17.1 C
New York
Tuesday, September 21, 2021
Home Cinema മാഡി എന്ന മാധവൻ. മാധവൻ എന്ന ബാലൻ്റെ സംഭവബഹുലമായ കഥ. മോഷൻ പോസ്റ്റർ പുറത്ത് -

മാഡി എന്ന മാധവൻ. മാധവൻ എന്ന ബാലൻ്റെ സംഭവബഹുലമായ കഥ. മോഷൻ പോസ്റ്റർ പുറത്ത് –

പി.ആർ.ഒ- അയ്മനം സാജൻ

ബുദ്ധിമാനായ മാധവൻ എന്ന ബാലൻ്റെ, ധീരമായ പോരാട്ടത്തിൻ്റെ കഥ പറയുന്ന മാഡി എന്ന മാധവൻ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ആൻമെ ക്രീയേഷൻസിനു വേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഫിലിമായൻ ഇന്ത്യ ആണ് ഈ ചിത്രത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നത്.

പ്രഭു, മാസ്റ്റർ അഞ്ജയ്, റിച്ച പാലോട് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, തലൈവാസൽ വിജയ്, സുൽഫി സെയ്ത്, നിഴലുകൾ രവി, ഷവർ അലി, റിയാസ് ഖാൻ ,വയ്യാ പുരി, കഞ്ചാ കറുപ്പ് ,മുത്തുകലൈ, അദിത് അരുൺ, ഭാനുപ്രകാശ്, നേഹഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.

മാധവൻ ദരിദ്രകുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, ബുദ്ധിയിലും, ധൈര്യത്തിലും, പ്രവർത്തനങ്ങളിലും ആരെയും കടത്തിവെട്ടും. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ മാധവന് അമ്മയായിരുന്നു തുണ. അതു കൊണ്ട് തന്നെ ദൈവമായിരുന്നു അവന് അമ്മ. സയൻസിൽ മിടുക്കനായ മാധവൻ, ചില കണ്ടുപിടുത്തങ്ങൾ നടത്തുന്നു.അതുമായി അവൻ ഒരു സയൻസ് മൽസരത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ വംശജനായ പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ആൽബെർട്ടിനെ പരിചയപ്പെടുന്നു. ആൽബെർട്ട് മാധവൻ്റെ കഴിവുകൾ മനസ്സിലാക്കുന്നു .ഇതിനിടയിൽ ആൽബെർട്ടിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു.ആൽബെർട്ടിനെ കണ്ടെത്താൽ മാധവൻ ചില ബുദ്ധിപരമായ നീക്കങ്ങൾ നടത്തുന്നു.പിന്നെ,മാധവൻ്റെ സംഭവബഹുലമായ ജീവിത കഥ ആരംഭിക്കുകയായി…

വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ഈ ചിത്രം, കുട്ടികൾക്കും, മാതാപിതാക്കൾക്കും നല്ലൊരു സന്ദേശവും നൽകുന്നുണ്ടെന്ന് സംവിധായകൻ പ്രതീഷ് ദീപു പറയുന്നു.മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും നിർമ്മിക്കുന്ന ഈ ചിത്രം ഫിലിമായൻ ഇന്ത്യ ഉടൻ റിലീസ് ചെയ്യും.

ആൻമെ ക്രീയേഷൻസിനുവേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന മാഡി എന്ന മാധവൻ എന്ന ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഛായാഗ്രഹണം – അജയൻ വിൻസൻ്റ്, ആ കാശ് വിൻസൻ്റ്, സംഭാഷണം – വി .പ്രഭാകർ, ഗാനരചന -എൻ.എ.മുത്തുകുമാർ, കുട്ടി രേവതി, സംഗീതം – ഔസേപ്പച്ചൻ, ഹേഷാം, ആലാപനം – മനോ, ഹരിഹരൻ, ചിത്ര, ചിന്മയി, സന്നിധാനൻ, രക്താഷ്, എ സിറ്റിംഗ് -വി.ടി.വിജയൻ, ഗണേഷ് ബാബു എസ്.ആർ, കല -തോട്ട ധരണി, കോറിയോഗ്രാഫി – പ്രസന്ന, റിച്ചാർഡ് ബർട്ടൻ, മേക്കപ്പ് – ദയാൽ, കോസ്റ്റ്യൂം – പ്രദീപ്, ആക്ഷൻ – അൻബു അരി വ്, പ്രൊജക്റ്റ് ഡിസൈൻ – സജിത്കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -കൃഷ്ണമൂർത്തി, കീയേറ്റീവ് സപ്പോർട്ട് – മഞ്ജു അനിൽ ,സ്റ്റിൽ – ശ്രീജിത്ത് ,ഡിസൈൻ -കോളിൻസ്, വിതരണം – ഫിലിമായൻ ഇന്ത്യ,പി.ആർ.ഒ- അയ്മനം സാജൻ.

പ്രഭു, മാസ്റ്റർ അഞ്ജയ്, റിച്ച പാലോട് ,തലൈവാസൽ വിജയ്, സുൽഫി സെയ്ത്, നിഴലുകൾ രവി, ഷവർ അലി, റിയാസ് ഖാൻ, വയ്യാ പുരി, കഞ്ചാ കറുപ്പ് ,മുത്തുകലൈ, അദിത് അരുൺ, ഭാനുപ്രകാശ്, നേഹഖാൻ എന്നിവർ അഭിനയിക്കുന്നു .

പി.ആർ.ഒ- അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: