17.1 C
New York
Thursday, October 28, 2021
Home Health അസമത്വങ്ങളുടെ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം.

അസമത്വങ്ങളുടെ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം.

സമ്പന്നർ അതിസമ്പന്നർ ആകുകയും ദരിദ്രരുടെ എണ്ണം കൂടി വരികയും ചെയ്യുന്ന, അസമത്വങ്ങൾ നിറഞ്ഞ ലോകത്ത് അസമത്വങ്ങളുടെ ആഴവും പരപ്പും കൂട്ടുവാൻ കൊവിഡ് മഹാമാരിക്ക് കഴിഞ്ഞു.

ജാതി, മത, വർഗ്ഗ, ലിംഗ വ്യത്യാസങ്ങൾ, മാനസിക രോഗങ്ങളുമായി ജീവിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനക്കുറവ് തുടങ്ങിയവ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു.

അസമത്വങ്ങൾ നിറഞ്ഞ ലോകത്തിലെ മാനസികാരോഗ്യം എന്ന 2021 വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് മാനസികാരോഗ്യ പരിചരണങ്ങൾ ലഭ്യമാകുന്നതിലെ അസമത്വത്തെ ചൂണ്ടിക്കാട്ടുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അവരുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സയും പരിചരണവും നൽകുന്നതിലും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകുന്നതിനും ഒക്കെ ഈ അസമത്വങ്ങൾ കാലതാമസവും തടസ്സവും ഉണ്ടാക്കുന്നുണ്ട്.

മാനസിക പ്രശ്നങ്ങൾ ഉള്ള ഒരാൾ നേരിടുന്ന അവഗണനയും വിവേചനവും അയാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം അയാളുട വിദ്യാഭ്യാസം. തൊഴിൽ എന്നിവയെയും അവരുടെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ദോഷകരമായി ബാധിക്കുന്നു.

ഈ സാഹചര്യം തുടരാതിരിക്കുവാൻ അസമത്വങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ ള്ളവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയും വേണം.

ശാരീരിക രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവ ഉള്ളവരും മാനസിക പ്രയാസങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നു പോകുന്നു. രോഗഭീതി, ആകാംക്ഷ, വിഷാദം, നിരാശ, മരണഭയം എന്നിവ അനുഭവിക്കുകയും സാമ്പത്തിക സാമൂഹിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്നു.

കൊവിഡ് മഹാമാരി മൂലമുണ്ടായ ഗുരുതര രോഗാവസ്ഥകൾ, മരണം, അത് സൃഷ്ടിച്ച അരക്ഷിതാവസ്ഥ, തൊഴിലില്ലയ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സാമൂഹിക ഒറ്റപ്പെടൽ ഇവ തുടരുന്ന സാഹചര്യത്തിൽ ഓരോരുത്തരും മാനസികാരോഗ്യ സംരക്ഷണത്തിനും പരിചരണത്തിനുമായി ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്.

ഈ മാനസികാരോഗ്യ ദിനം അസമത്വങ്ങൾക്കെതിരെ ഒത്തുചേർന്ന് പ്രവർത്തിച്ച് എല്ലാവർക്കും നല്ല മാനസികാരോഗ്യത്തോടെ ജീവിക്കുവാനു ള്ള അവസരം ഒരുക്കുവാൻ ഏവരോടും ആഹ്വാനം ചെയ്യുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: