17.1 C
New York
Thursday, August 18, 2022
Home Cinema വിക്രം, ആഗോള ഹിറ്റ് മൂവി (സിനിമാ ലോകം)

വിക്രം, ആഗോള ഹിറ്റ് മൂവി (സിനിമാ ലോകം)

തയ്യാറാക്കിയത്: ഷാമോൻ

വിക്രം, ആഗോള ഹിറ്റ് മൂവി; നായകന്മാരെല്ലാവരും കൊടൂരവില്ലന്മാരായിത്തീര്‍ന്ന ഒരു ലോകേഷ് കനകരാജ് മൂവി..

കമലാഹാസനും, ഫഹദ് ഫാസിലും, വിജയ് സേതുപതിയും, സൂരിയയും, നരേനും, സന്താനഭാരതിയുമൊക്കെ നിറഞ്ഞാടിയ ചിത്രം ബോക്‌സ് ഓഫീസിൽ സർവകാല റെക്കോർഡുകൾ തകർത്തു ജനഹൃദയങ്ങൾ കീഴടക്കി ഈ വാരവും മുന്നേറുകയാണ്. മിന്നും പ്രകടനവുമായി കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’. റിലീസ് ആയി രണ്ട് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു ചിത്രം. ആ​ഗോളതലത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം സ്വന്തമാക്കിയത്. ഇതിൽ അഞ്ച് കോടിയോളം രൂപ കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയിരുന്നു. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ആദ്യ ആഴ്ച തന്നെ വിക്രം തമിഴ്നാട്ടിൽ മാത്രം 100 കോടി തൊടുമെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു. അത് സംഭവിച്ചു എന്ന് മാത്രമല്ല ഒരു ഇന്റർനാഷണൽ ഹിറ്റ് സിനിമയായി വിക്രം മാറി എന്നതാണ് വാസ്തവം.

‌മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അതിഥി താരമായാണ് സൂര്യ എത്തുന്നത്. ചെമ്പൻ വിനോദും, കാളിദാസും, ഹരീഷ്‌ പേരടിയും തുടങ്ങി മലയാളത്തിൽ നിന്നും ഒരു വൻതാരനിര തന്നെ വിക്രമിലുണ്ട് എന്നൊരു സവിശേഷതയുണ്ട്. അതേസമയം, റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നു. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർ‌ട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു.

ഇനി സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് വിശദമായി… കമലഹാസന്റെ ഏറ്റവും വലിയ ഫാൻബോയ് ആയ ലോകേഷിന് അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വല്യ ട്രിബൂട്ട് തന്നെയാണ് ‘വിക്രം’ എന്ന് നിസ്സംശയം പറയാം. ലഭിച്ച ഹൈപ്പിനോട് നൂറ് ശതമാനവും നീതി പുലർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. സിനിമ തുടങ്ങുന്നത് മുതൽ തീയേറ്ററുകളിൽ നിൽക്കാത്ത കൈയ്യടിയും ആരവങ്ങളും അതിന് ഉദാഹരണമാണ്.

ചെന്നൈയിൽ കൊലപാതകങ്ങളുടെ ഒരു പരമ്പര അരങ്ങേറുന്നു. ഒരു പോലീസ് ഓഫീസർ ഉൾപ്പടെ അതിൽ കൊല്ലപ്പെടുന്നു. ഇത് അന്വേഷിക്കാൻ ഒരു സ്പെഷ്യൽ അന്വേഷണ സംഘത്തെ പോലീസ് നിയമിക്കുകയും അതിന്റെ തലവനായി അമർ (ഫഹദ്) എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുകയാണ്. അയാളുടെ അന്വേഷണം മയക്കുമരുന്ന് കടത്തുകാരൻ ആയ സന്താനത്തിലേക്കും (വിജയ് സേതുപതി) കർണൻ അഥവാ വിക്രം (കമൽ ഹാസൻ) എന്നയാളിലേക്കും എത്തുന്നു.

അമറിന്റെ അന്വേഷണം പല സത്യങ്ങളും രഹസ്യങ്ങളിലേക്കും കഥാഗതിയെ വഴിതിരിച്ച് വിടുന്നതോടെയാണ് സിനിമ ചൂടുപിടിക്കുന്നത്. പിന്നീട് പ്രേക്ഷകരെ തീയേറ്റർ അനുഭവത്തിന്റെ പാരമ്യതയിലേക്ക് കൊണ്ടുപോകാൻ ചിത്രത്തിന് കഴിയുന്നുണ്ട്. ലോകേഷിന്റെ കാർത്തി ചിത്രമായ കൈതിയിലെ റെഫെറൻസുകളും കൈതി രണ്ടാം ഭാഗത്തിലേക്കുള്ള ചില വാതിലുകളും സംവിധായകൻ വിക്രത്തിലൂടെ തുറന്നിടുന്നുണ്ട്.

ആദ്യപകുതിക്ക് ശേഷം കഥയുടെ വേഗം അല്പം കുറയുന്നുണ്ടെങ്കിലും ക്ലൈമാക്സിനോട് അടുക്കുന്നത്തോടെ വീണ്ടും രംഗം കൊഴുക്കുന്നുണ്ട്. അനിരുദ്ധിന്റെ അസാമാന്യമായ ബിജിഎം സിനിമയുടെ ഏറ്റവും വല്യ പോസിറ്റീവുകളിൽ ഒന്നാണ്. സാധാരണ രംഗങ്ങളെ പോലും വേറെ ലെവൽ ആക്കാൻ കഴിയുന്ന അനിരുദ്ധിന്റെ സംഗീതവും ആക്ടേർസ് ലീഗ് എന്ന് വിശേഷിപ്പിക്കാവുന്ന താരനിരയും ഒത്തുചേരുമ്പോൾ ലഭിക്കുന്ന തീയേറ്റർ എക്സ്പീരിയൻസ് വേറെ തലത്തിലാണ്. ഗിരീഷ് ഗംഗാധരന്റെ മികച്ച ഛായഗ്രഹണവും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. അതിഗംഭീര ആക്ഷൻ രംഗങ്ങൾ ആവേശം സൃഷ്ടിക്കുന്നു.

എല്ലാ തലത്തിൽ നോക്കിയാലും ഒരു ഇൻ ആന്റ് ഔട്ട് മാസ്സ് എന്റെർറ്റൈൻർ തന്നെയാണ് വിക്രം. ഒരു ശതമാനം പോലും ആരാധകരെയും പ്രേക്ഷകരെയും ചിത്രം നിരാശപ്പെടുത്തിയിട്ടില്ല. ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈൻർ പ്രേമിയാണെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്തോളൂ. ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്ന ചിത്രത്തെയും അണിയറ പ്രവർത്തകരെയും താരങ്ങളെയും നേരിട്ടും, നവമാദ്ധ്യമങ്ങളിലൂടെയും ആശംസകൾ നേർന്നു കൊണ്ട് ഒട്ടനവധി സൂപ്പർ താരങ്ങളും രംഗത്ത് വന്നു കഴിഞ്ഞു. അമിതാബ് ബച്ചനും, രജനികാന്തും, മമ്മൂട്ടിയും, മോഹൻലാലും ഉൾപ്പെടും. റിലീസ് ചെയ്ത ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടി നേടിയിരുന്നു. വിക്രമിനൊപ്പം ജൂണ്‍ 3 ന് റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് 44 കോടി മാത്രമേ നേടാനായുള്ളൂ. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. വിക്രം കണ്ടതിനു ശേഷം വീണ്ടും കമലഹാസനുമായി ഒന്നിച്ചൊരു ചിത്രം ചെയ്യാൻ സൂപ്പർ സ്റ്റാർ രജനീകാന്ത് ആഗ്രഹം പ്രകടിപ്പിച്ചത് വാർത്തയായിരുന്നു. അങ്ങനെ സംഭവിച്ചാൽ പ്രേക്ഷകർക്കു മറ്റൊരു മൾട്ടി സ്റ്റാർ മെഗാഹിറ്റ് കൂടി ലഭിക്കും, ഉറപ്പ്. എന്തായാലും കാത്തിരുന്നു കാണാം.

തയ്യാറാക്കിയത്: ഷാമോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: