന് ജോലി ചെയ്യുന്നവർ കുറച്ചുനാൾ അവിടെ നിന്ന് മാറിനിൽക്കുന്നത് ബിജം വർദ്ധിക്കാൻ സഹായിക്കും.
അടുത്തത് ശീഘ്രസ്ഖലനം ഒരു പ്രശ്നമാണോ?
തുടരും….