തമിഴിലെ സൂപ്പര്‍ നടന്മാരില് ഒരാളാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും തമിഴിലെ മികച്ച നടന്മാരില് ഒരാളായി മാറിയ താരമാണ് വിജയ് സേതുപതി. മികച്ച നിരവധി ചിത്രങ്ങളിലാണ് സേതുപതി അഭിനയിച്ചിട്ടുള്ളത്.
നായകനായി അഭിനയിക്കുമ്പോഴും കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ച കഥാപാത്രമാണെങ്കില്‍ മറ്റ് നായകന്മാരുടെ സിനിമയില്‍ വിജയ് സേതുപതി അഭിനയിക്കാറുണ്ട്.
നായകനായി നില്ക്കുമ്പോള് തന്നെ രജനികാന്തിന്റെയും വിജയിയുടെയും വില്ലനായി എത്തി ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട് സേതുപതി. നിരവധി ആരാധകരാണ് താരത്തിനുള്ളത്.
സേതുപതിയുടെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷം കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. രജനിയെയും വിജയിയെയും വിറപ്പിച്ച ശേഷം വിജയ് സേതുപതി കാര്‍ത്തിയെ വിറപ്പിക്കാന്‍ എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്
കാര്‍ത്തി നായകനാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ദാര്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയുടെ കരിയറിലെ 24മത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയിലാണ് വിജയ് സേതപതി വില്ലനായി എത്തുക എന്നാണ് റിപ്പോര്‍ട്ട്.
രാജു മുരുകന് ആണ് കാര്‍ത്തി ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിയും വിജയ് സേതുപതിയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
അതേസമയം വിജയ് സേതുപതി നായകനായി എത്തിയ വിഘ്നേഷ് ശിവന് ചിത്രം കാതുവാക്കുള്ള രണ്ട് കാതല്‍ എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു. നയന്‍താര, സാമന്ത എന്നിവരായിരുന്നു നായികമാരായി എത്തിയത്.