Wednesday, October 9, 2024
Homeസിനിമലുക്മാൻ അവറാൻ - ബിനു പപ്പു ചിത്രം 'ബോംബെ പോസിറ്റീവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്...

ലുക്മാൻ അവറാൻ – ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

പി.ആർ.ഒ - അയ്മനം സാജൻ

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്ത മോഹൻദാസ്, സണ്ണി വെയ്ൻ എന്നിവരുടെ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.പരോൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ അജിത്ത് പൂജപ്പുര രചന നിർവ്വഹിക്കുന്ന ചിത്രം ജീവൻ ആണ് സംവിധാനം ചെയ്യുന്നത്.എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു.

ലുക്ക്മാൻ അവറാൻ, ബിനു പപ്പു, പ്രഗ്യനാഗ്ര,ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ,  ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം – രഞ്ജിൻ രാജ്, എഡിറ്റർ- അരുൺ രാഘവ്, ക്രീയേറ്റീവ് ഡയറക്ടർ- ജോഷി മേടയിൽ, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം-  സിമി ആൻ,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗൾ, ക്രീയേറ്റീവ് ഡിറക്ഷൻ ടീം- അജിത് കെ കെ, ഗോഡ്‌വിൻ, കാസ്റ്റിംഗ്- സുജിത് ഫീനിക്സ്, ആക്ഷൻ- ജോൺസൻ, സ്റ്റിൽസ്- അനുലാൽ, സിറാജ്, പോസ്റ്റർ ഡിസൈൻ- മിൽക്ക് വീഡ്, പി.ആർ.ഒ – അയ്മനം സാജൻ

പി.ആർ.ഒ – അയ്മനം സാജൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments