17.1 C
New York
Wednesday, September 22, 2021
Home Cinema മലയാള സിനിമ കുടുംബത്തിലേക്കു മടങ്ങുമ്പോൾ ….

മലയാള സിനിമ കുടുംബത്തിലേക്കു മടങ്ങുമ്പോൾ ….

✍ - മനോജ് തോപ്പിൽ

“ഹോം” എന്ന സിനിമ മലയാളിയുടെ അവരറിയാതെ മാറ്റത്തിന് വിധേയമാക്കപ്പെടുന്ന കുടുംബ സങ്കല്പങ്ങളുടെ നേർക്കുള്ള വ്യംഗ്യമായ വിചാരണയാണ്‌. സ്മാർട്ട് ഫോൺ നമ്മുടെ സാമൂഹ്യ ജീവിതത്തിൽ സൃഷ്ടിച്ച ഗുണ ദോഷങ്ങൾ ദീർഘ കാലമായി ചർച്ച ചെയ്യപ്പെട്ടു വരുന്നതാണ്. “ഹോം ” അഭിസംബോധന ചെയ്യുന്നത് ഈ വിഷയത്തെ മാത്രമല്ല.

ഓരോ വ്യക്തിയുടെയും സന്തോഷ സന്താപങ്ങളും ക്ഷോഭവും എല്ലാം പ്രകടിപ്പിക്കാനുള്ള , പ്രകാശിപ്പിക്കാനുള്ള വേദിയാണ് കുടുംബം എന്നാണ് ഈ ചിത്രം പ്രഖ്യാപിക്കുന്നത്. പങ്കു വയ്ക്കപ്പെടാൻ വഴിയില്ലാതെ കെട്ടി നിർത്തപ്പെടുന്ന വികാരങ്ങൾ ആധുനിക കാലത്ത് പല ശാരീരികവും മാനസികവുമായ രോഗങ്ങളാൽ മനുഷ്യനെ തിരിഞ്ഞാക്രമിക്കുന്നുണ്ട്. തിരക്കേറിയ ജീവിത രീതിയുടെ ഒരു പാർശ്വ ഫലമാണിത് .

മക്കളുടെ എല്ലാ വേദനകളും പങ്കു വയ്ക്കാൻ സദാ സന്നദ്ധരായ മാതാപിതാക്കളാണ് ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും. മക്കളുടെ ക്ഷോഭവും പരിഹാസങ്ങളും ക്ഷമയോടെ ഏറ്റു വാങ്ങിക്കൊണ്ട് സ്നേഹം പകർന്നു കൊടുക്കുന്ന മനസ്സിനുടമകളാണ് അവർ.

കുടുംബത്തെ അവഗണിച്ച് , അതിൽ നിന്ന് ഓടി രക്ഷപ്പെടാൻ മോഹിക്കുന്നവരാണോ ആന്റണിയും ചാൾസും ? അല്ലേയല്ല. മാതാപിതാക്കളുടെ തണൽ കൊതിക്കുന്ന മക്കൾ തന്നെയാണ് ഇരുവരും . ഒരു കൊച്ചു കുടുംബത്തിന്റെ സ്വകാര്യ ദുഖങ്ങളിലേക്ക് , സന്തോഷങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് റോജിൻ തോമസ്.

“ഫിലിപ്സ് ആൻഡ് ദ മങ്കി പെൻ ” എന്ന ചിത്രത്തിലൂടെയാണ് റോജിൻ തോമസ് മലയാള ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം തന്നെയായിരുന്നു അത്. ഹോമിലെത്തുമ്പോൾ പൂർണ്ണ വളർച്ചയെത്തിയ ഒരു തിരക്കഥാ കൃത്തിനെയും സംവിധായകനെയും നമുക്ക് ദർശിക്കാനാകുന്നു .

ഹാസ്യ താരം എന്ന ലേബലിലായിരുന്നു ഇന്ദ്രൻസിന്റെ സിനിമാ അഭിനയ പ്രവേശം. പിന്നീട് മലയാളത്തിലെ സമാന്തര സിനിമാ സംവിധായകരുടെ പ്രിയ നായകനായി അദ്ദേഹം മാറി. കാടു പൂക്കുന്ന നേരം , ആളൊരുക്കം, വെയിൽ മരങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങൾ. ആളൊരുക്കത്തിലെ ഓട്ടം തുള്ളൽ കലാകാരനായ പപ്പു പിഷാരടിക്കു ശേഷം ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ തിളക്കമാർന്ന വേഷമാണ് ഹോമിലേത്. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഉള്ളിലേക്കാവാഹിച്ചു കൊണ്ടാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹാസ്യ താരം എന്ന ലേബൽ തന്നെയായിരുന്നു മഞ്ജു പിള്ളയ്ക്കും ലഭ്യമായിരുന്നത്. സിനിമയിലെ അപ്രധാന വേഷങ്ങൾക്കും സീരിയലിലെ ഹാസ്യ കഥാപാത്രങ്ങൾക്കും അപ്പുറം പാരമ്പര്യമായി പകർന്നു കിട്ടിയ അഭിനയ പാടവം തനിക്കുണ്ടെന്ന് മഞ്ജു തെളിയിച്ചിരിക്കുന്നു ഈ ചിത്രത്തിലൂടെ .

തനിക്ക് ലഭിച്ച ന്യൂ ജൻ സംവിധായക വേഷം അതിന്റെ എല്ലാ മാനസിക പിരിമുറുക്കങ്ങളോടെയും ശ്രീനാഥ് ഭാസി പൂർണ്ണത നൽകി അവതരിപ്പിച്ചിരിക്കുന്നു. തന്റെ ആന്തരിക സംഘർഷങ്ങൾ പങ്കു വയ്ക്കാനും ശമിപ്പിക്കാനുമുള്ള വേദിയാണ് കുടുംബം എന്ന അയാളുടെ തിരിച്ചറിവിലാണ് ചലച്ചിത്രത്തിന്റെ ദർശനം പുർണ്ണത കൈവരിക്കുന്നത്.

നിർമ്മാതാവായ നടൻ വിജയ് ബാബുവും മനശ്ശാസ്ത്രജ്ഞന്റെ റോൾ ഭംഗിയാക്കി. പി. എഫ്. മാത്യൂസിന്റെ “ചാവു നിലം ” എന്ന നോവലിനെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ “ഈ .മ . യൗ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈനകരി തങ്കരാജിന്റെ “അപ്പച്ചൻ ബ്രോ ” വേഷവും ഏറെ മികച്ചതായി .

ആൻറണിയുടെ പ്രതിശ്രുത വധുവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ദീപാ തോമസും അഭിനയ പാടവത്താൽ ശ്രദ്ധേയയായി .

മലയാള സിനിമ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയുടെ പുതു വസന്തവും ശിരസ്സിലേറ്റി യാത്ര തുടരുന്നുവെന്നതിനുള്ള കാലികമായ സാക്ഷ്യങ്ങളിലൊന്നാണ് “ഹോം ” എന്ന ചിത്രവും .

✍ – മനോജ് തോപ്പിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: