17.1 C
New York
Thursday, August 11, 2022
Home Cinema ഹോട്ട് ഫ്ലാഷ്. സ്മിത സതീഷിൻ്റെ ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു.

ഹോട്ട് ഫ്ലാഷ്. സ്മിത സതീഷിൻ്റെ ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു.

- അയ്മനം സാജൻ PRO

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജും, മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രമാണ് ഹോട്ട് ഫ്ലാഷ്. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിൽ പുതുമുഖ സംവിധായികയ്ക്കുള്ള അവാർഡ് നേടിയ സ്മിത സതീഷ്, പൗർണ്ണമി ഫിലിംസിൻ്റ ബാനറിൽ സംവിധാനം ചെയ്യുന്ന ഈ സോഷ്യൽ അവേർനസ് ചിത്രം സ്മിത സതീഷ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

സ്ത്രീയുടെ മാനസിക, ശാരീരിക മാറ്റങ്ങൾ, പൊതു സമൂഹത്തിൽ അവതരിപ്പിക്കണം എന്ന ആഗ്രഹമാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ. സ്ത്രീകൾ ഉള്ളിൽ മാത്രം ഒതുക്കി വെയ്ക്കുന്ന വൈകാരിക തലങ്ങളിലൂടെയാണ്, ഒരു സൈക്കോളജിക്കൽ കൗൺസിലർ കൂടിയായ സ്മിത സഞ്ചരിച്ചത്.ആർത്തവ ,ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയിൽ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ ഈ ചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നു.(മെ നോപോസ്) ആർത്തവ വിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട് .വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ.എല്ലുകളുടെ ബലക്കുറവ്, അമിതഭാരം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, മുടികൊഴിച്ചിൽ, യോനി വരൾച്ച, അണുബാധ, സ്വയം മൂത്രം പോകുക, തുടങ്ങീ ആർത്തവ വിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും, ശരീര പ്രക്രീയകളെ ബാധിക്കുകയും ചെയ്യും .കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് ജീവിത പങ്കാളി സഹാനുഭൂതിയോടും, സ്നേഹത്തോടെയും പെരുമാറിയാൽ, സ്ത്രീകൾക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും എന്ന് കഥാമുഹൂർത്തങ്ങളിലൂടെ പറഞ്ഞു തരുകയാണ് ഹോട്ട് ഫ്ലാഷ് എന്ന ഹൃസ്വചിത്രം.

ചുരുങ്ങിയ ദിവസങ്ങളിൽ വലിയ പ്രതികരണമാണ് ഈ ഹൃസ്വചിത്രം ഉണ്ടാക്കിയത്.പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ വർക്ക് ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ എന്നിവർ മികച്ച അഭിപ്രായവും, പിന്തുണയുമായെത്തി.സമൂഹത്തിന് വലിയൊരു ബോധവത്കരണവും ,മെസ്സേജും നൽകുകയാണ് ഹോട്ട് ഫ്ലാഷ്.

പൗർണ്ണമി ഫിലിംസിനുവേണ്ടി സ്മിത സതീഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഹോട്ട് ഫ്ലാഷ്.ഡി.ഒ.പി,എഡിറ്റിംഗ് – ബ്രിജേഷ് മുരളീധരൻ, ഗാനങ്ങൾ, സംഗീതം – കിരൺ കൃഷ്ണൻ, ആലാപനം – അശ്വതി ജയരാജ്, കോസ്റ്റ്യൂം, മേക്കപ്പ് – രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോ, അസോസിയേറ്റ് ഡയറക്ടർ – കിരൺ കൃഷ്ണൻ, അസിസ്റ്റൻറ് ഡയറക്ടർ -ലിഖിതനോർമൻ ,അഞ്ജലി കെ.എ, പി.ആർ.ഒ- അയ്മനം സാജൻ.

സ്മിത സതീഷ്, മനോജ് സുബ്രഹ്മണ്യൻ, മീര കൃഷ്ണൻ, അഭിരാമി ജോതിഷ്, അനുരാധ ഗോപിനാഥ്, ഗിരിജ വേണുഗോപാൽ എന്നിവർ അഭിനയികുന്നു.

അയ്മനം സാജൻ PRO

Facebook Comments

COMMENTS

- Advertisment -

Most Popular

സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും

ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. 1. തൊഴിലാളിയും തൊഴിലുടമയും...

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: