17.1 C
New York
Saturday, December 4, 2021
Home Cinema മോഹനേട്ടൻ്റെ സ്വപ്നങ്ങൾ.ശ്രദ്ധേയമാവുന്നു.

മോഹനേട്ടൻ്റെ സ്വപ്നങ്ങൾ.ശ്രദ്ധേയമാവുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

രക്തബന്ധത്തെക്കാളും, സ്നേഹ ബന്ധത്തേക്കാളും, സിനിമയെ സ്നേഹിച്ച മോഹനേട്ടൻ്റെ കഥ പറയുന്ന മോഹനേട്ടൻ്റെ സ്വപ്നങ്ങൾ എന്ന ഹ്യസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ, പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഷാജിമോൻ മയോട്ടിൽ സംവിധാനം ചെയ്യുന്നു. വർഷങ്ങളായി സിനിമാരംഗത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങിയ വൈക്കം ദേവാണ് പ്രധാന കഥാപാത്രമായ മോഹനേട്ടനെ അവതരിപ്പികുന്നത്. സാജൻ പുഴിക്കോൽ, ഷാജിമോൻ മയോട്ടിൽ ,കോട്ടയം പുരുഷൻ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയ്ക്ക് വേണ്ടി അർപ്പിച്ച ജീവിതമായിരുന്നു മോഹനേട്ടൻ്റേത്. വലിയൊരു നടനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി സിനിമാ ലൊക്കേഷനുകൾ കയറിയിറങ്ങി. വർഷങ്ങൾ കഷ്ടപ്പെട്ടിട്ടും ഒന്നുമായില്ല. കുടുംബം പട്ടിണിയിലായി. കുട്ടികളെ തൻ്റെ സ്വപ്നത്തിനനുസരിച്ച് വളർത്താനായില്ല.ഒടുവിൽ വിധിക്ക് കീഴടങ്ങി തളർന്നുവീണു.

സിനിമാരംഗത്ത് അഭിനയമോഹവുമായി ജീവിക്കുന്ന ആയിരങ്ങളുടെ കഥയാണ് മോഹനേട്ടൻ്റെ സ്വപ്നങ്ങൾ.തേങ്ങാപ്പഴം യൂട്യൂബ് ചാനലിൽ ഈ ചിത്രം കാണാം.

തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ, പയ്യാം തടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഷാജിമോൻ മയോട്ടിൽ സംവിധാനം ചെയ്യുന്നു. കഥ – സാജൻ പുഴിക്കോൽ, തിരക്കഥ, സംഭാഷണം, ക്യാമറ – ഗിരീഷ് ജി.കൃഷ്ണ, ക്രിയേറ്റീവ് ഹെഡ് – ശ്യാം എസ് സാലഗം, പി.ആർ.ഒ- അയ്മനം സാജൻ

സാജൻ പുഴിക്കോൽ, വൈക്കം ദേവ് ,ഷാജിമോൻമയോട്ടിൽ, കോട്ടയം പുരുഷൻ, ജയ്മോൻ, ജോമോൻ, നന്ദനസനീഷ്, ബീന, ശ്രുതി വെച്ചൂർ, ജിമ്മി, സജിമോൻ വർഗീസ്, മജു പൊതി, ജോജി അലക്സ്, റജിവാഴയിൽ, സ്നേഹ സുനിൽ ,അലക്സ് റോയ്, സ്റ്റീഫൻ ജോ എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: