17.1 C
New York
Saturday, October 16, 2021
Home Cinema രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

✍കെ. ആർ. സുകുമാരൻ തൃശൂർ

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ ക്കുള്ള ഒരു പുതിയ തിരിച്ചറിവാണ് നൽകുന്നത്.

ഗൂഗിൾ മീറ്റ് വഴിയുള്ള സംവാദങ്ങളും വാട്സാപ് മെസ്സേജുകളുമെല്ലാം മാറിയ പരിത സ്ഥിതിയിലെ ചരിത്രവും സംസ്കാരവുമാണ് വിളിച്ചറിയിച്ചത്.

ഇനി തിരശീലഉയരുന്നതിനു പകരം വിരൽത്തുമ്പിൽ ലിങ്കുകൾ തെളിയുകയാണ് ചെയ്യുന്നത്. ആദ്യ കാവ്യമായ വാല്മീകിയുടെ രാമായണത്തിന് ജി. അരവിന്ദൻ തന്റെ കാമറകൊണ്ട് പുതിയ ആഖ്യാനമെഴുതിയ കാഞ്ചന സീത എന്ന സിനിമയുടെ പ്രദർശനം ശ്രദ്ധിക്കപ്പെട്ടു. പഴയതായാലും ഈ തുടക്കത്തിന് ഒരു പുതുമയുണ്ടായിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തൃശൂർ, ഓറഞ്ച് ഫിലിം അകാദമി, ജനസംസ്കാര ചലച്ചിത്ര കേന്ദ്രം, സിനിമ വൈറസ് ഗ്രൂപ്പ് എന്നിവയുടെ രാമായണമാസത്തിലെ ചലച്ചിത്ര വായന നടന്നത്. ഇതൊരു പക്ഷെ ലോകത്ത് തന്നെ ആദ്യമായിരിക്കും.

കോവിഡ് ആക്രമണത്തിൽ മനുഷ്യ മനസ് മരവിച്ചിരിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു ഓൺലൈൻ പ്രദർശനം ആശ്വാസം തരുന്നത്. ലോകത്തെവിടെയും വേദനകളും ആസ്വസ്ഥതകളുമാണ് നമുക്ക് കാണാൻ കഴിയുന്നത്.. എന്നാൽ ഈ കൊച്ചു കേരളത്തിൽ പോലും ആരോഗ്യ വകുപ്പുദ്യോഗസ്ഥന്മാരും പോലീസും പട്ടാളവുംകൊറോണക്കെതിരെ തീർവാഴ്ച നടത്തുമ്പോൾ ഓരോ മലയാളിയും പ്രതിരോധനത്തിന്റെ വക്കിലാണ്. പുതിയ തലങ്ങൾ തേടി കൃഷി ചെയ്‌തും എഴുത്തുകാരൻ എഴുതിയും നെയ്ത്തുകാർ നെയ്‌തും കലാകാരൻ മാർ വരച്ചും ശില്പനിർമാണങ്ങൾ നടത്തിയും ജീവിച്ചുപോയി. അങ്ങനെ സർഗാത്മക സൃഷ്ടി നടത്തുന്നതിന് ഓൺലൈൻ ചലച്ചിത്രോത്സവം ഒരുകരുത്തുതന്നെയായിരുന്നു.

ഓരോ സിനിമയും ഓരോ പാഠ ഭേദങ്ങളാണ് മലയാളത്തിൽ നിന്നുംവന്ന കേരളത്തിന്റെ വ്യാഖ്യാനങ്ങൾ ലോകനിലവാരത്തിലുള്ള വ്യാഖ്യാനങ്ങൾ തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. ഇന്നത്തെ ചലച്ചിത്രോത്സവങ്ങളും മീഡിയ സ്കൂളുകളും ലക്ഷ്യം വെക്കുന്നത് വാണിജ്യ സിനിമകളെയാണ്. അപ്പോൾ ചലച്ചിത്ര വ്യാകരണങ്ങളും ക്‌ളാസിക് മാസ്റ്റേഴ്സ് സിനിമകളെ കുറിച്ചുള്ള ഗൗരവാവഹമായ പഠനങ്ങളുമാണ് നമുക്ക് നഷ്ടപെടുന്നത്. ആ നഷ്ടം നികത്താനാണ് ആഴവും പരപ്പുമുള്ള ചലച്ചിത്ര അന്വേഷണം ഇതിലൂടെ നടത്തുമ്പതെന്ന് പറയാനാഗ്രഹിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ പഠനങ്ങൾ ന്യൂ ജനറേഷനിൽ നടക്കുന്നുണ്ട് നാളെ ഇന്ത്യൻ സിനിമയും ലോക സിനിമയുമെല്ലാം കേരളത്തിന്റെ കൈകളിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ലോകോത്തര ഫിലിം ഫെസ്റ്റിവലൂകളായകാൻ, വേനീസ് ടോറന്റോ യൂറോപ്പിയൻ യുണിയൻ,ഒ ബേർ ഹൗസൻ, മറ്റു ഏഷ്യൻ ആഫ്രിക്കൻ ചലച്ചിത്രോത്സവങ്ങൾ വരെ നമ്മുടെസ്വീകരണത്തിന് കാത്തിരുന്നചരിത്രമാണിന്നുള്ളത്. ബാംഗ്ലൂർ, കൊൽക്കോത്ത, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, പൂനെ, ത്രിശൂർ ചലച്ചിത്രോത്സവങ്ങളും മറ്റും ഇതിന്റെ ഭാഗമാണെന്ന് പറയേണ്ടതില്ലാ.

ഓൺലൈൻ ചലച്ചിത്രോത്സവത്തിന്റെ ഫ്ലാറ്റ്ഫോം കോവിഡ് കാറ്റിലും കോളിലും പെടാതെ ഇനിയും പിടിച്ചു നിൽക്കുക തന്നെ ചെയ്യട്ടെ. അതിന്റെ കാപ്റ്റൻ ആയ ചെരിയാൻ ജോസഫാണ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ വന്നിരിക്കുന്നത്.ജൂലൈ -ആഗസ്ത് മാസത്തിൽ ദിവസം തോറും നടന്ന രാമായണ മാസത്തിലെ ചലച്ചിത്ര വായന പ്രേക്ഷകരെ മുഴുവൻ സന്തോഷിപ്പിച്ചെന്നു തന്നെ പറയാം ..

ഒരുപാട് ചലച്ചിത്രോത്സവങ്ങളിലും മറ്റും പങ്കെടുക്കുകയും അതിനെകുറിച്ച് പത്രമാസികകളിൽ റിപ്പോർട്ടെഴുതുകയും ചെയ്ത എന്നെപോലെയുള്ളവർക്ക് ഇതു പുതുമയല്ല എങ്കിലും സിനിമയിലെ മാസ്റ്റേഴ്സിനെയും സിനിമയുടെ ചരിത്രത്തിൽ വന്ന ക്ലാസ്സിക്കുകളെയും ഒരിക്കൽ കൂടി കാണുന്നതിനുള്ള ഒരു ശ്രമം കൂടിയായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.

ഇരുപത്തേഴ്‌ കഥാസിനിമകളും അറുപതിനല് ഡോക്യൂമെന്ററികളുംസഹിതം ആകെ തൊണ്ണൂറ്റി ഒന്ന് പ്രദർശനങ്ങളാണ് ഈ ഓൺലൈൻ ഫിലിം ഫെസ്റ്റിവലിൽ നടന്നത്.. ഇരുപത്തിഒണ് രാജ്യങ്ങളിൽ നിന്നുള്ള എൺപതോളം സംവിധായകരുടെ സിനിമകളാണ് ലോകം മുഴുവൻ കണ്ടതെന്നോർക്കണം. അതുപോലെ തന്നെ അണിയറശിൽപ്പികൾക് ഒരുപാട് പണികൾ അതിന്റെ പിന്നിൽ ഒരുക്കേണ്ടതായി വന്നിട്ടുണ്ട്. മാനസികമായും ശാരീരികമായും എത്രയെത്ര കഷ്ടപ്പാടുകളാണ് ചെറിയാൻ ജോസഫിനെ പോലുള്ളവർ അനുഭവിച്ചത്.

ഗ്രീക്ക് സംവിധായകനായ അഞ്ജലോ പൌലോ, മൈക്കൽ കാക്കോയാനീസ്, നായ്ക്കസ് കൗണ്ടർസ്, ജാകുലിൻ ലെൻസ്‌, ഇറ്റാലിയൻ സംവിധായകരയ വിക്ടോറിയോ ഡിസീക്ക, റിബെർട്ടോ ഫെല്ലിനി, ഗില്ലോ പൊന്തർക്കോവ, മിംമോ മഞ്ജലി, കാപ്പോ ഗോദിനോ, ഫ്രഞ്ച് സംവിധായകരായ ലൂയിമാൾ, ക്രിസ്മർക്കാർ, ഹെന്ദ്രി ജോർജ് ക്ലൂസോ, ആൻഡ്രി വൈദ, ജീൻ പിയർ മെൽവിൻ, ജീൻപിയാർജുനെറ്റ് ക്രിസ്ത്യൻ ബുടേൺസ്കി, ഫ്രാൻസോയ്‌സ് സൈഗൺ, ഹംഗേറിയൻ സംവിധായകൻ നിക്കോളയ പൂലെഫ്, റഷ്യൻ സംവിധായകരായ സെർജി പറഞജാനോവ്, അലക്സന്ദർ സുക്കരൊഫ്, മിഖായിൽ കലാട്ടോ സേവ്, ജർമ്മൻ സംവിധായകരായ വെർണോർ ഹെർസോഗ്, വോൾക്കർഷൈ റീനർ, ബ്രിട്ടീഷ്സംവിധായകരായ ലിന്റെ, ആന്റെടഴ്സൺ, കേന്ലോച്, ക്രിസ് കണ്ണിങ് ഹാം, പോളിഷ് സംവിധായകരയ റോമൻ പോലൻസ്കി, ജോസഫ് റുബാക്കോവ് സ്ക്കി, പയൂറ്റ് ബുസാക്കി, കനേഡിയൻ സംവിധായകരായ നോർമൻ മക്ലരൻ, ചെക്ക് അനിമേറ്റരായ ജീറി ട്രിങ്ക, നെതർലൻഡ് സംവിധായകൻ ബർട് ഹാൻസ്ട്രാ, ആർമിനിയൻ സംവിധായകൻ ഓട്ടോ വെസ്ഡാ പേലേഷ്യൻ, യൂ എസ് സംവിധായകൻ കരോൾ ബെല്ലർഡ്, സാഡി ബതി ഇങ്ങ്, ന്യൂസിലാൻഡിലെ തൈക വെറി, ആഫിക്കയിലെ ഓസ്മാനെ സെബാനെ, ഇമ്മോറി ഗോണ്ട, ഇദ്രിസ ഇതായ് ഗിസ്, ആര്യൻ കിഗോനോഫ് ജപ്പാനിലെ കനെട്ടോ ഷിന്റോ, തക്കാഷി ഇട്ടോ, മാത്‍സ് മോട്ടോ തോഷിയോ, ഇന്ത്യയിലെ ജി. അരവിന്ദൻ, ഋതിക് ഘട്ടക്ക് തുടങ്ങി നിരവധി സംവിധായകരും അവരുടെ സിനിമകളും ചർച്ചകളും എല്ലാം തന്നെ ഒരാഗോള ചലച്ചിത്രോത്സവമാക്കി മാറ്റിയെന്നു പറയാം…

1977 ജൂൺ 28ന് റിലീസ് ചെയ്ത രവി അവതരിപ്പിക്കുന്ന ജനറൽ പിക്ച്ചേഴ്സിന്റെ കാഞ്ചന സീത സി എൻ ശ്രീകണ്ഠൻ നായരുടെ ഒരു നാടകമാണ്. അതാണ് വിശ്വ പ്രസിദ്ധ ചലച്ചിത്രകാരനായ ജി അരവിന്ദൻ സിനിമയാക്കിയത്. വാല്മീകി രാമായണത്തിന് സെല്ലുലോയ്ഡിൽ പുതിയ ആത്മീയ വായനയാണ് അരവിന്ദൻ സാധ്യമാക്കിയത്.ഓരോ ഫ്രെയിമുകളും യഥാസ്ഥിതികചരിത്രത്തെആട്ടിമറിക്കില്ലെന്ന് പറയാതെ പറഞ്ഞു. എന്നിട്ടും ഒരുപാടുവിമർശനങ്ങൾ നേരിട്ടു. അങ്ങനെ എത്രയെത്ര സംഭവവികാസങ്ങൾ ഇന്ത്യൻ ചലച്ചിത്രത്തിന്റെ ചരിത്രത്തിൽ നടന്നിട്ടുണ്ട്.

പ്രകൃതിയും പുരുഷനും തമ്മിലുള്ള ഒരു ബന്ധമാണ് അരവിന്ദന്റെ ചലച്ചിത്ര രാമായണത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. രാമലക്ഷ്മണന്മാർ ശംഭൂകനെ തേടിയുള്ള കാട്ടിലുടെ നടക്കുന്ന വിവിധ ദൃശ്യങ്ങൾ മലയിലൂടെയുള്ള സൂര്യകിരണങ്ങൾ മനോഹരമായ മലയുംപുഴയും ചേരുന്നയിടങ്ങൾ ഓളസിൽക്കരങ്ങൾ മേച്ചിൽപുറങ്ങൾ മൃഗശബ്ദങ്ങൾ തുടങ്ങിയവ അരവിന്ദൻ ചിത്രീകരിച്ചത് ഒരു ഗോത്ര സംസ്ക്രീതിയെ സൂചിപ്പിക്കാനാണ്. സ്മാർട്ട്‌ സിറ്റികൾ വളർന്നപ്പോൾ ആ സ്മാർട് വിചാരമാണ് ഇന്ന് ഗോത്ര ആത്മീയത യെ മറച്ചു പിടിക്കുന്നത്. ഏത് നാഗാരികതയിലും ആ കുന്ന് കാട് മല ആദിവാസി സംസ്കാരത്തെ ക്കുറിച്ചുപറഞ്ഞുപോയാൽ മതം തരുമോ എന്ന ഒരുഭയം പുരോഹിതവർഗത്തിനുണ്ട്.

രാമായണത്തെ പോലെ ഇത്ര മനോഹരമായ പ്രകൃതി കാവ്യം ഇനി വേറെ ഉണ്ടാവില്ലെന്ന് തോന്നിപ്പിക്കുന്ന ദൃശ്യ വിതാനങ്ങൾപ്രേക്ഷകരിൽ മായാതെ നില്ക്കുന്നു.. ദണ്ഡകാരണ്യം കടന്ന് വാല്മീകിയുടെ ആശ്രമം വഴി തിരിച്ചെത്തുന്ന രാമനെ കാത്തിരിക്കുന്നത് കുറെ അസ്വാസ്ഥതകളാണ് .സ് ത്രീ -പുരുഷ സമാനതകളുടെ ചോദ്യ ശരങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുന്നത് രാജാവോ ദൈവമോ ഭർത്താവോ ?


നാടോടി പാരമ്പര്യത്തിന്റെ ചരിത്രവും സംസ്കാരവും ഈ അരവിന്ദരാമായണത്തിന്റെ വരും കാലസമസ്യയാണ്. കാഞ്ചന സീതയിൽ സീതയാണ് പ്രകൃതി. അതായത് സിനിമയിൽ സീതയുടെ പ്രത്യക്ഷ സാന്നിദ്ധ്യമില്ലെങ്കിലും ആദ്യാവസാനം വരെ അതിൽ സീതയുണ്ട്. അന്വേഷണങ്ങളെല്ലാം ചെന്നെത്തുന്നത് സീതയിലേക്കാണ് . സീത എന്ന ഗ്രാമത്തിലേക്കാണ്. കർമ്മങ്ങളോരൊന്നും സീതയെ ഓർമ്മിപ്പിക്കുന്നതോ അവളിലേക്കെത്തുന്നതോ അവളിൽ നിന്ന് തുടങ്ങുന്നതോ ആണ്. കാറ്റായും നിബിഡവനങ്ങളായും നദിയായും സീതയുടെ സാന്നിദ്ധ്യം പ്രകൃതി നിറവേറ്റുന്നു.

സീതയെക്കുറിച്ച് ഓർമ്മിക്കുമ്പോഴും ആ സാന്നിദ്ധ്യം പ്രസക്തമാകുന്ന സന്ദർഭം വരുമ്പോഴും പ്രകൃതിയായി അവർ കടന്നു വരുന്നു. ശ്രീരാമന്റെ വംശപാരമ്പര്യം അവകാശപ്പെടുന്ന ആന്ധ്രാപ്രാദേശിലെ ഒരു ഗോത്രവർഗ്ഗത്തിൽ പെട്ടവരെയാണ് “കാഞ്ചന സീതയിൽ “പ്രധാന കഥാപാത്രങ്ങളായിട്ടഭിനയിക്കാൻ അരവിന്ദൻ കണ്ടെത്തിയത്. രാജാവിന്റെ അധികാരങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത രാമനും ലക്ഷ്മണനുമൊക്കെ കാട്ടിലുടെ അലഞ്ഞു തിരിഞ്ഞു നടന്നു. ഇതിലെ ചലച്ചിത്ര ഭാഷ്യം പൊതുവെ മുന്നോട്ടു വെക്കുന്ന സൗന്ദര്യ മാനദണ്ന്ധങ്ങൾ അവർക്ക് ബാധകമായിട്ടില്ല. അതായത് അരവിന്ദന്റെ ചലച്ചിത്ര വ്യകരണത്തിലൂടെ സാധരണക്കാരായ ഗോത്ര വേഷത്തിൽ സഞ്ചരിക്കുന്ന മനുഷ്യരെയാണ് ദൃശ്യവൽക്കരിച്ചതത്രെ… അപ്പോൾ രാമരാജ്യവും അവിടത്തെ പൗരധർമ്മവും പ്രകൃതിയുമെല്ലാം വലിയ ആശങ്കകളായി ഓരോ ഫ്രെയിമിലുംകടന്നു വരുന്നുണ്ട് ഇത് പ്രേക്ഷകരിലേക്ക് പുതിയ സംവേദനക്ഷമതയാണ് കടത്തി വിടുന്നത്.

അശ്വമേധമോ രാമരാജ്യമോ ലവകുശാന്മാർക് പരിഗണനവിഷയമല്ലാത്തതുകൊണ്ടാണ് അവർ യാഗശ്വതിന് നേരെ അസ്ത്രങ്ങളയക്കാൻ ശ്രമിച്ചത്. എന്നാൽ ആ മക്കൾക്ക്‌ രാജ്യമില്ലെന്ന വസ്തുത വാല്മീകി മഹർഷി അവരെ ബോധ്യപ്പെടുത്തുന്നതിലൂടെയാണ് രാമായണം പൂർത്തീകരിക്കുന്നത്. സീതയെ മുൻ നിർത്തികൊണ്ടുള്ള സംഘർഷങ്ങളെ സംവിധായകൻ. ജി.അരവിന്ദൻ തന്റെ ആധുനിക ചലചിത്ര രാമായണത്തിലൂടെ വിലയിരുത്തുന്നു. അതുപോലെ തന്നെ കാഞ്ചനസീത കൂടാതെ മറ്റു അരവിന്ദൻസിനിമകളും വ്യത്യസ്തത പുലർത്തുന്നവയാണ്.

ഒരിടത്തൊരിടത്ത്, തമ്പ്, എസ്ത്തപ്പൻ, കുമ്മാട്ടി എന്നിവയെല്ലാം ലോക നിലവാരമുള്ള സിനിമകളാണ്. തമ്പ് കേരളത്തിലെ സർക്കസ്സി നെകുറിച്ചാണെങ്കിൽ ഒരിടത്തിൽ വൈദ്യുതി മൂലമുണ്ടാകുന്ന നന്മ തിന്മകളുടെ ചിത്രീകരണം മാളു എന്ന പെൺകുട്ടിയിലൂടെ വരച്ചുകാണിക്കുന്നു. അത് പുതിയ ദൃശ്യവിതാനങ്ങളാണ് പ്രേക്ഷകർക്കു നൽകുന്നത്.നെടുമുടി വേണു, തിലകൻ, വിനീത്, കൃഷ്ണൻകുട്ടി നായർ, ശ്രീനിവാസൻ, ചന്ദ്രൻ നായർ, സൂര്യ എന്നിവർ മത്സരിച്ചഭിനയിച്ചിട്ടുണ്ട്.ഏറ്റവും നല്ല സംവിധാനത്തിനുള്ള കേന്ദ്ര -സംസ്ഥാന അവാർഡുകൾ ഇതിന് ലഭിച്ചിട്ടുണ്ട്.

കുമ്മാട്ടി എന്ന സിനിമ യഥാർഥ്യവും ഭാവനയും ഇടകലർന്നു വരുന്ന ഒരു വിചിത്ര ലോകമാണ് കുട്ടി ത്തത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികൾ തന്നെയാണ് കുമ്മാട്ടിയിൽകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.പ്രകൃതിയിൽ മനുഷ്യനും ജീവജാലങ്ങളും ജന്തുക്കളുമെല്ലാം ഒന്നാണ്. സമൂഹത്തിൽ എല്ലാത്തിനും ജീവനും സ്നേഹവും ഉണ്ടെന്നുള്ള സന്ദേശമാണ് ഈ സിനിമയിലൂടെ അരവിന്ദൻ പറയുന്നത് മുതിർന്നവർ കാര്യമാക്കുന്നില്ലെങ്കിലും പ്രകൃതിയും മൃഗങ്ങളും കുട്ടികളെ സ്വാധ്വീ നിക്കുന്നുണ്ട് ഇതെല്ലാം കുട്ടികൾ വലിയ ഇടം കൊടുക്കുന്ന ഘടകങ്ങളാണ്. പരുന്തിനെ പോലെ പറക്കാനും മീനിനെ പോലെ ഒഴുകി നടക്കാനും കുമ്മാട്ടിയാകാനും കുട്ടികൾക്ക് കഴിയുമെന്നാണ് ഈ സിനിമ പറയുന്നത്. മൃഗമാവാനും തിരിച്ചു മനുഷ്യനിലേക്ക് രൂപം മാറി വരാനുമുള്ള ഒരു ചരിത്റാ വബോധമാണ് കുമ്മാട്ടി എന്ന സിനിമ നമുക്കു തരുന്ന ഏറ്റവും വലിയ ചരിത്രദൗത്യം. ബെസ്റ്റ് ഡയറക്ടർ ക്കുള്ള ദേശീയ പുരസ്‌കാരംഈ സിനിമക്ക് ലഭിച്ചിട്ടുണ്ട്.

അരവിന്ദന്റെ എല്ലാ സിനിമകളും വാർത്തമാനകാല ഭാരതീയാവസ്ഥയിലേക്ക് തുറന്നിട്ട വാതായനങ്ങളാണ്. പഴമയുടെ സത്തയും പുതുമയുടെ ഊർജ്ജവും സമ്മേളിക്കുന്ന ഒരു കലാ ചരിത്രം. അങ്ങനെയാണ് ജി.അരവിന്ദൻ മലയാളഭാഷയിലൂടെ ഇന്ത്യൻ സിനിമയ്ക്കും ലോകസിനിമയ്ക്കും ഒരധ്യായം തീർത്തതെന്നു പറഞ്ഞു നിർത്തട്ടെ.

✍കെ. ആർ. സുകുമാരൻ തൃശൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: