17.1 C
New York
Monday, August 15, 2022
Home Cinema സിനിമ ആസ്വാദനം

സിനിമ ആസ്വാദനം

രാജേഷ്‌ വെട്ടിയാർ✍

ഇഷ്ടസിനിമയെപ്പറ്റി
ചോദിക്കുമ്പോൾ മനസ്സിൽ ഒരുപാട് ചിത്രങ്ങൾ കടന്നുവരും.
വിജയിയുടെ തുള്ളാതെ മനവുംതുള്ളും, വിജയ് സേതുപതിയുടെ 96.
മോഹൻലാലിൻ്റെ താളവട്ടം.മമ്മൂട്ടിയുടെ യാത്ര. ബിജു മേനോൻ്റെ വെള്ളിമൂങ്ങ.. അങ്ങനെ അങ്ങനെ
നമ്പർ വൺ ഏത്… എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു….

ഇക്ബാൽ കുറ്റിപ്പുറത്തിൻ്റെ രചനയിൽ,, കമൽ തിരക്കഥയും സംവിധാനവും ചെയ്ത,, ബിജുമേനോനും സംയുക്ത വർമ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച,, രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ ഹിന്ദുസ്ഥാനിസംഗീതത്തിൻ്റെ താളത്തിൽ ഗസലിൻ്റെ ഈണത്തിൽ കഥ പറഞ്ഞ #മേഘമൽഹാർ.,,, എന്തൊരു പ്രണയകാവ്യമാണത്…
പതുക്കെ ശാന്തമായി ഒഴുകുന്ന പുഴപോലെ… ഓർമ്മകളെ നെഞ്ചിൽ ചേർത്ത് പിടിച്ച്.. മനസ്സിനെപിടിച്ച് പൂട്ടിയിട്ട് ,ശ്വാസം മുട്ടി അവസാന നിമിഷം വരെയും കണ്ടിരിക്കുന്ന…. ഇടക്കൊക്കെ കണ്ണ് അറിയാതെ നിറഞ്ഞ് തുളുമ്പുന്ന, വിവാഹിതരായിപ്പോയ രണ്ടുപേരുടെ മനോഹരമായ പ്രണയവും പ്രണയ ഓർമ്മകളും…

അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതമേനോൻ്റെയും കഥയാണിത്. രാജീവൻ ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്… നന്ദിത മേനോൻ ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തു.. ഇവർക്ക് ഒരു മകളുണ്ട്. യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു… അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസ്സിലാക്കുന്നു… ഈ സമയത്ത് രാജീവന് ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസ്സിലാക്കുകയും,, അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥതലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നു… നന്ദിത ചെയ്യേണ്ട ഒരു ഇൻ്റർവ്യൂവിനായി രാജിവന് നന്ദിതക്കൊപ്പം പോകേണ്ടിവരുന്നു.. കടത്തുകയറിയുള്ള ആ യാത്രയിൽ,, രാജിവിൻ്റെ ഓർമ്മകളിൽ നിന്ന് വഞ്ചിയിൽ വെച്ച് ഇതാണ് തൻ്റെ ബാല്യകാല കാമുകൻ എന്ന് നന്ദിത തിരിച്ചറിയുന്നു…
പക്ഷേ രാജീവിനോട് വെളിപ്പെടുത്തുന്നില്ല,.. രാജീവ് പാടുന്ന മനോഹരമായ ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ ചുവടുവെച്ചപാട്ടിന് ഇടയിൽ നന്ദിതയിൽ ഓടിയെത്തുന്ന ഓർമ്മകൾ… വല്ലാത്ത ഉൾത്തുടിപ്പോടുകൂടിയെ നമുക്ക് കണ്ടിരിക്കാൻ കഴിയു….

“ഒരു നറു പുഷ്പമായി എൻ നേർക്കു
നീളുന്ന മിഴിമുന ആരുടേതാകാം

ഒരു മഞ്ജു ഹർഷമായി
എന്നിൽ തുളുമ്പുന്ന നിനവുകൾ
ആരെയോർത്താവാം…”

ചിത്രത്തിലെ ഏറ്റവും ആകർഷിച്ചതിൽ ഒന്ന് ഓ.എൻ.വി എഴുതി എസ്സ്.രമേശൻനാരായണൻ സംഗീതം നല്കിയ ആ ഗാനമാണ് ദൈവമേ….. എന്താ ഫീൽ…..

നന്ദിതയുടെ ഓർമ്മകൾ വല്ലാതെ ഉറക്കം കെടുത്തുമ്പോൾ അത് തുറന്നു പറയാൻ തന്നെ രാജീവ് തീരുമാനിക്കുന്നു..
തന്നെ തിരിച്ചറിഞ്ഞ കാര്യം പറയാനാണ് രാജീവ് ആഗ്രഹിക്കുന്നതെന്നു കരുതിയ നന്ദിത ഞെട്ടി കരഞ്ഞു.. പിണങ്ങിക്കൊണ്ട് മടങ്ങിപ്പോകുന്നു….
യാദൃശ്ചികമായ ഒരു യാത്രയിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു… പക്ഷേ അവർ തമ്മിൽ സംസാരിക്കുന്നില്ല.. പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിന്റെ ഒരു കോപ്പി കുട്ടുകാരി മുഖേന രാജീവിന് നല്കുന്നു….

എൻ്റെ
പഴയ കളിക്കൂട്ടുകാരന്…..
സ്വന്തം
ശ്രീക്കുട്ടി,,,

നന്ദിത ശ്രീക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ
രാജിവ്, എന്തു പ്രശ്നമുണ്ടായാലും തമ്മിൽ കാണണം എന്നു പറയുന്നു.. ഒരു പ്രാവശ്യം മാത്രം… ശേഷം നേരിൽ കണ്ടാൽ പോലും മുന്നിൽ വരില്ല എന്ന വാക്കിൽ തമ്മിൽ കാണുന്നു…

എല്ലാം പറഞ്ഞ്.ചെയ്തു പോയ തെറ്റിൽ മാപ്പ് പറയുന്ന രാജീവ് പറയുന്നു.

“എല്ലാം മറക്കാം നന്ദിതയേയും മനസ്സിൽ തോന്നിയ പ്രണയവും എല്ലാം….പക്ഷേ കണ്ണിൽ നിന്ന് കാഴ്ചമറയുംവരെ കരഞ്ഞുകൊണ്ട് കൽപ്പടവിൽ നിന്ന ആ പാവാടക്കാരിയെ.. കളിക്കൂട്ടുകാരിയെ എൻ്റെ ശ്രീക്കുട്ടിയെ മറക്കാൻ മാത്രം എന്നോട് പറയരുത്.. അത്….അതെൻ്റെ അവകാശമാണ്…”

തിരിഞ്ഞു നടക്കുന്ന രാജീവിനോട്,, നമുക്ക്
കന്യാകുമാരിയിൽ ആ കുളക്കടവിൽ ആ കൽപ്പടവിൽ നീ എപ്പോഴെങ്കിലും വരുമ്പോൾ എന്നെ ഓർക്കുമോ… എന്ന് ഞാൻ കോറിയിട്ട ആ കൽപ്പടവിൽ….
ഒന്ന് പോകാം എന്ന് പറയുന്നു.
ശേഷം രണ്ടാളും കന്യാകുമാരിയിലേക്ക് പോകുന്നു…. മനസ്സിൽ വല്ലാത്ത വേലിയേറ്റത്തോടെയെ ആ രംഗങ്ങൾ കാണാൻ കഴിയു,,,, ചിത്രത്തിൻ്റെ പലഭാഗത്തും, അത് ഇപ്പോൾ കാണുമ്പോഴും കണ്ണുകൾ നിറഞ്ഞ് തുളുമ്പും… അത്ര മനോഹരമാണ് അതിൻ്റെ ഓരോ ഭാഗവും….

അവസാനം… ഇനി ഒരിക്കലും നേരിൽ കണ്ടാൽ പോലും തമ്മിൽ പരിചയം ഭാവിക്കില്ല എന്ന ഉറപ്പിൽ അവർ പിരിയുന്നു….
വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടുന്നു… കന്യാകുമാരിയിൽ വെച്ചുതന്നെ….
ഒരുമിച്ച് പഠിച്ച നന്ദിതയുടെ ഭർത്താവും
രാജിവിൻ്റെ ഭാര്യയും തമ്മിൽ തിരിച്ചറിഞ്ഞിട്ടും അപരിചിതരെപ്പോലെ അവർ നന്ദിതയും രാജീവും പെരുമാറുന്നു,,,,
നന്ദിതയുടെ കൂട്ടുകാരി പറയുന്നത് പോലെ,,,,

“നമ്മളെ നമ്മൾക്ക് വിശ്വാസമുണ്ടെങ്കിൽ ഇത്തരം പ്രണയങ്ങൾ ഒരു സുഖമാണ് പ്രത്യേകിച്ചും ആ ഓർമ്മകൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവർക്ക് “

ബട്ട് മനസ്സിൽ അഗാധമായി അത്ര തീവ്രമായി പ്രണയിക്കുന്നവർക്ക് അതിന് കഴിയുമോ….??
നമുക്ക് വേണ്ടിയല്ല ഓരോ മനുഷ്യൻ്റെയും ജീവിതവും… നമ്മളെ സ്നേഹിക്കുന്നവർക്ക് കൂടിയാണ് എന്ന് ഓർമ്മപ്പെടുത്തിയ അതി മനോഹരമായ ഇക്ബാലിൻ്റെ കഥക്ക് കമൽസാറിൻ്റെ ഉജ്വലമായ തിരക്കഥയും സംവിധാനവും….
ഇനി എത്രവർഷങ്ങൾ കഴിഞ്ഞാലും കണ്ണിൽ നിന്ന് കാഴ്ചമായുംവരെ കളിക്കൂട്ടുകാരിയെ നോക്കി ഇരുന്ന രാജീവും,,
കരഞ്ഞുകൊണ്ട് കൽപ്പടവിൽ നിന്ന ശ്രീക്കുട്ടിയും മനസ്സിലുണ്ടാവും… നന്ദി കമൽ സാർ.. നന്ദി…. ഇക്ബാൽ കുറ്റിപ്പുറം…..
നന്ദി… ബിജുമേനോൻ
നന്ദി…. സംയുക്ത….

“ഒരു നറു പുഷ്പമായി എൻ നേർക്കു
നീളുന്ന മിഴിമുന ആരുടേതാകാം…..”

——– ജി.രാജേഷ്

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: