17.1 C
New York
Wednesday, August 17, 2022
Home Cinema അതിജീവനത്തിന്റെ "മലയൻ കുഞ്ഞ്" (ഷാമോൻ അവതരിപ്പിക്കുന്ന ' സിനിമാ ലോകം')

അതിജീവനത്തിന്റെ “മലയൻ കുഞ്ഞ്” (ഷാമോൻ അവതരിപ്പിക്കുന്ന ‘ സിനിമാ ലോകം’)

ഷാമോൻ

ഉരുൾപൊട്ടലിൽ പെട്ട് ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ അകപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍റെ തിരിച്ചുവരവിന്‍റെ, അതിജീവനത്തിന്‍റെ കഥയാണു മലയൻകുഞ്ഞ്. പ്രകൃതിയെന്ന അമ്മയുടെ മടിത്തട്ടിലെ കുഞ്ഞ് – അതാണ് മലയൻകുഞ്ഞ്. ഒരു മലയോരഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണിത്. മലയടിവാരത്തു താമസിക്കുന്ന ചെറുപ്പക്കാരൻ – അയാളുടെ ജീവിതത്തിൽ പ്രകൃതി നന്നായി ഇടപെടുന്നുണ്ട്. ആ കഥാപാത്രത്തിന്‍റെ ഒരവസ്ഥ അയാളിലുണ്ടാക്കുന്ന മാറ്റമാണ് സിനിമ സംസാരിക്കുന്നത്. മലയാളിയ്ക്ക് വ്യത്യസ്തമായ അനുഭവം. സമ്മാനിച്ച സിനിമയെയും അണിയറ പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കാതെ വയ്യ.

ഈരാറ്റുപേട്ടയിലെ ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് പിന്നീട് എറണാകുളത്ത് ഷൂട്ട് ചെയ്ത ആദ്യദിവസം തന്നെ ഫഹദ് വീണത് വലിയ വാർത്തയായിരുന്നു. സത്യത്തിൽ കുറച്ചു ക്രിട്ടിക്കലായിരുന്നു. ദൈവാധീനം കൊണ്ട് കാര്യമായി ഒന്നും പറ്റാതെ രക്ഷപ്പെട്ടത്. വീട്ടിലിരുന്ന് ഇലക്ട്രോണിക് റിപ്പയർ ജോലികൾ ചെയ്യുന്നയാളാണ് മലയൻകുഞ്ഞിൽ ഫഹദിന്‍റെ കഥാപാത്രം അനിൽകുമാർ എന്ന അനിക്കുട്ടൻ. ‘ രജിഷ വിജയൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തി.

ഫാസിൽ എന്ന നിർമാതാവിന്‍റെ പിന്തുണ സിനിമയുടെ മേക്കിംഗിൽ നിർണായകമായിരുന്നുവെന്ന് അണിയറ പ്രവർത്തകർ അടിവരയിടുന്നു. ‘എ.ആർ.റഹ്മാന്റെ സംഗീതം, സെറ്റ് വർക്കുകൾ, വിഷ്വൽ ഇഫക്ട്സ്, ആർട്ട് വർക്കുകൾ… അങ്ങനെ വലിയ ബജറ്റായ പടം കോവിഡ് കാരണം കുറേ വൈകിയെങ്കിലും അപ്പോഴെല്ലാം നല്ല സപ്പോർട്ടായി ഫാസിൽ എന്ന നിർമ്മാതാവു നിന്നത് ചിത്രത്തിന് വലിയ അനുഗ്രഹമായി.

എ ആർ റഹ്മാന്റെ ഈണത്തിലുള്ള മൂന്ന് ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. വരികളെഴുതിയതു വിനായക് ശശികുമാർ. വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്വേതാമോഹൻ എന്നിവരാണ് ഗായകർ

ജ്യോതിഷിന്‍റെ ആർട്ടിന്റെ രീതികളും എടുത്തു പറയേണ്ടതുണ്ട്. പടം കാണുന്പോൾ അവിടെയും ഇവിടെയുമൊക്കെ കുറച്ചു റിയൽ ലൈഫ് സംഭവങ്ങൾ തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. ഭൂമിക്കടിയിലുള്ള സീക്വൻസുകളുടെ മേക്കിംഗ് സത്യത്തിൽ ഒരു വെല്ലുവിളി തന്നെയാണെന്ന് ആ രംഗങ്ങൾ വ്യക്തമാക്കുന്നു. എറണാകുളത്തെ സെറ്റിലും ഈരാറ്റുപേട്ടയിലുമായിട്ടാണ് ഉരുൾപൊട്ടൽ സീനുകൾ ഷൂട്ട് ചെയ്തത്. വാഗമണ്‍, കുമളി എന്നിവിടങ്ങളിലും സീനുകളെടുത്തിട്ടുണ്ട്. നല്ല വെയിലുള്ള സമയത്തായിരുന്നു ഷൂട്ടിംഗ്. മഴക്കാലവും ഉരുൾപൊട്ടലുമൊക്കെ ക്രിയേറ്റ് ചെയ്തതാണ്. അതിന്‍റെ ക്രെഡിറ്റ് കലാസംവിധായകൻ ജ്യോതിഷ് ശങ്കറിനുള്ളതാണ്. അതിനെ സപ്പോർട്ട് ചെയ്യാൻ മാത്രമാണ് വിഷ്വൽ ഇഫക്ട്സ് ഉപയോഗിച്ചത് എന്നും ഈ ദൃശ്യ വിസ്മയം അടയാളപ്പെടുത്തുന്നു.

ഭൂമിക്കടിയിൽ പെട്ടുപോയ ആളിന്‍റെ സീനുകൾ..ഏറെ പഠനങ്ങൾക്കു ശേഷമാണ് ഭൂമിക്കടിയിലെ സീനുകളുടെ സെറ്റ് ചെയ്തെടുത്തതെന്നു ജ്യോതിഷ് ശങ്കർ പറയുന്നു. ഫഹദ് ഉൾപ്പെടെ എല്ലാവരുടെയും സംഭാവന അതിലുണ്ട്. ഇത്തരം സിനിമകൾ മുന്പു മലയാളത്തിൽ വന്നിട്ടില്ലല്ലോ. മാളൂട്ടി മാത്രമായിരുന്നു നമുക്കുള്ള റഫറൻസ്. ഇതു കുറച്ചുകൂടി വൈഡായി, വലിയ സ്ക്രീനിൽ കാണേണ്ട സിനിമയായിട്ടാണു ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഇത് പുതിയൊരു ശ്രമമാണ്. തിയറ്ററിൽ പോയി കണ്ട് ആസ്വദിക്കാനുള്ള വക ഇതിലുണ്ട്. സിനിമാറ്റിക് അനുഭവം തരുന്ന പടം തന്നെയാണ്.

ഷാമോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: