17.1 C
New York
Wednesday, September 22, 2021
Home Cinema സിനിമയും സാഹിത്യവും.. (ലേഖനം)

സിനിമയും സാഹിത്യവും.. (ലേഖനം)

✍സബിത്ത് കെ. ജി

സിനിമയും സാഹിത്യവും തമ്മിൽ വളരെ അന്തരമുണ്ട് സാഹിത്യം നിർവഹിക്കുന്ന ചരിത്രതീത കടമകൾ വാണിജ്യ സിനിമകൾ നിർവഹിക്കുന്നില്ല. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണൻ, ജി അരവിന്ദൻ, ടിവി ചന്ദ്രൻ, ഭരത് ഗോപി, ജോൺ എബ്രഹാം തുടങ്ങിയവരുടെ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ മലയാളത്തിലെ വാണിജ്യ സിനിമകൾ എല്ലാം എന്ത് സന്ദേശമാണ് അല്ലെങ്കിൽ എന്ത് സംഭാവനയാണ് സമൂഹത്തിന് നൽകുന്നത്.

ഒരു സിനിമയെന്നാൽ ഒരു കൂട്ടായ്മയാണ് അതിനു സ്വീകാര്യത ലഭിക്കുന്നത് അത് സമൂഹത്തിന്റെ ശബ്ദമാകുമ്പോൾ മാത്രമാണ്. ഇവിടെ ഒരു വാണിജ്യ സിനിമയെടുത്താൽ അതിൽ പല രംഗങ്ങളും യാഥാർഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതായിരിക്കും.

നമുക്ക് ദൃശ്യം എന്ന സിനിമയെടുക്കാം ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തും ജോർജ്യൂട്ടി എന്ന കഥപാത്രം നീതി നിയമ സംവിധാനത്തെ വളരെ സമർത്ഥമായി കബളിപ്പിച്ചു രക്ഷപ്പെടുന്നു. അത് നിത്യ ജീവിതത്തിൽ സാധ്യമായ കാര്യങ്ങളാണോ,? അതു പോലെ രഞ്ജി പണിക്കരുടെ പഴയ ആക്ഷൻ സിനിമകളിൽ കാണുന്ന രംഗങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് പക്ഷെ അതിനെതിരെ ഒരു ഭരത് ചന്ദ്രൻ ips ആകാനോ ജോസഫ് അലക്സ് ias ആകാനോ ആർക്കും കഴിയില്ല. ഇനി ഈ വസ്തുതകളെയെല്ലാം നമുക്ക് സിനിമയല്ലേ അത് കലാരൂപവും ഒരു എന്റർ ടൈനർ അല്ലെ എന്ന ചോദ്യം വരാം. വാണിജ്യ സിനിമകളല്ലേ അതിനാൽ പ്രേക്ഷകരെ സിനിമക്ക് മുൻപിൽ പിടിച്ചിരുത്തുന്നത് സിനിമപ്രവർത്തകരുടെ കടമയല്ലേ? എന്ന ചോദ്യം വരും. എന്നാൽ പോലും സിനിമ എന്ന കലാരൂപത്തിന് സമൂഹത്തിനോട്‌ കടമയുണ്ട് അത് നിത്യ ജീവിതവുമായി ബന്ധപ്പെട്ടതും യാഥാർഥ്യവുമായി സാമ്യം ഉള്ളതുമായിരിക്കണം. അതാണ് സിനിമയെ സമൂഹവുമായി ബന്ധിപ്പിക്കാൻ ഉള്ള കണ്ണി.

ഇനി സിനിമയെ അപേക്ഷിച്ചു സാഹിത്യത്തെ വിലയിരുത്താം സിനിമയും സാഹിത്യവും തമ്മിലുള്ള വ്യത്യാസം സിനിമ ദൃശ്യങ്ങളിലൂടെയാണ് അത് പ്രേക്ഷകരിൽ എത്തുന്നത് എന്നാൽ സാഹിത്യം അക്ഷരങ്ങളായി വായനക്കാരിൽ എത്തുന്നു. അക്ഷരങ്ങൾക്ക് സൈബർ യുഗത്തിൽ ഡിജിറ്റൽ രൂപം കൈവന്നിട്ടുണ്ടാകും. പക്ഷെ, അക്ഷരങ്ങളാണ് സാഹിത്യം എന്ന കലയെ മുന്നോട്ട് നയിക്കുന്നത് സാഹിത്യവും സിനിമയും കേവലം കഥകൃത്തിന്റെയോ നോവലിസ്റ്റിന്റെയോ ഭാവനയാൽ രൂപം പ്രാപിച്ചവയാണ്. അത് പോലെ സിനിമയിലും ഒരു കഥയുണ്ടാകും തിരക്കഥയുണ്ടാകും ഇതിന് അനുസരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. പക്ഷെ സാഹിത്യത്തെ അപേക്ഷിച്ചു സിനിമക്ക് കൂടുതൽ സൗകര്യ പ്രധാനമായ സംവിധാനം ഉണ്ട്. ക്യാമറ ദൃശ്യങ്ങളിലൂടെ കഥ കുറെയല്ലാം പറഞ്ഞു പോകാം എന്നാൽ സാഹിത്യം അതിന് സാധ്യമല്ല ഒരു നോവലിന്റെ വിജയം പ്രധാനമായും നോവലിസ്റ്റിന്റെ വിജയമാണ്.

എന്നാൽ ഒരു സിനിമയുടെ വിജയവും പരാജയവും അതിന്റെ അണിയറ പ്രവർത്തകർ മുഴുവൻ ഉത്തരവാദികൾ ആയിരിക്കും. സിനിമ നിർവഹിക്കുന്ന കടമകൾ അതിനേക്കാൾ കൂടുതൽ അച്ചടി മാധ്യമങ്ങൾ നിർവഹിക്കുന്നു. അത് വർത്തമാന പത്രങ്ങൾ ആയാലും ആനുകാലികങ്ങൾ ആയാലും. ലക്ഷങ്ങൾ കോപ്പികൾ വരെ വിറ്റു പോയ പുസ്തകങ്ങൾ ഇന്ന് ലോക സാഹിത്യത്തിൽ ഉണ്ട്. ഇനി സിനിമയെയും സാഹിത്യത്തെയും മാറ്റി നിർത്തിയാൽ ഒരു പടി മുന്നിൽ നാടകമാണ്. നാടകം ഒരു സാഹിത്യ രൂപമാണ് എന്നാൽ അത് പ്രേക്ഷകരുടെ മുൻപിൽ നേരിട്ട് നടന്നു കൊണ്ടിരിക്കുന്ന ദൃശ്യവിഷ്ക്കാരം ആണ്

✍സബിത്ത് കെ. ജി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: