17.1 C
New York
Monday, October 18, 2021
Home Cinema മെമ്മറി ഓഫ് മർഡർ ശ്രദ്ധേയമായി.

മെമ്മറി ഓഫ് മർഡർ ശ്രദ്ധേയമായി.

വാർത്ത: അയ്മനം സാജൻ പി.ആർ.ഓ

കൊറോണ എന്ന മഹാമാരിയുടെ മറവിൽ പ്രവാസികളെ ചൂഷണം ചെയ്യുന്ന റാക്കറ്റുകളുടെ കഥ ഹദയസ്പർശിയായി അവതരിപ്പിക്കുകയാണ്, മെമ്മറി ഓഫ് മർഡർ എന്ന അവയർനസ് മൂവി യിലൂടെ, ചലച്ചിത്ര സംവിധായകനും, ഛായാഗ്രാഹകനും കൂടിയായ അരുൺരാജ് .മാമ്പ്ര പാടം സിനിമാ കമ്പനിയുടെ ബാനറിൽ, അരുൺ രാജ് സംവിധാനവും, ഛായാഗ്രഹണവും നിർവ്വഹിക്കുന്ന മെമ്മറി ഓഫ് മർഡർ (ജാഗ്രത ) എന്ന ചിത്രത്തിൽ, ടിക് ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു. വീമ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിൻ മുരളി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൊറോണയുടെ മറവിൽ ഇപ്പോൾ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്ന, റാക്കറ്റുകളുടെ ചൂഷണത്തിൻ്റെ കഥ, ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
മാമ്പ്ര പാടം സിനിമാ കമ്പനിയുടെ ബാനറിൽ, അരുൺ രാജ്, ഛായാഗ്രഹണവും,സംവിധാനവും നിർവ്വഹിക്കുന്ന മെമ്മറി ഓഫ് മർഡർ ചിത്രീകരണം പൂർത്തിയായി. കഥ, തിരക്കഥ, സംഭാഷണം – പ്രഭാഷ്പ്രഭാകർ, സംഗീതം – എം.എം, എഡിറ്റിംഗ് – നിതിൻ നിബു, കല – ഫാരീസ്, മേക്കപ്പ് – ഫിലിപ്പ് സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീജിത്ത് പാണ്ഡവൻ പാറ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ -പ്രവീൺ കൃഷ്, സ്പോട്ട് എഡിറ്റർ – സ്റ്റീഫൻ ഗ്രാൻഡ്, അസിസ്റ്റൻറ് ഡയറക്ടർ – ദേവനാരായണൻ, സുജിത സിൻഡ്രില്ല, ക്യാമറ അസിസ്റ്റൻ്റ് – സാലു ജോർജ്, ആരോമൽ, ഡിസൈൻ – അർജുൻ സിബി, പി.ആർ.ഒ- അയ്മനം സാജൻ.

രാജീവ് പ്രമാടം, സുജിൻ മുരളി, ജിനി ജോയ്, അനന്യ ഷാജി (കുഞ്ഞാറ്റ ) അർച്ചന രാജഗോപാൽ, ശ്രീകുമാരൻ തമ്പി ,ബോബി കൊല്ലകടവ് ,രാജേഷ് മാമ്പ്ര പാടം, കൊച്ചുമോൻ വലിയപറമ്പിൽ, സാലു ജോർജ്, മഞ്ജു വലിയപറമ്പിൽ, ജിഷ്ണു എസ്, അൻസാർ നിസാം, രജിത രാജൻ, ഗീതു എസ്.കെ, ലക്ഷ്മി ചെറിയനാട്, ഐശ്വര്യ, രജിൻ, അഖിൽ എന്നിവർ അഭിനയിക്കുന്നു.കൊച്ചി, ഹരിപ്പാട്, ചെങ്ങന്നൂർ, മാമ്പ്ര പാടം, കൊല്ലകടവ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ,മെമ്മറി ഓഫ് മർഡർ, മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ റിലീസ് ചെയ്തു. മലയാളം പതിപ്പ്, ഗുഡ് വിൽ എൻ്റർടൈമെൻസ് കമ്പനി ചാനൽ ചിത്രംറിലീസ് ചെയ്തു.ചുരുങ്ങിയ ദിവസം കൊണ്ട് ചിത്രം പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു.
– അയ്മനം സാജൻ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...

കെ റെയിൽ ആരുടെ താല്പര്യം സംരക്ഷിക്കാൻ? .

കേരളത്തിൽ കെ റെയിൽ എന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വലിയ സംഭവമായി കൊണ്ടാടുന്ന കെ റെയിൽ അതിനായി 2000 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത് ഇത് വഴി അനേകം പേരുടെ കിടപ്പാടവും...
WP2Social Auto Publish Powered By : XYZScripts.com
error: