17.1 C
New York
Thursday, September 23, 2021
Home Cinema മലയാള സിനിമയിലെ മധുരിത ഗാനങ്ങളുടെ വിശകലനവുമായി മലയാളിമനസ്സിൽ ഞായറാഴ്ച മുതൽ ആരംഭിക്കുന്നു ..ദിലീപ് നമ്പൂതിരി എഴുതുന്ന...

മലയാള സിനിമയിലെ മധുരിത ഗാനങ്ങളുടെ വിശകലനവുമായി മലയാളിമനസ്സിൽ ഞായറാഴ്ച മുതൽ ആരംഭിക്കുന്നു ..ദിലീപ് നമ്പൂതിരി എഴുതുന്ന “പാട്ടുനൂൽ”

മലയാള സിനിമയുടെ വസന്തകാലത്തിൽ പിറന്ന അതിമധുരമായ ഗാനങ്ങൾ തിരഞ്ഞെടുത്ത് അവയുടെ പിറവിയെ കുറിച്ചും.. പ്രത്യേകതകളെ കുറിച്ചും ഒരു വിവരണം.നൽകുകയാണ് “പാട്ട് നൂൽ” എന്ന ലേഖന പരമ്പരയിലൂടെ ശ്രീ ദിലീപ് നമ്പൂതിരി.

കഥ, കവിത, ഗാനരചന, ലേഖനം, തിരക്കഥ, അവതരണം ഇവയിൽ അതീവ തല്പരനായ ദിലീപ് നിരവധി ഭക്തിഗാനങ്ങൾക്ക് രചന നിർവ്വഹിട്ടുണ്ട്. തൃശൂർ ആകാശവാണി നിലയത്തിൽ കവിതകൾ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം പ്രശസ്ത സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ, ഗായകൻ ഉണ്ണിമേനോൻ എന്നിവരോടൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്., DTPC മലപ്പുറം പെരുമ എന്ന ഡോക്യുമൻററിക്ക് വേണ്ടി ടൈറ്റിൽ സോങ്ങ്, നിരവധി ബിസിനസ് സ്ഥാപനങ്ങൾക്ക് ആഡ് കാപ്ഷൻ വർക്കുകൾ ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നുണ്ട്.

2000 ത്തിനു ശേഷം നല്ല ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാന ശാഖയിൽ അധികം പിറന്നിട്ടില്ല .. റാപ്പ് ഗാനങ്ങളുടെ അതിപ്രസരം ആ പഴയ സ്വര മാധുര്യം കളഞ്ഞു കൊണ്ടിരിക്കുന്നു. അതിനാൽ പഴയ ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ശ്രീ ദിലീപ് നമ്പൂതിരിയുടെ “പാട്ട് നൂൽ” എന്ന ലേഖന പരമ്പരയ്ക്കായി കാത്തിരിക്കാം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: