17.1 C
New York
Tuesday, December 5, 2023
Home Cinema വീ. മിസ്റ്ററി സസ്പെൻസ് ത്രില്ലർ.കേരളത്തിൽ. (അയ്മനം സാജൻ പി.ആ.ഓ)

വീ. മിസ്റ്ററി സസ്പെൻസ് ത്രില്ലർ.കേരളത്തിൽ. (അയ്മനം സാജൻ പി.ആ.ഓ)

വീക്കെൻ്റ് അടിച്ച് പൊളിക്കാനായി ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന യുവതി യുവാക്കളുടെ കഥ പറയുകയാണ് “വീ” എന്ന തമിഴ് ചിത്രം. ട്രൂ സോൾ പിക്ചേഴ്സിന്റെ ബാനറിൽ രൂപേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം തമിഴിലെ പ്രശസ്ത സംവിധായകൻ ഡാവിഞ്ചി ശരവണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു.

തമിഴ് നാട്ടിൽ 160 ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത് മികച്ച പ്രദർശന വിജയം നേടിയ “വീ ” എന്ന തമിഴ് ചിത്രം കേരളത്തിൽ ഉടൻ പ്രദർശനത്തിനെത്തുന്നു. വീക്കെന്റ് അടിച്ച് പൊളിക്കുന്നതിനായി 5 ബോയ്സും, 5 ഗേൾസും അടങ്ങുന്ന ഒരു സംഘം ബാംഗ്ലൂർ നിന്നും യാത്ര പുറപ്പെടുന്നു. പ്രണയവും തമാശകളും ഒക്കെ ആയി യാത്ര തുടരുന്നതിനിടയിൽ അതിലൊരാൾ പുതിയതായി വന്ന ഒരു ‘ആപ്പി ‘ നെ കുറിച്ച് പറയുന്നു.ജനന തീയതി നൽകിയാൽ മരണ തീയതി അറിയാൻ കഴിയും എന്നതായിരുന്നു ആ അപ്പി ന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാൻ അവർ മരിച്ചു പോയ ചിലരുടെ ജനന തീയതി നൽകി പരിശോധിക്കുന്നു. ആപ്പിന്റെ പ്രവർത്തനത്തിൽ കൗതുകം തോന്നിയ അവർ കൂടെയുള്ള പത്ത് പേരുടെയും ജനന തീയതി നൽകിയപ്പോൾ ,വന്ന അവരുടെ മരണ തീയതി, അവർ യാത്ര ചെയ്യുന്ന അതേ ദിവസത്തെ തന്നെ തീയതി ആയിരുന്നു.എല്ലാവരിലും ഒരു ഞെട്ടൽ പടർന്നെങ്കിലും, അവർ കാടിന് ഉള്ളിലുള്ള ഒരു റിസോർട്ടിൽ എത്തപ്പെടുന്നു. തുടർന്ന്, പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതും ആയ അവസ്ഥകളിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന ആ സംഘത്തിന്, തുടർന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഭീകരമായിരുന്നു. ‘ വീ ‘ എന്ന തമിഴ് സിനിമ ഈ വ്യത്യസ്തമായ കഥ അവതരിപ്പിക്കുകയാണ്.

സുന്ദരമായ മൂന്ന് ഗാനങ്ങളും, ഫൈറ്റും, ചെയിസും ഒക്കെ ആയി, ഒരു കൊമേർസ്യൽ തമിഴ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന ഒരു മിസ്റ്ററി സസ്പെൻസ് ത്രില്ലർ ആണ് ‘വീ ‘. ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നീ ലൊക്കേഷനുകളിലായി, സംവിധായകൻ ഡാവിഞ്ചി ശരവണനും, ഛായാഗ്രഹകൻ അനിൽ. കെ. ചാമിയും അടങ്ങുന്ന സംഘം സാഹസികമായും സാങ്കേതിക തികവോടെയും ആണ് വീ ചിത്രീകരിച്ചിരിക്കുന്നത്.

പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിർമിക്കാൻ തയ്യാറായതെന്ന് ട്രൂ സോൾ പിക്ചേഴ് സിന്റെ ഉടമ രൂപേഷ് കുമാർ പറയുന്നു. എയ്റോനോട്ടിക്കൽ എഞ്ചിനീയർ ആയ രൂപേഷ് കുമാർ വീ എന്ന ചിത്രത്തിന് ശേഷം, വ്യത്യസ്തമായ ചിത്രങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങളിലാണ് . പാലക്കാട്‌, കൊല്ലങ്കോട് സ്വദേശിയായ രൂപേഷ്, നല്ല ചിത്രങ്ങളുടെ നിർമ്മാണത്തിന് വേണ്ടി നല്ലൊരു ടീമിനെയും വാർത്തെടുത്തിരിക്കുന്നു. രൂപേഷ് കുമാറിൻ്റെ, ട്രൂസോൾ പിക്ചേഴ്സ് തന്നെയാണ് വീ തമിഴ്നാട്ടിൽ റിലീസ് ചെയ്തത്.നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഡാവിഞ്ചി ശരവണൻ ആണ് ‘ വീ ‘ യുടെ രചന, സംവിധാനം നിർവഹിച്ചിരിക്കുന്നത്. ട്രൂ സോൾ പിക്ച്ചേഴ്സിനു വേണ്ടി രൂപേഷ് കുമാർ നിർമ്മിക്കുന്ന വീ, ഡാവിഞ്ചി ശരവണൻ രചന – സംവിധാനം നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – അനിൽ. കെ. ചാമി, സംഗീതം – ഇളങ്കോ കലൈവാണൻ, എഡിറ്റിംഗ് – V. T. ശ്രീജിത്ത്‌, മാർക്കറ്റിംഗ് ഡിസൈനർ – M. R. A.രാജ്, P. R. O – അയ്മനം സാജൻ. വിതരണം – ട്രൂ സോൾ പിക്ച്ചേഴ്‌സ്. രാഘവ്, ലതിയ, സബിത ആനന്ദ്, RNR മനോഹർ, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ,റിനീഷ്, ദിവ്യൻ, ദേവസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: