17.1 C
New York
Sunday, November 27, 2022
Home Cinema മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു.

മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു.

Bootstrap Example

റിപ്പോർട്ട്: വിവേക് പഞ്ചമൻ

ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.

‘മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതും. എന്നാൽ പിന്നീട് അത് നടന്നില്ല. ഇപ്പോൾ എല്ലാം ഒത്തുവന്നിരിക്കുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ആറുമാസത്തെ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ചിത്രീകരണം അടുത്തവർഷം തുടങ്ങാനാണ് പദ്ധതി.’–വിജയ് ബാബു പറഞ്ഞു.

മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. ലൂസിഫറിന് ശേഷം മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രവുമാണിത്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: