Friday, March 21, 2025
Homeസിനിമ"ഒരു വടക്കൻ തേരോട്ടം" ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ധ്യാൻ ശ്രീനിവാസൻ, തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ,
പുതുമുഖ നായിക
ദിൽന രാമകൃഷ്ണൻ,
മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ബിനുൻരാജ്  സംവിധാനം ചെയ്യുന്ന
‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
സുധീർ പറവൂർ,
ധർമജൻ ബോൾഗാട്ടി, വിജയകുമാർ,സലിം ഹസൻ,ദിലീപ് മേനോൻ,കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ,ദിനേശ് പണിക്കർ,സോഹൻ സീനുലാൽ,കിരൺ കുമാർ,ബോസ് സോപാനം,കലേഷ്, ജയ് വിഷ്ണു, ജെയിൻ,മൻസു മാധവ,
അരുൺ പുനലൂർ ,
കല സുബ്രഹ്മണ്യം, അംബിക മോഹൻ , പ്രിയ ശ്രീജിത്ത്,ഗീതു നായർ,സബിത, കൃഷ്ണവേണി, അർച്ചന,വിദ്യ,അനില ,
തനു ദേവി എന്നിവർക്കൊപ്പം
ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും   തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണൻ്റെ മകൻ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “ഒരു വടക്കൻ തേരോട്ടം “.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്ന് സംഗീതം പകർന്ന ഗാനം,ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ ആലപിക്കുന്നു.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ , സംഭാഷണം  നവാഗതനായ സനു അശോക് എഴുതുന്നു.

പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ്- സുര്യ എസ് സുബാഷ്,
ജോബിൻ വർഗ്ഗീസ്,
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്-
സനൂപ് എസ്,
സുനിൽ നായർ,
ദിനേശ് കുമാർ,
സുരേഷ് കുമാർ,
ബാബുലാൽ,
പ്രൊജക്ട് ഹെഡ്- മോഹൻ ( അമൃത )
എഡിറ്റിങ്ങ്-ജിതിൻ ഡി കെ,
കലാ സംവിധാനം- ബോബൻ
ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം
ഗായകർ-ഹരിശങ്കർ
വസുദേവ് കൃഷ്ണ,
നിത്യാ മാമൻ,
ശ്രീജ ദിനേശ്,
ബാക്ക് ഗ്രൗണ്ട് സ്കോർ-നവനീത്
സൗണ്ട് ഡിസൈൻ- സിനോയ് ജോസഫ്
പ്രൊഡക്ഷൻ കൺട്രോളർ-
എസ്സാ കെ എസ്തപ്പാൻ,
കളറിസ്റ്റ്-സി പി രമേശ്
മേക്കപ്പ്-സിനൂപ് രാജ്
കോസ്റ്റ്യൂംസ്-സൂര്യ ശേഖർ,
സ്റ്റിൽസ്-ഷുക്കു പുളിപ്പറമ്പിൽ
ഡിസൈനർ-അമൽ രാജു,
സ്റ്റുഡിയോ-ഏരീസ് വിസ്മയാസ് മാക്സ്,
സൗണ്ട് റെക്കോർഡിസ്റ്റ്- ഫ്രാൻസിസ് സി ഡേവിഡ്,
ചീഫ് അസോസിയേറ്റ് ഡയരക്ടർ-വിഷ്ണു ചന്ദ്രൻ,വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments