പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ നടന്ന ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണന്‍, ടി.പി. സോനു, അനുമൂത്തേടത്ത്, ആന്റണി പെരുമ്പാവൂര്‍, ശാന്തി ആന്റണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്.ആശിര്‍വ്വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവുമാണ്. സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.’വളരെ പ്ലസന്റൊയഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ.