Sunday, December 8, 2024
Homeസിനിമ" വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് ".

” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “.

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഒരുങ്ങുന്നു.
എറണാക്കുളം ഗോകുലം പാർക്ക് വെച്ച് നടന്ന
“വാഴ”യുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് “വാഴ ll – ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “എന്ന രണ്ടാം ഭാഗം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

വിപിൻ ദാസിന്റെ തിരക്കഥയിൽ സാവിൻ സ സംവിധാനം ചെയ്‌യുന്ന ഈ ചിത്രത്തിൽ “വാഴ”യിൽ അഭിനയിച്ച ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ് , അജിൻ ജോയി, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്,ഐക്കോൺ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ,ഐക്കോൺ സിനിമാസ് എന്നിവർ ചേർന്നാണ്
ഈ ചിത്രവും നിർമ്മിക്കുന്നത്
നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലും മലയാളത്തിലെ മറ്റു താരങ്ങളും അഭിനയിക്കുന്നു.

2025 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments