അയ്മനം സാജൻ – മലയാള സിനിമാ വാർത്തകൾ അടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കുന്ന സിനിമാ പ്രേമികൾക്ക് സുപചരിതാനാണ് അയ്മനം സാജൻ.
മുപ്പത് വർഷമായി നിരവധി സിനിമകളുടെ പബ്ലിക്ക് റിലേഷൻ ഓഫീസറായി (പി.ആർ.ഒ-) വർക്ക് ചെയ്യുന്ന സാജൻ, ആദിപാപം മുതൽ നിരവധി ചിത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. അമരം, സവിധം, കണ്ണകി, വേനൽ, ചുരം, പോക്കിരിരാജ, കമൽ ഹാസൻ്റെ ദശാവതാരം തുടങ്ങീ ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. പി.ആർ.ഓ എന്നതിനൊപ്പം അറിയപ്പെടുന്ന ഒരു ചെറുകഥാകൃത്ത് കൂടിയാണിദ്ദേഹം. കോട്ടയം ജില്ലയിൽ അയ്മനത്ത് ജനിച്ചു. ഇപ്പോൾ ആലപ്പുഴ കുട്ടനാട്ടിലെ കൈനടിയിലാണ് താമസം.

പ്രസിദ്ധമായ, കുട്ടനാട് ഫിലിം ക്ലബ്ബിൻ്റെ സ്ഥാപകനും ഇപ്പോഴത്തെ . പ്രസിഡണ്ടും കൂടിയാണ്. കഴിഞ്ഞവർഷം കുട്ടനാട് ഫിലിം ക്ലബ്ബിനു വേണ്ടി സംവിധാനം നിർവ്വഹിച്ചു മനോരമ മ്യൂസിക്ക് റിലീസ് ചെയ്ത ‘കാവാലം ചുണ്ടൻ’ ആൽബം .നിരവധി പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയെടുത്തു. .അയ്മനം സാജൻ ബ്ലോഗ്, കുട്ടനാട് ഫിലിം ടാക്കീസ് എന്നീ യൂറ്റ്യൂബ് ചാനലുകൾ കൂടാതെ, ഈയിടെ തുടങ്ങിയ .ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്.
സിനിമാ വിശേഷങ്ങളും വാർത്തകളുമായി അയ്മനം സാജൻ ഇനി മുതൽ മലയാളി മനസ്സിൽ നമ്മോടൊപ്പം ചേരുകയാണ്. മലയാള ചലച്ചിത്ര വാർത്താ ലോകത്തെ പ്രഗത്ഭനായ അയ്മനം സാജന് ‘മലയാളി മനസ്സി’ലേക്ക് സ്വാഗതം.

ആശംസകൾ 🌹🌹🌹🌹
ആശംസകൾ 🌹🌹🌹😍