റിപ്പോർട്ട് തയ്യാറാക്കിയത്: സുനിൽ ചാക്കോ, കുമ്പഴ .
കൊച്ചി : കേരളത്തിലെ സിനിമ തിയറ്ററുകൾ ഉണർന്നു. ഉണർത്തിയത് വിജയ്‌യുടെ ‘മാസ്റ്റർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രവും. കോവിഡ് വിലക്കിനു ശേഷം തിയറ്ററുകളിൽ ആദ്യ ദിനം കിലുങ്ങിയത് കോടികളാണ്. ഏകദേശ 4.50 കോടി രൂപയാണ് വിജയ്, വിജയ് സേതുപതി ചിത്രം മാസ്റ്റർ കേരളത്തിലെ തിയറ്ററുകളിൽ ഇന്ന് ആദ്യദിനം വാരിയത്. ഇതൊരു ശുഭ സൂചനയാണ്. സിനിമ മേഖല ആകെ പ്രതീക്ഷയോടെ ഇതിനെ നോക്കി കാണുന്നു. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഈ പാത സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഈ ആവേശം നിലനിർത്താൻ മലയാളത്തിൽ നിന്ന് കുറെയേറെ ചിത്രങ്ങൾ റിലീസിനായി തയ്യാറെടുക്കുന്നുണ്ട്. 22 ന് ജയസൂര്യ അഭിനയിച്ച ‘വെള്ളം’ മാണ് കോവിഡ് വിലക്കിനു ശേഷം ആദ്യം ഇറങ്ങുന്ന മലയാള ചിത്രം. മമ്മൂട്ടിയുടെ ‘ ദി പ്രീസ്റ്റ് ‘ ആണ് ആദ്യം ഇറങ്ങുന്ന മലയാള സൂപ്പർ താര ചിത്രം. ഇതിന്റെ റിലീസ് ഫെബ്രുവരി 4 ന്. മാർച്ച് അവസാനം വരെ ഏതാണ്ട് 17 മുതൽ 20 വരെ ചിത്രങ്ങൾ റീലീസ്സിങ് നായി തയ്യാറെടുക്കുന്നുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻ ലാലിൻറെ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘ മാർച്ച് 26 ന് ഉള്ളൂ. അങ്ങനെ തിയറ്ററുകൾ വീണ്ടും ഉണരുന്നു :സ്‌ക്രീനുകളിളിൽ സിനിമയുടെ ദൃശ്യ വസന്തം വീണ്ടും ആരംഭിക്കുന്നു. കാത്തിരിക്കുക.
